|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - *1/2
മലയാളി പ്രക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദിലീപ്-കാവ്യ താരജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്.
ഒരു അജ്ഞാതന്റെ ആത്മഹത്യയിൽ നിന്ന് ആരംഭിക്കുന്ന സിനിമ പിന്നീട് പുരുഷോത്തമൻ നായരുടെയും ദേവിയുടെയും ദാമ്പത്യജീവിതത്തിന്റെ കഥ പറഞ്ഞു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. തൊഴിലില്ലായ്മ കൊണ്ട് കഷ്ട്ടപ്പെടുന്ന പുരുഷോത്തമൻ നായരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ വളരെ നാടകിയമായാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്.പുരുഷോത്തമൻ നായരും ദേവിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വിവിധതലങ്ങൾ കാണിച്ചുതരുന്ന ഈ സിനിമയിൽ വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്.
പുരുഷോത്തമൻ നായരുടെ അത്യാഗ്രഹത്തിന്റെ ഫലമായി കുടുംബത്തിലെ എല്ലാവരും ദുരിതം അനുഭവിക്കേണ്ടിവരുന്നതാണ് സിനിമയുടെ പ്രധാന പ്രമേയം.
നാടകീയമായ ചിത്രീകരണവും വളരെ ദൈർഘ്യമുള്ള ഷോട്ടുകളും അടൂർ ഗോപാലകൃഷ്ണൻ സിനിമയിൽ സാധാരണയായി കാണുന്നവയാണ്. അത്തരം കാര്യങ്ങളിൽ ഒരു മാറ്റവും വരുത്താതെയാണ് ഈ സിനിമയിലും ചിത്രീകരിച്ചിട്ടുള്ളത്.
ഭാവാഭിനയത്തിന് ഏറെ പ്രാധാന്യമുള്ള ഈ സിനിമയിൽ ദിലീപും കാവ്യ മാധവനും വളരെ മനോഹരമായാണ് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. അവർക്ക് പുറമെ നെടുമുടി വേണു, വിജയ രാഘവൻ, ഇന്ദ്രൻസ്, KPASC ലളിത എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു നടനാണ് മറാത്തി താരമായ സുബോദ് ഭാവേ , പുരുഷോത്തമൻ നായരുടെ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ഒരു പ്രത്യേകത സാഹചര്യത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ഗാനങ്ങൾ ഒന്നും ഇല്ലാത്ത സിനിമയിലെ ഒരേ ഒരു പശ്ചാത്തല സംഗിതം എല്ലാ ഭാവങ്ങളും ഉൾക്കൊള്ളിച്ചാണ് ബിജിപാൽ തയ്യാറാക്കിയിട്ടുള്ളത്.
നിരന്തരത്വമില്ലാത്ത ചിത്രീകരണ രീതിയിലുള്ള ഇത്തരം സിനിമകൾ പ്രദർശന കേന്ദ്രങ്ങളിൽ വിജയിക്കാൻ സാധ്യത കുറവാണ് .ചിന്തിക്കാൻ ഒരുപാടുള്ള ഈ സിനിമയുടെ കഥ പണ്ടത്തെ സുകുമാരക്കുറുപ്പിനെ ഓർമിപ്പിക്കുന്നുണ്ട്. ഭാവാഭിനയം കൊണ്ടും കലാമൂല്യമുള്ള ചിത്രീകരണം കൊണ്ടും ഈ സിനിമയ്ക്ക് പല അവാർഡുകളും ലഭിക്കാൻ സാധ്യത യുണ്ട്. കാലം എത്ര കഴിഞ്ഞാലും അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകന്റെ ചിത്രീകരണരീതിയിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നതിന് തെളിവാണ് ഈ സിനിമ.