Wednesday, March 19, 2025
Movies
MOVIES MALAYALAM KING LIAR

King Liar

King Liar is a Malayalam Comedy Thriller movie directed by Lal. Starring Dileep,Madonna Sebastian,Asha Sarath,Joy Mathew,Lal,Balu Varghese,Hareesh Perumanna.


king-liar
King Liar Cast / Crew
DIRECTOR: Lal.
GENRE:Comedy Thriller
PRODUCER:Ousepachan Valakuzhy.
CINEMATOGRAPHER: Alby.
MUSIC DIRECTOR:, Background score:,,Vayalar Sarathchandra Varma.
LYRICIST:BK Harinarayanan,Alex Paul.
STORY WRITER:Sidhique.
EDITOR:Ratheesh Raj.

King Liar Review

Review By : Vishnu Dutt Menon
Rating - **

16 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായക ജോഡിയായ സിദ്ധിക്ക്-ലാൽ ടീം ഒന്നിക്കുന്ന സിനിമയാണ് കിംഗ്‌ ലയർ . സിദ്ധിഖ് തിരക്കഥ രചിച്ച ഈ ചിത്രം ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇതു വരെ ചെയ്ത എല്ലാ സിനിമകളും വിജയിപ്പിച്ച ഈ കൂട്ടുക്കെട്ടിന്റെ പുതിയ സിനിമയായ കിംഗ്‌ ലയർ റീലിസിനു മുൻപ് തന്നെ പ്രേക്ഷകരിൽ ഒരുപാട് പ്രതിക്ഷ ഉണർത്തിയെങ്കിലും സിദ്ധിക്ക്-ലാൽ ടീമിൽ നിന്ന് പ്രതിക്ഷിച്ച നിലവാരം അവരുടെ പുതിയ സിനിമയയായ കിംഗ്‌ ലയറിലൂടെ നിലനിർത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. നർമ്മത്തിന് മാത്രം പ്രാധാന്യം നൽകിയാണ്‌ ചിത്രത്തിന്റെ തിരക്കഥ സിദ്ധിക്ക് നിർവഹിച്ചിരിക്കുന്നത്. എന്നാൽ പല നർമ്മങ്ങളും പ്രേക്ഷകർക്ക്‌ ഉൾകൊള്ളാൻ കഴിഞ്ഞില്ല. സംവിധായകനായ ലാൽ, ചിത്രം വളരെ വേഗത്തിലാണ് മുന്നോട്ട് കൊണ്ടു പോകുന്നത് അതു കൊണ്ടുത്തനെ ചിത്രത്തിന്റെ ദൈർഘ്യം അറിയുന്നില്ല.

സിനിമ ആരംഭിക്കുന്നത് കുട്ടനാട്ടിലെ ഒരു സാധാരണക്കാരനായ സത്യനാരായണന്റെ കഥ പറഞ്ഞുകൊണ്ടാണ് .ബാല്യത്തിലെ ഒരു പ്രണയത്തിനു വേണ്ടി ചെയ്ത ഒരു കള്ളത്തരത്തിൽ പിടിക്കപെടുന്നതോടെ പഠനം അവസാനിച്ച സത്യനാരായണൻ ,പിന്നെ പലതരം കള്ളം പറഞ്ഞും കള്ളത്തരങ്ങൾ ചെയ്തും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു . തുടർന്ന് അഞ്ജലി എന്ന പെൺകുട്ടിയോടുള്ള പ്രണയവും തുടർന്ന് നടക്കുന്ന സംഭവ ബഹുലമായ സന്ദർഭങ്ങളുമാണ് സിനിമയിൽ ഉള്ളത് .

ദിലിപിന്റെ അഭിനയം വളരെ കൃത്രിമമായ രീതിയിലാണ് തോന്നുന്നത് .എന്നാൽ നായികയായ മഡോണയുടെ അഭിനയം നല്ല നിലവാരത്തിലുള്ളതാണ്. ഇവർക്ക് പുറമെ ലാൽ , ആശ ശരത് , ബാലു വർഗ്ഗിസ്, ജോയ് മാത്യു എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് സംവിധായകനായാ ലാൽ കൈകാര്യം ചെയ്തിരിക്കുന്ന ആനന്ദ് വർമ്മ. വളരെ വ്യത്യസ്തമായ രൂപമാണ് ലാൽ ഈ കഥാപാത്രത്തിന് വേണ്ടി സ്വികരിച്ചിട്ടുള്ളത്‌ .

ആൽബി എന്ന ഛായാഗ്രാഹകന്റെ കഴിവ് ഈ ചിത്രത്തിലെ ഓരോ ഷോട്ടിലും പ്രകടമാണ് . അതുപോലെ തന്നെ സന്ദർഭങ്ങൾക്ക്‌ അനുയോജ്യമായ രീതിയിലുള്ള പശ്ചാത്തല സംഗീതമാണ് ഒരുക്കിയിട്ടുള്ളത്.

ദിലീപ് എന്ന താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളെല്ലാം ധാരാളമായി സിനിമയിൽ ചേർത്തിരിക്കുന്നു എന്നതൊഴിച്ചാൽ സാധാരണ പ്രേക്ഷകർക്ക്‌ ആസ്വദിക്കാൻ പറ്റിയ സിനിമയാണ്. മലയാളത്തിൽ അടുത്ത് ഇറങ്ങിയ ദിലിപ് സിനിമകളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു . ആ രിതിയിൽ നിന്ന് ഒരു പുതുമ കൊണ്ടുവരാൻ സിദ്ധിക്ക്-ലാൽ ടീമിന് കഴിഞ്ഞില്ല എങ്കിലും കണ്ടിരിക്കാവുന്ന സിനിമകളുടെ കൂട്ടത്തിൽപ്പെടുത്താം. സിദ്ധിക്ക്-ലാൽ കൂട്ടുക്കെട്ടിൽ പിറക്കുന്ന സിനിമകൾ പഴയ നിലവാരം നില നിർത്തട്ടെ എന്ന് പ്രതിക്ഷിക്കുന്നു .

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

King Liar First Look

King Liar Poster

King Liar Wallpaper

King Liar Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
- -

King Liar trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z