Saturday, April 27, 2024
Movies
MOVIES MALAYALAM SHIKHAMANI

Shikhamani

Shikhamani is a Malayalam Thriller movie directed by Vinod Guruvayoor. Starring Chemban Vinod Jose,Mukesh,Sunil Sukhada,Saikumar,J. D. Chakravarthy,Mrudula Murali,Anjana Appukuttan.


shikhamani
Shikhamani Cast / Crew
DIRECTOR: Vinod Guruvayoor.
GENRE:Thriller
PRODUCER:K K Rajagopal.
MUSIC DIRECTOR:Sudeep Palanad.
LYRICIST:Shibu Chakravarthy.
STORY WRITER:Vinod Guruvayoor.

Shikhamani Review

Review By : Vishnu Dutt Menon
Rating - 2.5

തിരക്കഥകൃത്തും പ്രൊഡക്ഷൻ കൺഡ്രോളറുമായി പ്രവർത്തിച്ചിരുന്ന വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ശിഖാമണി .

ചെമ്പൻ വിനോദ് ആദ്യമായി നായക കഥാപാത്രമായി അഭിനയിച്ച സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

അസ്സാധാരണമായ ചിത്രീകരണ ശൈലിയും മനോഹരവും വ്യത്യസ്തവുമാർന്ന തിരക്കഥയും ഈ സിനിമയെ വേറിട്ടു നിർത്തുന്നു . കൊളുക് മല എന്ന ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന വനത്തിന്റെ ഇടയിലൂടെ പോകുന്ന തീവണ്ടി പാതയിൽ ഗാങ്ങ്മാനായി പ്രവർത്തിക്കുന്ന നായക കഥാപാത്രമാണ് ശിഖാമണി.

ശിഖാമണി എന്ന കഥാപാത്രം ഒരു അന്തർമുഖനാണ് എങ്കിലും തന്റെ തൊഴിലിനോടും മറ്റുള്ളവരോടും വളരെ ആത്മാർത്ഥ മായ സമീപനമുള്ള വ്യക്തിയാണ് .തമിഴനായ ശിഖാമണിയുടെ കഥാപാത്രത്തിന് സിനിമയിലുടെനീളം സംഭാഷണം കുറവാണ് .തീവണ്ടി പാതയും വനവും വന്യ ജീവികളും ജിവിതത്തിന്റെ ഒരു ഭാഗമായി മാറിയ ശിഖാമണിയ്ക്ക് ആ കാടിന്റെ ഹൃദയമിടിപ്പ്‌ അടുത്തറിയാം അങ്ങനെ ഒരു ദിവസം അവിചാരിതമായി ശിഖാമണിയുടെ ജിവിതത്തിലേക്ക് കടന്നു വരുന്ന നായിക കഥാപാത്രമായ മൃദുല മുരളി .

ഒരുപാട് നിഗുഢതകൾ ഒളിഞ്ഞിരിക്കുന്ന സമയത്ത് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ആദ്യ പകുതി അവസാനിക്കുന്നത്.

ആദ്യ പകുതിയിൽ പല കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു എങ്കിലും കഥയുടെ ആശയം വ്യക്തമാകാത്തതിനാൽ രണ്ടാം പകുതിയിലേക്ക് പ്രേക്ഷരെ കൂടുതൽ ആകാംക്ഷയോടെ ആകർഷിക്കുന്നു .എന്നാൽ രണ്ടാം പകുതിയിലുടെ നീളം ചേസിങ്ങ് രംഗങ്ങളും മറ്റും ആകാംക്ഷകൂട്ടുന്ന രംഗങ്ങളാണ് .അവിചാരിതമായി ഉണ്ടാകുന്ന പല വഴിത്തിരിവുകളിലൂടെ ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും ആകാംക്ഷയും ,ഭിതിയും ഉണർത്തുന്ന രീതിയിലാണ് സിനിമയുടെ ചിത്രീകരണം.

ആദ്യപകുതിയേക്കാൾ രണ്ടാം പകുതിയിലാണ് നായികയുടെ പ്രാധാന്യം അറിയുന്നത് .തന്റെ രക്ഷകനായി മാറിയ ശിഖാമണിയോട് തോന്നിയ വികരമെന്തെന്ന് സിനിമയുടെ ക്ലൈമാക്സ്‌ വരെ നമുക്ക് തിരിച്ചറിയാൻ പ്രയാസ്സമായിരിക്കും . നായിക കഥാപാത്രം പിന്നിട്ട വഴികളിലൂടെ കടന്നു പോകുമ്പോഴാണ് മൃദുല മുരളിയുടെ അഭിനയ മികവ് നമുക്ക് എടുത്തറിയാൻ കഴിയുന്നത്‌ .ചെമ്പൻ വിനോദിനും മൃദുല മുരളിയ്ക്കും പുറമെ എല്ലാ കഥാപാത്രങ്ങളും നല്ല രീതിയിൽ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് വില്ലൻ കഥാപാത്രമായി വന്ന J D ചക്രവർത്തിയേയാണ്‌. അതിശക്തമാർന്ന വില്ലൻ കഥാപാത്രമായാണ് അദ്ദെഹം കാഴ്ച വച്ചിട്ടുള്ളത് .

ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ വളരെ പുതുമയും കൗതുകവും നിറഞ്ഞ രീതിയിൽ ചിത്രീകരിച്ചതിന്റെ മുഴുവൻ അംഗികാരവും ഛായഗ്രാഹകനായ മനോജ്‌ പിള്ളയ്ക്ക് സ്വന്തമാണ് . കാടിന്റെ ഭംഗി ഇതുപോലെ എടുത്തു കാണിച്ചിട്ടുള്ള ഒരു സിനിമ അടുത്ത കാലത്തൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല.

താരമൂല്യമില്ലെങ്കിലും തിരക്കഥയുടെ മികവ് കണക്കിലെടുത്ത് സിനിമ ചിത്രീകരിക്കാൻ ധൈര്യം കാണിച്ച തിരക്കഥകൃത്തും സംവിധായകനായ വിനോദ് ഗുരുവായൂരിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല .

ഇത്തരം കഥമൂല്യമുള്ള സിനിമകളാണ് ഇന്ന് മലയാളത്തിന് ആവശ്യം .ഇനിയും ഇതുപോലുള്ള സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർക്ക്‌ ലഭിക്കട്ടെ.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Shikhamani Wallpaper

- -

Shikhamani trailer

 
MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Shikhamani Songs

Singers : P. Jayachandran.
Kizhakkan Malayude  
Nila Vanile 
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z