Wednesday, April 17, 2024
Movies
MOVIES MALAYALAM PUNYALAN AGARBATTIS

Punyalan Agarbattis

Punyalan Agarbattis is a Malayalam Comedy movie directed by Ranjith Sankar. Starring Jayasurya,Nyla Usha,Aju Varghese,Rachana Narayanankutty Narayanankutty,Innocent,Ponnamma Babu,Shivaji Guruvayoor,Thesni Khan,Sunil Sukhada,Irshad,Edavela Babu,Lishoy,Jayaraj Warrier.


punyalan-agarbattis
Punyalan Agarbattis Cast / Crew
DIRECTOR: .
GENRE:Comedy
PRODUCER:Jayasurya,Ranjith Sankar.
CINEMATOGRAPHER: Sujith Vasudev.
MUSIC DIRECTOR:,-.
SINGERS:P. Jayachandran,-.
STORY WRITER:Ranjith Sankar.
EDITOR:Lijo Paul.

Punyalan Agarbattis Review

പുണ്യാളന്‍ അഗര്‍ബതീസ്-- പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കുറച്ചു നേരത്തേക്ക് സുഗന്ധം പരത്താന്‍ ഈ അഗര്‍ബതിക്കു കഴിയുന്നുണ്ട്... സമകാലീന സിനിമകളില്‍ ഒരു മുഴുനീള ഹാസ്യ ചിത്രം എന്ന് അവകാശപ്പെടാവുന്ന ചിത്രം... കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ നന്മയും വിശുദ്ധിയും ഈ ചിത്രം പുറത്തു കാണിക്കുന്നു.. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചു സ്വന്തമായി ഒരു ബിസിനസ്‌ സാമ്രാജ്യം സ്വപ്നം കാണുകയും അത് നടത്തികൊണ്ട് പോകുവാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു തൃശൂര്‍ കാരന്റെ ജീവിതം മനോഹരമായി കൊത്തി വെച്ചിരിക്കുന്നു.. നമ്മുടെ സമൂഹത്തിലെ ദുഷിച്ച വ്യവസ്ഥിതികൾക്കെതിരെ ഹാസ്യത്തിന്റെ അകമ്പടിയോടെ മണ്ടക്കിട്ട് കൊട്ടാന്‍ തിരകഥകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്...

സിനിമ ആരംഭിക്കുന്നത് തൃശ്ശൂരിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത് കൊണ്ടുള്ള ഒരു ഗാനത്തോട്‌ കൂടിയാണ്.. എന്ത് കൊണ്ടാണ് തൃശൂര്‍ സംസ്കാരിക തലസ്ഥനമായത് എന്ന് വെളിപ്പെടുത്തുന്ന ഒരു ഗാനം... ചിത്രത്തിലെ എല്ലാ നടി നടന്മാരും ഈ ഗാനത്തില്‍ സാധാരണക്കാരായി വന്നു പോകുന്നുണ്ട്.. ഒരു പക്ഷെ ഈ തരത്തില്‍ ഒരു അവതരണം ആദ്യം ആയിട്ടായിരിക്കും.. ആനപിണ്ടത്തില്‍ നിന്ന് അഗര്‍ബത്തി ഉണ്ടാക്കുന്ന ബിസിനസ്‌ ആരംഭിച്ച ജോയ് താക്കൊല്‍ക്കാരനും അതിനു വേണ്ട റോ മെറ്റീരിയല്‍സ്(ആനപിണ്ഡം) സങ്കടിപ്പിക്കാന്‍ ഓടുന്ന കഷ്ടപ്പാടും ആണ് ഈ ചിത്രത്തിന്റെ പ്രമേയം.. ചെറുതായി അഗര്‍ബത്തി ഉത്പാദനം തുടങ്ങിയ താക്കൊല്‍ക്കാരന്‍ കുറച്ചു കൂടെ ബിസിനസ്‌ വിപുലപ്പെടുത്തുകയും ബാങ്ക് ലോണ്‍ എടുത്തു യന്ത്രങ്ങള്‍ വാങ്ങുകയും ആന പിണ്ഡം ലഭിക്കനായി ദേവസ്വം ബോര്‍ഡുമായി കരാറില്‍ എത്തുകയും ചെയ്യുന്നു.. പുതുതായി വന്ന ദേവസ്വം ബോർഡ്‌ അധികാരി ആന പിണ്ഡം നല്കാതെ വരുകയും കേസ് നടത്തുകയും, കേസ് വിജയിച്ചു കഴിഞ്ഞപ്പോള്‍ ഒന്നിന് പുറകെ ഒന്നായി ഓരോ പ്രശ്ങ്ങളില്‍ ചെന്ന് പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .. ഹര്‍ത്താല്‍ എന്ന സാമൂഹിക വിപത്തിനെ ഈ ചിത്രം കണക്കിന് വിമര്‍ശിക്കുന്നുണ്ട്... യദ്രിശ്ചികമാകം ഇന്നലെ സെ നോ ഹര്‍ത്താല്‍ എന്ന സംഘടനക്കു വേണ്ടി ബഹുമാന്യനായ ശശി തരൂരിനെ കാണാന്‍ പോയി.. അദ്ദേഹം പറഞ്ഞു വെക്കുന്നതും ചിത്രം പറഞ്ഞു വെക്കുന്നതും ഈ സംഘടനയുടെ അധ്യന്തിക ലക്‌ഷ്യം എല്ലാം ഒന്ന് തന്നെ... എന്തിനും ഏതിനും ആര്‍ക്കും ഹര്‍ത്താല്‍ എന്ന കാലഹരണപ്പെട്ട ചിന്താഗതി സമൂഹത്തില്‍ നിന്ന് തുടച്ചു മറ്റെണ്ടാതനെന്നും ഇതിനു തുടക്കം കുറിക്കേണ്ടത്‌ നമ്മള്‍ ഓരോരുത്തരും ആണെന്നും ഈ ചിത്രം എഴുതി കാണിക്കുന്നു.

