Amar Akbar Anthony is a Malayalam Comedy movie
directed by Nadirshah.
Starring Prithviraj,Jayasurya,Indrajith,Asif Ali,Srinda Arhaan,Sasi Kalinga,Shafique Rahiman,V.K Sreeraman,Abu Salim,Pradeep Kottayam,Kalabhavan Shajon,Saju Navodaya,Ramesh Pisharody,Siddique,K. P. A. C. Lalitha,Dharmajan,Namitha Pramod,Akanksha Puri,Meenakshi,Ena Saha,Molly Kannamaly,Nandu Poduval,Sajan Palluruthy,Vishnu Unnikrishnan.
ക്ലാസ്സ്മേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ്,ഇന്ദ്രജിത്ത്,ജയസൂര്യ കൂട്ടുകെട്ട് ഒന്നിച്ച അമർ അക്ബർ അന്തോണിയും ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന ഈ സിനിമയിൽ ഹാസ്യത്തിനും വൈകാരികതയ്ക്കും വഴിതിരിവുകൾക്കും സംഘട്ടനത്തിനും ഒരേ പോലെ പ്രാധാന്യം കൊടുത്തിരിക്കുന്നു .
മിമിക്രിയിലും പാരഡി ഗാനാരചനയിലും സംഗീതത്തിലും സ്വന്തം കഴിവ് ഏറെ പ്രകടിപ്പിച്ച ഒരാളാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ നാദിർഷ, തന്‍റെ മറ്റു കഴിവുകൾക്കും പ്രസ്ഥാനങ്ങളും പോലെ തന്നെ ആദ്യ സിനിമയായ അമർ അക്ബർ അന്തോണിയും വിജയം കൈവരിച്ചു കഴിഞ്ഞു . ബിബിൻ -വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന നവാഗത ഇരട്ട തിരക്കഥകൃത്തുക്കളുടെ കഴിവും പ്രയത്നവും സിനിമയിൽ പ്രകടമാണ് . സാധാരണക്കാർക്ക് ഇഷ്ട്ടപെടുന്ന ഒരു സാധാരണ സിനിമയാണ് ഇത്. സുജിത്ത് വാസുദേവ് എന്ന ചായാഗ്രാഹകൻ തന്‍റെ ആദ്യകാല സിനിമകളായ ദൃശ്യം, മെമ്മറിസ്, എന്നീ സിനിമകളിലെ പോലെ ഈ സിനിമയിലും തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
കൊച്ചി നഗരത്തിൽ താമസിക്കുന്ന സാധാരണക്കാരായ മൂന്ന് ചെറുപ്പകാരുടെ കഥയാണ് ഈ സിനിമയുടെ പ്രേമേയം. തായിലന്‍റെിലെ പട്ടായ എന്ന സ്വപ്നഭൂമിയിലേക്ക് ഒരു ടൂർ പോകുന്നത് സ്വപ്നം കണ്ട് അതിനുവേണ്ടി അദ്ധ്വാനിക്കുന്നവരാണ് അമർ, അക്ബർ,അന്തോണി എന്നിവർ. ഇന്നത്തെ തലമുറയിൽ ഉള്ളവരെ പോലെ തന്നെ സാമുഹ്യ പ്രതിബദ്ധത വളരെ കുറവുള്ളവരാണ് അവർ. എന്നാൽ പലപ്പോഴായി ലഭിക്കുന്ന തിരിച്ചറിവ് കൊണ്ട് പലമാറ്റങ്ങളും അവരിൽ സംഭവിക്കുന്നുണ്ട്. നായകന്മാർക്ക് പുറമെ നമിത പ്രമോദ്, കലാഭവൻ ഷാജോണ്‍ , സാജു നവോദയ , V K ശ്രിരാമൻ, സിദ്ധിക്ക്, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്, മാത്രമല്ല പ്രക്ഷകർ ഒട്ടും പ്രതിക്ഷിക്കാത്ത ഒരു യുവതാരം ഈ സിനിമയിൽ അതിഥി കഥാപാത്രമായി വരുന്നുണ്ട്.
സമുഹത്തിൽ ഇന്നു നടന്നു വരുന്ന പല സംഭവവികാസങ്ങളും ഈ സിനിമയിലുടെ നമുക്ക് കാണാൻ കഴിയും . നാദിർഷ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവൻ ഷാജോണ്‍ എന്നിവർ ചേർന്ന് യുവാക്കൾക്ക് ഹരം കൊള്ളിക്കുന്ന ഒരു പാട്ടും പാടിയിട്ടുണ്ട്. എന്നാൽ ബേബി ശ്രേയ പാടിയ ഒരു ബാലകവിതയാണ് ഏറെ ശ്രദ്ധിക്കപെട്ടത്. അർത്ഥവത്തായ വരികൾ കൊണ്ടും ആ കവിത ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു.
