Hello Namasthe is a Malayalam Comedy Drama movie
directed by Jayan K Nair.
Starring Vinay Forrt,Bhavana,Miya George,Sanju Sivram, Joju George,Hareesh,Dhanish Karthik,Akshara Kishor,Muthumani Somasundaran,Soubin Shahir,Aju Varghese,K. P. A. C. Lalitha,Sethu Lakshmi,Nirmal Palazhi.
നവാഗത സംവിധായകനായ ജയൻ K നായർ, വിനയ് ഫോർട്ട്-ഭാവന, സഞ്ജു ശിവറാം- മിയ ജോർജ് എന്നീവരെ ജോടികളാക്കി അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഹലോ നമസ്തേ...
മാധവ് ,ജെറി എന്ന 2 റേഡിയോ ജോക്കികളുടെ കുടുംബങ്ങളുടെ കഥ പറയുന്ന ഈ സിനിമയിൽ നർമ്മരംഗങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഒരു പോലെ പ്രാധാന്യമുണ്ട്. നല്ല സുഹൃത്തുക്കളായിരുന്ന മാധവിന്റെയും ജെറിയുടെ വിവാഹശേഷം അവരുടെ ഭാര്യമാർ മൂലം അവർക്കിടയിലുണ്ടായിരുന്ന സൗഹൃദ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാവുന്നു. തുടർന്നുണ്ടാകുന്ന രസകരമായ നർമ്മ രംഗങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
ഇരു കുടുംബങ്ങളും പരസ്പരം ഒന്നു വിട്ടുകൊടുത്താൽ തീരേണ്ട പ്രശ്നം രൂക്ഷമാവുകയും അത് പിന്നെ രാഷ്ട്രിയ പാർട്ടികളും മതപുരോഹിതന്മാരടക്കം ഏറ്റെടുത്ത് ഒരു വലിയ സങ്കിർണ്ണ പ്രശ്നമാക്കു
ന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൃഷ്ണ പൂജപ്പുരയുടേതാണ്.
ഭാവനയും മിയയും ആണ് ചിത്രത്തിലെ നായികമാർ . ഇവർക്ക് പുറമെ ജോജു ജോർജ്ജ് , സൗബിൻ സാഹിർ , മുകേഷ് , മുത്തുമണി , അജു വർഗീസ്സ് എന്നീവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് .ചിത്രത്തിലുടനീളം ശബ്ദവിവരണം നല്കിയിരിക്കുന്നത് സൂരാജ് വെഞ്ഞാറമൂടാണ് .ക്ലൈമാക്സ് രംഗത്തിൽ അതിഥി കഥാപാത്രമായി എത്തുന്ന K . P .A C ലളിതയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ് .
അനിൽ പനച്ചൂരാന്റെ വരികൾക്ക് 'Masala Coffee Band 'ആണ് ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഗാനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരിടവേളയ്ക്ക് ശേഷം കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഹലോ നമസ്തേ. അദ്ദേഹത്തിന്റെ വരികൾക്ക് മകൻ ദീപാങ്കുരനാണ് ഈണം നൽകിയിരിക്കുന്നത്.
ആദ്യ ചിത്രം എന്ന നിലയ്ക്കു എന്തുകൊണ്ടും ഇതൊരു നല്ല തുടക്കമാണ് . താരമൂല്യമില്ലാത്തതിനാൽ പ്രേക്ഷകരിൽ പല രീതിയിലുള്ള അഭിപ്രായങ്ങളുമുണ്ട്. എന്നാൽ ഒരു നല്ല സിനിമ എന്ന രിതിയിൽ ഈ സിനിമ ജനശ്രദ്ധ ആകർഷിക്കും തീർച്ച.