Jamna Pyari is a Malayalam - movie
directed by Thomas Sebastin.
Starring Kunchacko Boban,Gayathri Suresh,Joy Mathew,Muthumani Somasundaran,Aju Varghese,Saju Navodaya,Suraj Venjaramoodu,Renji Panicker,Neeraj Madhav,Anumol,Maniyanpilla Raju,Arjun Nandhakumar,Vijay Menon,Meenakshi.
റിലീസിന് മുൻപ് തന്നെ ജനശ്രദ്ധ ആകർഷിക്കാൻ പാകത്തിനുള്ള പരസ്യങ്ങളും, തൃശ്ശൂർ സംസാര രീതി കൊണ്ട് വരികൾ തീർത്ത പാട്ടും ജനങ്ങളിൽ ഒരു പാട് പ്രതീക്ഷ തന്നു, എന്നാൽ ഒരു ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ മാത്രമല്ല ഒരു വലിയ യാത്രയുടെ കഥയാണ് ഈ സിനിമ . കൌതുകമുണർത്തുന്ന പേര് പോലെ തന്നെ കൗതുകം തോന്നുന്ന കഥ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
പി.ആർ.അരുൺ തിരക്കഥ നിർ വഹിച്ചിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോമസ് സെബാസ്‌റ്റ്യനാണ്. വാസൂട്ടൻ എന്ന നായക കഥാപാത്രം ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആണ്. നാട്ടുകാരുടെ പ്രശ്നങ്ങൾ സ്വയം ഇടപെട്ടു പരിഹരിക്കുകയും അതിലൂടെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാകുകയുമാണ് വാസൂട്ടൻ, എന്നാൽ ചില പ്രത്യേക സാഹചര്യം കൊണ്ട് ജമ്നപ്യാരി അന്വോക്ഷിച്ചു കൊണ്ടുള്ള യാത്രയും തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള കഷ്ടപ്പാടുകളുമാണ് രണ്ടാം പകുതിയിൽ എടുത്തു കാണിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ 2014 മിസ്സ് കേരളയായ ഗായത്രി സുരേഷാണ് നായിക. അവർക്കു പുറമെ, ജോയ് മാത്യു, സുരാജ്, അജു വർഗീസ്, രഞ്ജി പണിക്കർ, സിജോയ് വർഗ്ഗീസ് എന്നിവർ അഭിനയിക്കുന്നു.
പൊള്ളാച്ചിയിലും, തൃശ്ശൂരിലും, വടക്കാഞ്ചേരിയിലുമായി ചിത്രീകരിച്ച ഈ സിനിമയിൽ മനോഹരമായി ഗ്രാമഭംഗി എടുത്തു കാണിക്കുന്നുണ്ട്. സംഘട്ടന രംഗങ്ങൾ എല്ലാം തികച്ചും വിശ്വസനീയമായ രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
വൈവിധ്യമാർന്ന കഥ എന്നതിനപ്പുറം, പേരിൽ ഉള്ള പുതുമയാണ് പ്രക്ഷകരെ ഈ സിനിമ കാണാൻ പ്രേരി പ്പി ക്കുന്നത്.
ചുരുക്കത്തിൽ സാധാരണക്കാരായ പ്രേക്ഷകരെ സംതൃപ്തി പെടുത്തുന്ന ചിത്രമാണ് ജമ്‌നാപ്യാരി.
നർമ്മത്തിൽ ചേർത്ത രംഗങ്ങൾ കൊണ്ട് ഈ സിനിമ ഒരു പാട് സാധാരണക്കാരുടെ ജീവിതത്തോടു ചേർന്നു നിൽക്കുന്നു.