|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - *1/2
പ്രകാശ് റോയ് (മമ്മൂട്ടി) എന്ന ലണ്ടൻ വ്യവസായിയും റോഷ്‌നി മേനോൻ (ഹുമ ഖുറേഷി) എന്ന IT പ്രൊഫഷനലും ലണ്ടനിൽ വെച്ച് കണ്ടു മുട്ടുന്നതും അവർ തമ്മിൽ പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് നായികയായ ഹുമ ഖുറേഷിയാണ് ഈ സിനിമയിലെ റോഷ്‌നി മേനോൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
സിനിമയുടെ ആദ്യ രംഗങ്ങളിൽ വലിയ പ്രതീക്ഷ നൽകുന്ന ഈ ചിത്രം, ആദ്യ പകുതിക്കു മുൻപ് തന്നെ പ്രേക്ഷകരെ നിരാശരാക്കുന്നുണ്ട്. തിരക്കഥയിൽ കഴമ്പില്ലാത്തതു കൊണ്ട് പല സന്ദർഭങ്ങളും പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു പ്രണയകഥ എന്ന് അവകാശപ്പെടുന്ന ഈ സിനിമയിലെ പ്രണയരംഗങ്ങൾക്ക് വ്യക്തമായ ഒരു കാരണമോ ന്യായീകരണമോ ഇല്ല.
സിനിമയുടെ ട്രെയിലർ പ്രേക്ഷകരിൽ ഉണർത്തിയ പ്രതീക്ഷയുടെ നേരെ വിപരീതമായ ഒരു അനുഭവമാണ് ഉണ്ടായത്. ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ള പല രംഗങ്ങളും സിനിമയിൽ തികച്ചും അനാവശ്യമായാണ് കാണിച്ചിട്ടുള്ളത്. ചിത്രത്തിനോട് ഒട്ടും ബന്ധമില്ലാത്ത കഥാപാത്രങ്ങളെയും, സന്ദർഭങ്ങളേയും ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്തിനാണ് എന്ന് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.
രാഹുൽ രാജിന്റെ മനോഹരമാർന്ന പശ്ചാത്തല സംഗീതവും, ഗാനങ്ങളും മാത്രമാണ് സിനിമയിലെ ഒരു നല്ല ഘടകമായി പറയാൻ സാധിക്കുകയുള്ളൂ.
ലണ്ടൻ നഗരത്തിന്റെ സൗന്ദര്യം പകർത്തി എടുത്തിട്ടുണ്ടെങ്കിലും അമർജീത് സിങിന്റെ ഛായാഗ്രഹണം എടുത്തുപറയത്തക്ക സവിശേഷതകളുള്ളതല്ല. കഥാസന്ദർഭത്തിലെ ഷോട്ടുകൾ ഒന്നും സ്റ്റഡി ഷോട്ടുകൾ അല്ലാത്തതു കൊണ്ട് കാണികളിൽ ഒരുപാട് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
ചിത്രത്തിലെ മറ്റു താരങ്ങളായ ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, എന്നിങ്ങനെയുള്ള താരങ്ങൾ അനാവശ്യമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ഗ്ളാമർ വേണ്ടുവോളം എടുത്തു കാണിക്കുന്ന ഒരു സിനിമ എന്നതിലുപരി ഒന്നും ഇല്ലാത്ത ഈ സിനിമ 2016 ൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും മോശം സിനിമകളിൽ ഒന്നാണ്.
ഒരു കാര്യം ഉറപ്പാണ് ഇനിയും ഇത്തരം സിനിമകൾ ചെയ്യുകയാണെങ്കിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനോടുള്ള വിശ്വാസം പ്രേക്ഷകരിൽ കുറയും എന്നുള്ളത്.
Mammootty's upcoming malayalam movie tells the story of a middle-aged man who is a financial analyst in London. Bollywood Actress Huma Qureshi is in the female lead.'White is directed by Uday Ananthan and scripted by Uday Ananthan, Nandini Valsan, and Praveen Balakrishnan. Bipin Chandran pens the dialogues. Ouseppachen is the music director.