Life of Josutty is a Malayalam - movie
directed by Jeethu Joseph.
Starring Dileep,Suraj Venjaramoodu,Sunil Sukhada,Joju George,Dharmajan,Chembil Asokan,Jyothi Krishna,Rachana Narayanankutty,Chemban Vinod Jose,Nandu Poduval.
എന്നും വൈവിധ്യമാർന്ന തിരക്കഥ കൊണ്ടും സംവിധാന മികവു കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ ജീത്തു ജോസഫ് മറ്റൊരു വ്യത്യസ്ത പ്രമേയവുമായാണ് തന്‍റെ പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. രാജേഷ് വർമ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ, നിർമ്മാതാക്കളിൽ ഒരാളായ ജയലാൽ വർമ്മയുടെതാണ്. ആകാംഷ നിറഞ്ഞ വഴിത്തിരിവുകളും നിഗൂഡതകളും ഒന്നുമില്ലാത്ത ഈ ചിത്രം ഒരു സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ നേർക്കാ ഴ്ചയാണ്.
നിഷ്കളങ്കനായ ജോസൂട്ടി എന്ന കഥാപാത്രം, ഒരു മലയോര കര്‍ഷക കുടുംബത്തിലെ യുവാവാണ്. ജീവിത സാഹചര്യം കൊണ്ട് ജോസൂട്ടിയിൽ ഉണ്ടാകുന്ന മാനസികമായ മാറ്റങ്ങളും, ജീവിതാനുഭാവങ്ങളുമാണ് ഈ സിനിമയിലെ പ്രമേയം. ആ കഥാപാത്രത്തെ ദിലീപ് ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. ജോസൂട്ടി, ദിലീപിന്‍റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും. രചന നാരായണൻകുട്ടിയും, ജ്യോതി കൃഷ്‌ണയും, സുരാജും , സുനിൽ സുഗതയും, കൃഷ്ണപ്രഭയും, സാജു സാജു നവോദയും മറ്റു കഥാപാത്രങ്ങളും തരക്കേടില്ലാത്ത അഭിനയം തന്നെ കാഴ്ചവച്ചു. അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് പേരാടിയുടെ അഭിനയ മികവു എടുത്തു പറയേണ്ടതാണ്. അവസാനരംഗങ്ങളിൽ ഒരു അതിഥി കഥാപാത്രമായി തെന്നിന്ത്യയിലെ ഒരു പ്രശസ്ത നായികയും വരുന്നുണ്ട്.
ഇതിനെല്ലാം പുറമെ, തൊടുപുഴ ലൊക്കേഷനുകളും ന്യൂസിലാന്‍റിന്‍റെ സൗന്ദര്യവും അതിമനോഹരമായി പകര്‍ത്തി പ്രേക്ഷകനു സിനിമ കൂടുതൽ ആസ്വദിക്കാൻ രവിചന്ദ്രന്‍റെ ഛായാഗ്രഹണത്തിനു കഴിഞ്ഞിട്ടുണ്ട്. രവിചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന രീതി മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത രീതിയാണ്.
ആദ്യ പകുതിയിൽ ഇടുക്കി ജില്ലയിലെ മലയോരപ്രദേശങ്ങളുടെ ദൃശ്യഭംഗിയിലൂടെ കടന്നു പോകുന്ന സിനിമ പിന്നീടു ന്യൂസിലാന്‍റിന്‍റെ മനോഹാരിതയിലേക്കാണ് നീങ്ങുന്നത്. ഛായാഗ്രാഹണത്തിനു പുറമെ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ ഇഫെക്റ്റും, ഏരിയൽ വീഡിയോഗ്രാഫിയും എടുത്തു പറയേണ്ട ഒന്നാണ് . ഹോളിവുഡ് സിനിമകളോട് താരതമ്യം ചെയ്യാവുന്ന രീതിയിലാണ് പല ഷോട്ടുകളും എടുത്തിരിക്കുന്നത്.
തിന്മയും, കള്ളവും നിറഞ്ഞ ഈ ലോകത്തു നല്ലവനായി ജീവിക്കാൻ ആർക്കും കഴിയില്ല എന്നും, ആദ്യ പ്രണയം ഒരിക്കലും ഒരാളും മറക്കില്ല എന്നും, തോൽക്കാൻ പേടിയില്ലത്തവാൻ എന്തിനേയും ജയിക്കും എന്നെല്ലാം ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കാം.
ജോസൂട്ടിയുടെ ജീവിതത്തിന്‍റെ നേർക്കാഴ്ചയായ ഈ സിനിമയിലെ ഗാനങ്ങൾ സന്ദർഭങ്ങൾ ക്കു ചേരുന്ന വിധത്തിലാണ് അനില്‍ ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് .
ഒരുപാടു വൈകാരികത നിറഞ്ഞ രംഗങ്ങളിലൂടെ കടന്നു പോകുന്ന ലൈഫ് ഓഫ് ജോസൂട്ടി സന്തോഷത്തോടെയാണ് പര്യവസാനിക്കുന്നത്.