തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ കണ്ണന്‍ താമരകുളത്തിന്‍റെയും ജയറാമിന്‍റെയും കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കോമഡി - ഹൊറര്‍ ചിത്രമാണ് ആടുപുലിയാട്ടം.
രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ആടുപുലിയാട്ടത്തിൽ, വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കെട്ടുകഥയെ ആസ്പദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പകക്കോട്ട എന്ന പ്രേതാലയത്തെ കേന്ദ്രികരിച്ചാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഒരിടവേളയ്ക്കു ശേഷം വളരെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ ജയറാം നടത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമാർന്ന രണ്ടു ഭാവങ്ങളിലാണ് ജയറാം തന്‍റെ സത്യജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
നായികയായി വന്ന തെന്നിന്ത്യന്‍ നടി രമ്യാകൃഷ്ണന്റെ , മാതംഗി എന്ന കഥാപാത്രം മികച്ചതെങ്കിലും
നാല്‍പത്തഞ്ചുകാരിയായ രമ്യയുടെ രൂപവും ചിത്രത്തിലെ ചില പ്രണയരംഗങ്ങളുമായുള്ള ചേര്‍ച്ചക്കുറവും പ്രേക്ഷകർക്ക് മുഷിപ്പുണ്ടാക്കുന്നു. ചിത്രത്തിൽ രമ്യക്ക് നായകതുല്യമായ കഥാപാത്രമാണുള്ളത്.
ചിത്രത്തിലെ മറ്റൊരു നായികയായ ഷീലു എബ്രഹാം മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷരുടെ കൈയ്യടി നേടിയെടുത്ത ബേബി അക്ഷര കിഷോർ തന്‍റെ പ്രകടനം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുകയും ഹൃദയം കവരുകയും ചെയ്തിരിക്കുന്നു.
കാല്‍നൂറ്റാണ്ടിനു ശേഷം ബോളിവുഡ് താരം ഓംപുരി മലയാളസിനിമയിലേക്ക് തിരിച്ചു വന്നു എന്നുള്ള പ്രത്യകതയും ഈ സിനിമയ്ക്കുണ്ട്.പ്രേക്ഷകനെ ഒട്ടും നിരാശനാക്കതെ മഹേശ്വരയോഗിയെന്ന കഥാപാത്രത്തിന്‍റെ ആഴത്തില്‍ ഇറങ്ങി, സൂക്ഷമാഭിനയത്തിന്‍റെ ഭാവതലങ്ങള്‍ അനുഭവിപ്പിക്കിന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സിനിമയില്‍ നായകന് കൂട്ടായെത്തുന്ന സുഹൃത്തുക്കളുടെ വേഷത്തില്‍ എസ്.പി ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി എന്നിവര്‍ വേഷമിടുന്നുണ്ട്. അതിഥി താരമായി സിദ്ദിഖുംചിത്രത്തില്‍ എത്തുന്നുണ്ട്.
ഹൊറർ സിനിമകളിൽ ഗ്രാഫിക്സിന് വളരെയധികം പ്രാധാന്യമുളളതാണ്. സിനിമയിൽ ചില സ്ഥലങ്ങള്‍ അതിഗംഭീരമാക്കാനും സാധിച്ചുവെന്നത് എടുത്തു പറയേണ്ടതാണ്.പല രംഗങ്ങളിലും പ്രേക്ഷകനെ ഭീതിക്കുട്ടാൻ അത് സഹായകമാക്കുന്നു എങ്കിലും ചില രംഗങ്ങളിൽ മിഴിവു പുലര്‍ത്താനായില്ല.
യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രതീഷ് വേഗയാണ് ആടുപുലിയാട്ടത്തിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയത്. കൈതപ്രം എഴുതി ഭാവഗായകനായ ജയച്ചന്ദ്രന്‍ ആലപിച്ച 'വാള്‍മുനക്കണ്ണിലെ മാരിവില്ല്' ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. മറ്റു ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
കഥാസന്ദര്‍ഭത്തിനു യോജിച്ചതരത്തിലുള്ള പശ്ചാത്തല സംഗീതം, മികവ്പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ മൂഡ് അവസാനം വരെ നിലനിര്‍ത്താന്‍ രതീഷിനു കഴിഞ്ഞിരിക്കുന്നു.
മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ കോര്‍ത്ത് കഥപറയുന്നതില്‍ ക്യമറാമാന്‍ ജിത്തു ദാമോദർ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. മലയാളത്തിനു ഒരു ഇടവേളയ്ക്കു ശേഷം ലഭിച്ച മനോഹരമായ ഹൊറർ ത്രില്ലെർ സമ്മാനിച്ച തിരക്കഥാകൃത്ത് ദിനേശ് പള്ളത്തിനും സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
എല്ലാ ഹൊറര്‍ ചിത്രങ്ങളിലേയും പോലെ സാധാരണ കാണുന്ന ക്ലൈമാക്സ് ആണെങ്കിലും
ഒരു ത്രില്ലര്‍ കഥയുടെ ചെറിയ ചെറിയ സസ്‌പെന്‍സുകള്‍ ഇഷ്ടപ്പെടുന്ന, അസാധാരണമല്ലാത്ത അമാനുഷിക ശക്തികളെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമുള്ള പ്രേക്ഷകർക്ക് സിനിമ തീർച്ചയായും ഇഷ്ട്ടപെടും.
Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Thottapol Mazhavillu Thean Mazhayaayi
Aa Mazha Aadyaanuragamayi
Ithuvare Ariyatha Nombaramen
Athmaavinaathmaavil Njaanarinju
Aruviyaayi Palavazhi Alanjathellam
Azhake Nin Arikilekaayirunnu
Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Click here to participate in movie polls
Enthinennethinennariyaathe…
Koode Koodan Enikku Thonni
Aarumillathini Novukilla
Nombara Chembakame…
Eriveyil Choodil Thanalaayi Maaram
Peru Mazhayil Peelikudayaakam
Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Oru Nooru Janmam Kaathirunnu
Oduvil Neeyennilarikilethi
Vaakukalundo Thoolikayil
Vaasana Poonkaate…
Kuzhaloothi Varumo Poonkuyile
Maangalya Kuravayidaanaayi
Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Thottapol Mazhavillu Thean Mazhayaayi
Aa Mazha Aadyaanuragamayi
Ithuvare Ariyatha Nombaramen
Athmaavinaathmaavil Njaanarinju
Aruviyaayi Palavazhi Alanjathellam
Azhake Nin Arikilekaayirunnu
Vaalmuna Kannile Mariville
Kattedukkanen Kai Tharichu
Singers : Ratheesh Vegha,Mamta Mohandas.
Karuppana Kannazhaki
×
Singer:Ratheesh Vegha,Mamta Mohandas. Lyricist:Mohan Rajan. Music Director:Ratheesh Vegha,.