|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - **
വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെങ്കിലും ചിത്രീകരണ രീതിയുടെ മികവ് കൊണ്ട് പ്രേക്ഷകരിൽ മോശമായ ഒരഭിപ്രായമില്ല.
സിനിമയിൽ ബിജു മേനോന്റെ രംഗപ്രവേശം വളരെ മികച്ച രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത് .സ്വർണ്ണ നിറമുള്ള ഒരു വരയൻ പുലിയുമായി വരുന്ന ബിജു മേനോന്റെ ഷെയ്ക്ക് കഥാപാത്രത്തെ അതിമനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
റിലീസിനു മുൻപ് തന്നെ പ്രേക്ഷകരിൽ ഒരുപാട് പ്രതീക്ഷയുണർത്തിയത് സിനിമയിലെ മനോഹരങ്ങളായ ഗാനങ്ങളാണ്. രതീഷ് വേഗ ഈണം നൽകി ജയചന്ദ്രൻ ആലപിച്ച സിനിമയിലെ ആദ്യഗാനം റിലീസിനു മുൻപ് തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരുന്നു .
നർമ്മത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുള്ള ഈ സിനിമയിലെ നർമ്മരംഗങ്ങളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഹരീഷ് കാലിക്കറ്റ് ആണ്. മറ്റു താരങ്ങളായ ലാലു അലക്സ് ,സാജു നവോദയ, സംസ്കൃതി ഷേണായ്, സുനിൽ സുഖദ എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്
ഖത്തറിലും തൃശ്ശൂരിലുമായി ചിത്രീകരിച്ചിട്ടുള്ള സിനിമയിലെ ഛായാഗ്രഹണം മികച്ച രീതിയിലാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി കൈകാര്യം ചെയ്തിരിക്കുന്നത് .
പ്രണയവും നർമ്മവും വൈകാരിക രംഗങ്ങളും കോർത്തിണക്കിയിട്ടുള്ള ഈ സിനിമ ഒരു ആവറേജ് നിലവാരം മാത്രമേ ഉള്ളു. പ്രമേയത്തിലും തിരക്കഥയിലും നല്ല രീതിയിൽ ഒരു മാറ്റം ഉണ്ടായിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.