മൂന്നു ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെയാണ് പൃഥ്വിരാജ്,ഇന്ദ്രജിത്ത്,ജയസൂര്യ,എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നത് . ചെറുപ്പകാരുടെ കഥ എന്നതിൽ ഉപരി സമൂഹത്തിനു ഒരുപാട് ഗുണപാഠങ്ങൾ പകർന്നു കൊടുക്കുന്നുണ്ട് ഈ സിനിമ . വളരെ ആകാംക്ഷയേറിയതും രഹസ്യവുമായ ഇതിലെ വില്ലൻ കഥാപാത്രം പോലെയുള്ള ആട്ടിൻ തോലാണിഞ്ഞ ചെന്നായകൾ ഇന്നും ഈ സമുഹത്തിൽ ഉണ്ട്. അവരെ തിരിച്ചറിയണമെന്നും ഒരു കരുതൽ ഏവർക്കും വേണം എന്നും ഈ ചിത്രത്തിൽ നിന്ന് മനസിലാകും. ഇനി വരും നാളുകളിലും ഇത്തരം കഥാപ്രധാന്യമുള്ള കോമെഴ്സ്യൽ സിനിമകൾ ഇറങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു
Review By : Jiby Tennyson Rating - **1/ 2
ഒരു ശരാശരി മലയാളിക്കു ഓർത്ത് ചിരിക്കാൻ ഇട നല്കിയ ഒരു നല്ല എന്‍റെർടെയിനര്‍.. അതാണ് 'അമര്‍ അക്ബര്‍ അന്തോണി'.
സെൽഫി,ഫേസ്ബുക്ക്,ഫാഷൻ,ടൂർ ഇതിനൊക്കെ മറ്റെന്തിനെക്കാളും പ്രാധാന്യം നല്കുന്ന ഇന്നത്തെ യുവത്വം,അവരുടെ ജീവിത കാഴ്ചപ്പാടുകൾ ഇതൊക്കെ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നതിൽ നവാഗത സംവിധയകനായ നാദിർഷ വിജയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ അന്തോണി-ഇണ പിരിയാത്ത കൂട്ടുകാർ. തായിലന്റിലെ പട്ടായ എന്ന സ്വപ്നഭൂമിയിലേക്ക് യാത്ര തങ്ങളുടെ ജീവിത ലക്ഷ്യമായി കണ്ടു അതിനു വേണ്ടി ഓരോ സമ്പാദ്യവും ശേഖരിച്ചു വയ്ക്കുകയാണവർ. കാമുകിമാരുടെ മനസ്സ് കവരാൻ ഇവർ നടത്തുന്ന ശ്രമങ്ങളും അതിലൂടെ സംഭവിക്കുന്ന അമളികളും ഒക്കെ പ്രേക്ഷകരിൽ അടങ്ങാത്ത ചിരി ഉണർത്തുന്നു. അതിനിടയിൽ അവരുടെ ജീവിതത്തിൽ നിനച്ചിരിക്കാതെ ഉണ്ടാകുന്ന ചില സംഭവങ്ങൾ അവരുടെ ജീവിതം തന്നെ മാറ്റുന്നു.
കോമഡി, ത്രില്ലർ എല്ലാം അതിന്‍റെ ഒഴുക്കിനൊത്തു നല്കിയ ഈ ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ ബിബിന്‍,വിഷ്ണു ഉണ്ണികൃഷ്ണൻ പ്രശംസ അർഹിക്കുന്നവർ തന്നെ.
ക്ലാസ്‌മേറ്റ്സിന് ശേഷം പൃഥ്വിരാജ്,ഇന്ദ്രജിത്ത്,ജയസൂര്യ കൂട്ടുകെട്ടു മറ്റൊരു മികച്ച ചിത്രത്തിനു വഴി തെളിയിച്ചിരിക്കുന്നു. സീരിയസ് കഥാപാത്രങ്ങൾ മാത്രമല്ലാ, കോമഡിയും തങ്ങളുടെ കയ്യിൽ സുരക്ഷിതം എന്നു പൃഥ്വിരാജ് - ഇന്ദ്രജിത്ത് സഹോദരന്മാർ ഉറപ്പിക്കുമ്പോൾ പോളിയോ ബാധിച്ച വികലാംഗനായി ജയസൂര്യ നിറഞ്ഞഭിനയിക്കുന്നു. നമിത പ്രമോദ് അവതരിപ്പിച്ച ജെന്നി ഒരു നാമമാത്രം നായിക കഥാപാത്രം ആണ്. കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, കെപിഎസി ലളിത, അബു സലിം, കോട്ടയം പ്രദീപ്, ശശി കലിങ്ക, സ്രിന്ധ, ബിന്ദു പണിക്കര്‍, സിദ്ദിഖ്, സാജു നവോദയ എന്നിവരും തങ്ങളുടെ വേഷം ഭംഗിയാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഫാത്തിമയെന്ന പാത്തുവായി അഭിനയിച്ച മീനാക്ഷി എന്ന കൊച്ചു മിടുക്കി മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നതും നാദിര്‍ഷ തന്നെയാണ്. ബേബി ശ്രേയ പാടിയ 'ഇന്നോ ഞാനെന്‍റെ' എന്ന പാട്ടു ശ്രോതാക്കളെ മറ്റൊരു ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
കൊച്ചിയുടെ മനോഹാരിത എടുത്തു കാണിക്കാൻ ക്യാമറാമാൻ സുജിത് വാസുദേവൻ ശ്രമിച്ചിട്ടുണ്ട്.
കോമഡിക്കു പ്രത്യേക പ്രാധാന്യം നല്കിയ ഈ സിനിമ ഒരു നല്ല സന്ദേശം കൂടി നല്കുന്നുണ്ട്. ഓരോ വ്യക്തിയും ഞാനും ഇതുപോലെ അല്ലെ എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ.