Kali is a Malayalam Romantic Family Drama movie
directed by Sameer Thahir,.
Starring Dulquer Salmaan,Sai Pallavi,Chemban Vinod Jose,Soubin Shahir,Vinayakan,Anjali Aneesh Upasana,Alencier,Sidhartha Siva,Vijilesh,Kunjan,.
ചാപ്പാക്കുരിശ് ,നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം സമീർ താഹിർ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കലി. ദുൽഖർ സൽമാനും സായി പല്ലവിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
ക്ഷമയില്ലാത്തവനും എടുത്തു ചാട്ടക്കാരനുമായ നായക കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്.ആദ്യ പകുതിയിൽ സിദ്ധാർഥ് എന്ന നായകന്റെ ബാല്യം മുതൽ യൗവ്വനകാലം വരെയുള്ള കഥ പറയുന്നു. എന്നാൽ രണ്ടാം പകുതിയിൽ സിദ്ധാർഥിന്റെ പെരുമാറ്റവും സ്വഭാവവും കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയാണ് പറയുന്നത്.
രാജേഷ് ഗോപിനാഥൻ വളരെ ലളിതമായ രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അമിതമായ കോപം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിൽ ചിത്രീകരിച്ചതിൽ തിരക്കഥകൃത്തിന്റെയും സംവിധായകനായ സമീർ താഹിറിന്റെയും കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല .
സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ എന്ന നടന്റെ ആക്ഷ്ൻ സീനുകൾ സിനിമയുടെ ചിത്രികരണ നിലവാരത്തിന്റെ അത്ര എത്തിയിട്ടില്ല എന്നതാണ് സത്യം
അതു പോലെത്തനെ നായികയായ സായി പല്ലവിയുടെ സംഭാഷണരീതിക്കും ഇത്തരം പരാതികൾ ഉണ്ട് .എന്നാൽ സംവിധാന മികവ് കൊണ്ട് ഇത്തരം കുറവുകളൊന്നും ചിത്രത്തിനെ പ്രതികൂലമായി ബാധിക്കുന്നില്ല .രണ്ടാം പകുതിയിലാണ് ദുൽഖർ സൽമാന്റെയും സായി പല്ലവിയുടെയും അഭിനയ മികവ് പ്രകടമാക്കുന്നത്.
ഇവർക്ക് പുറമെ ചെമ്പൻ വിനോദ് .വിനായകൻ ,സൗബിൻ സാഹിർ എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
രസകരമായ രീതിയിലാണ് ആദ്യപകുതി എങ്കിൽ വളരെ ഭീതി കൂട്ടുന്ന രീതിയിലാണ് രണ്ടാം പകുതി ചിത്രികരിച്ചിരിക്കുന്നത്.
ചിത്രത്തിൽ എടുത്തുപറയേണ്ട കുറെ ചേസിങ്ങ് രംഗങ്ങളുണ്ട്. രാത്രിയുടെ പശ്ചാത്തലത്തിൽ ഒരു കാടിന്റെ ഇടയിലൂടെ ഉള്ള ഒറ്റവരിപാതയിൽ നടക്കുന്ന ചേസിങ്ങ് രംഗം കാണികളെ ആവേശം കൊള്ളിക്കുന്നതാണ്.
ചിത്രത്തിന്റെ ആദ്യ സീനിൽ കാണിക്കുന്ന ഒരു പൂച്ചയെ കേന്ദ്രികരിച്ചുള്ള ഷോട്ട് മുതൽ അവസാന ഭാഗം വരെ ഛായഗ്രാഹകന്റെ കഴിവ് നമുക്ക് എടുത്തു കാണാൻ സാധിക്കും.ചിത്രത്തിൽ സന്ദർഭങ്ങൾക്ക് യോജിക്കുന്ന മനോഹരങ്ങളായ രണ്ട് ഗാനങ്ങളുണ്ട്. ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്ന ഈ രണ്ടു ഗാനങ്ങളും ഇതിനോടകം തനെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ദുൽഖർ - സമീർ കൂട്ടുകെട്ടിൽ പിറന്ന രണ്ടാം ചിത്രമായ 'കലി' ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഈ കൂട്ടുകെട്ടിൽ നിന്നും നല്ല സിനിമകൾ ഇനിയും പിറവി എടുക്കട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം ..
Actor Dulquer Salmaan has revealed that he will play most wanted criminal Sukumara Kuruppu in his next yet-untitled Malayalam film, to be directed by Srinath Rajendran.Read More