Jo and The Boy is a Malayalam Family Drama comedy movie
directed by Rojin Thomas.
Starring Manju Warrier,Sanoop Santhosh,Lalu Alex,Pearle Maaney,Sudheer Karamana,Rekha Menon,Sunil Sukhada.
മങ്കി പെൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സംവിധയകൻ റോജിനും സംഘവും പ്രേക്ഷകർക്കായി ഒരുക്കിയ പുതിയ സിനിമയാണ് "ജോ ആൻഡ് ദ് ബോയ് ."
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടി മഞ്ജു വാരിയരാണ് ചിത്രത്തിലെ ജോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . മങ്കി പെന്നിലൂടെ ശ്രദ്ധേയനായ ബാലതാരം സനൂപ് സന്തോഷ് ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
ഒരു ക്ലാസ്സിസം നില നിർത്തി കൊണ്ടാണ് ഈ സിനിമയുടെ യാത്ര തുടരുന്നത്. ജോ എന്നാ കഥാപാത്രവും ജോ യുടെ അനിമേറ്റർ എന്ന passion നും ചിത്രത്തിന് ഒരു പുതിയ പ്രതിശ്ചായ നല്കുന്നു. ഒരു അനിമേറ്ററിന്‍റെ ജിവിത കഥ പറയുന്ന ചിത്രത്തിൽ സനൂപിന്‍റെ കഥാപാത്രം കടന്നു വരുന്നതോടെ കൂടുതൽ മനോഹരമാകുന്നു. ഒരു പാട് സന്ദേശങ്ങളും, പ്രചോദനമാകുന്ന ചില സന്ദർഭങ്ങളും കൊണ്ട് ഈ സിനിമ ഒരു നല്ല രീതിയിൽ മുന്നോട്ടു പോകുന്നു . കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമെ ലാലു അലക്സ് , പേർളി മണി , കലരഞ്ജിനി തുടങ്ങിയവരും ചിത്രത്തിൽ നല്ല രിതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് .
കഥാപാത്രങ്ങൾക്കു പുറമെ ഈ സിനിമയുടെ അണിയറ പ്രവർത്തകരുടെ കഴിവും എടുത്തു പറയേണ്ടതാണ് .
മങ്കി പെൻ , നീ കൊ ച്ച , എന്നും എപ്പോഴും എന്നി സിനിമകളിലെല്ലാം തന്‍റെ ഛായഗ്രഹണത്തിന്‍റെ മായാജാലം കാഴ്ച വച്ച നീൽ ഈ ചിത്രത്തിലും തന്‍റെ കഴിവ് വളരെ മനോഹരമായി പ്രകടിപ്പിച്ചിരിക്കുന്നു.
ഹോളിവുഡ് പടങ്ങളെ വെല്ലുന്ന രിതിയിലുള്ള ചിത്രീകരണം ഈ സിനിമയിൽ കാണാൻ സാധിക്കും അതുപോലെ തന്നെ കലാസംവിധായകന്‍റെ കഴിവും എടുത്തു പറയേണ്ട ഒന്നാണ് . ഓരോ ഷോട്ടിലും തന്‍റെ കലാവിരുത് അദ്ദേഹം എടുത്തു കാണിക്കുന്നു .
ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ രാഹുൽ സുബ്രഹ്മണ്യത്തിന്‍റെ സിനിമാജീവിതത്തിലെ ഒരു നാഴിക ക്കല്ലാണ് ഈ ചിത്രം . സംഗീതത്തിലൂടെ തന്‍റെ ആത്മാർത്ഥമായ സമീപനം പ്രേക്ഷകർ നിറ കയ്യടികളോടെ സ്വികരിച്ചു കഴിഞ്ഞു .
ഈ സിനിമയുടെ പിന്നിലെ പ്രധാന കഥാപാത്രമായ റോജിൻ എന്ന യുവസംവിധായകൻ മലയാള സിനിമയിൽ പരിക്ഷിക്കാത്ത പല ക്ലാസ്സിക്, റിയലിസ്റ്റിക് വിദ്യകളും ഉപയോഗിച്ച് ഈ സിനിമ ഒരു വിജയകരമായി മാറ്റിയിരിക്കുന്നു .
ഈ സിനിമയുടെ പ്രേക്ഷ കർക്കു നല്കുന്ന ഒരു പാഠപുസ്തകമാണ് . ഒരു പാട് പഠിക്കാനും ഉൾകൊള്ളാനുമുള്ള ഒരു പാഠ പുസ്തകം