Vettah is a Malayalam Thriller movie
directed by Rajesh Pillai,.
Starring Manju Warrier,Indrajith,Kunchacko Boban,Kaadhal Sandhya,Deepak Parambol,Kottayam Nazeer,Vijayaraghavan,Prem Prakash,Divya Prabha,Mithun Ramesh.
സമകാലിക പ്രശ്നങ്ങളെ കോർത്തിണക്കി രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് വേട്ട . ഒരു സസ്പെൻസ് സൈക്കോ ത്രില്ലർ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മഞ്ജു വാരിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.
ഒരു സിനിമാതാരത്തിന്റെ തിരോധാനത്തിൽ തുടങ്ങുന്ന അന്വേഷണം പിന്നീട് അപ്രതീക്ഷിതിമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു. അവതരണ രീതിയിലെ പുതുമ കൊണ്ട് ഈ സിനിമ കൂടുതൽ മനോഹരമാകുന്നു .
ചിത്രത്തിന്റെ ആദ്യ പകുതിയിൽ ദാമ്പത്യ ജിവിതത്തിനിടയിൽ ഉണ്ടാകുന്ന വഞ്ചനയുടെ കഥ പറയുന്ന സിനിമയുടെ പ്രധാന പ്രമേയത്തിൽ എത്തുന്നത് രണ്ടാം പകുതിയിലാണ്. ഇന്നത്തെ വിദ്യാഭ്യാസ രംഗത്തെ അനീതികളും മാനേജ്മെന്റിന്റെ വിദ്യാർത്ഥികളോടുള്ള ക്രുരമായ പ്രവർത്തികളും തുടർന്നുള്ള
പ്രശ്നങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം.
നായികാനായകന്മാരായ കുഞ്ചാക്കോ ബോബാൻ, ഇന്ദ്രജിത്ത്, മഞ്ജു വാരിയർ എന്നിവർ ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ആകാംക്ഷ നിറഞ്ഞ സന്ദർഭങ്ങൾക്ക് വളരെ അനുയോജ്യമായ പശ്ചാത്തല സംഗിതമാണ് ഷാൻ റഹ്മാൻ ഒരുക്കിയിരിക്കുന്നത്.
പ്രധാന ലൊക്കേഷനായ കൊച്ചിയിലും , ചില ഹൈറേഞ്ച് പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രികരണം നിർവഹിച്ചിരിക്കുന്നത്. കൂടുതൽ ഏരിയൽ ഷോട്ടുകൾ ഉപയോഗിച്ചിട്ടുള്ള ഈ സിനിമയുടെ ഛായഗ്രഹകനറെ കഴിവ് വളരെ മികച്ചതാണ് . മലയാള സിനിമയിൽ അടുത്ത് ഇറങ്ങിയ ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ച സിനിമയാണ് വേട്ട .
സങ്കിർണമായ തിരക്കഥകൾ വളരെ ലാഘവത്തോടെ കൈക്കാര്യം ചെയ്യുന്ന സംവിധായകനാണ് രാജേഷ് പിള്ള എന്നതിന് ഉദാഹരണമാണ് ആദ്യ ചിത്രമായ ട്രാഫിക്കും പുതിയ ചിത്രമായ വേട്ടയും.മലയാളസിനിമയിൽ വ്യത്യസ്തത കൊണ്ടുവരാനാഗ്രഹിച്ച രാജേഷ് പിള്ള, തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയുടെ വിജയഘോഷങ്ങൾക്ക് കാത്ത് നിൽക്കാതെ ശാരീരിക അസുഖങ്ങളാൽ ഈ ലോകത്തോട് വിട പറഞ്ഞത് മലയാളസിനിമയെ സ്നേഹിക്കുന്നവരെ ദു:ഖത്തിലാഴ്ത്തി.
അവസാന സിനിമയായ വേട്ടയിലും തനടെ സംവിധാന മികവ് 100% പ്രകടമാണ് . അതുകൊണ്ടുത്തനെ എന്നും ജനഹൃദയങ്ങളിൽ രാജേഷ് പിള്ള എന്ന സംവിധായകനും അദ്ദേഹത്തിന്റെ സിനിമകളും ജിവിച്ചിരിക്കും.