പുണ്യാളന്‍ എന്ന് സ്വന്തം കമ്പനിക്ക്‌ പേരിടാന്‍ കാരണം ജയസൂര്യ പറയുന്ന്നുണ്ട്.. ദൈവത്തിന്റെ പിന്ബലത്തിനു വേണ്ടി ആണെന്ന്... കുറച്ചു കഴിയുമ്പോള്‍ ചിത്രം തന്നെ വരച്ചു കാണിക്കുന്നുണ്ട് ആരാണ് പുണ്യാളന്‍ എന്ന്.. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കുന്നത് ആരാണോ അവനാണ് യഥാര്‍ത്ഥ പുണ്യാളന്‍.. പലപ്പോഴും നിത്യ ജീവിതത്തില്‍ നമ്മള്‍ ഈ പുണ്യാളന്‍മാരെ കാണാറുണ്ടെന്നും ....ഈ ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനെ ഓര്‍ത്തു പോയി.. സ്ഥിര വരുമാനം ഉള്ള ഒരു ജോലി ഉണ്ടായിട്ടും അത് രാജി വെച്ച് അവനു ജോലി ഉണ്ടായിരുന്ന ബഹുരാഷ്ട്രസ്ഥാപനം പോലൊന്ന് തുടങ്ങുകയും അതെ നിലവാരത്തില്‍ എത്തിക്കുകയും ചെയ്ത എന്റെ സുഹൃത്ത്‌.. അവനു കൈവശം ഉണ്ടായിരുന്നത് ആത്മവിശ്വാസം ആയിരുന്നു.. പിന്നെ തൊട്ടു കൊടുക്കില്ല എന്ന മനസ്സും.. ഇത് തന്നെ ആണ് ജോയ് തക്കൊല്ക്കാരനും പറഞ്ഞു വെക്കുന്നത്.. വിജയിക്കാന്‍ ആത്മവിശ്വാസവും ചങ്കൂറ്റവും മതീട്ടാ ഗഡീ എന്ന്...

റോഡിലെ കുഴി അടക്കാന്‍ ശ്രമിച്ചപ്പോള്‍ ഭരണതികാരികള്‍ ഇടപെടുന്നതും(അനുഭവം ഗുരു), കപട പരിസ്ഥിതി വാദം, കപട മൃഗ സ്നേഹം മുതലായവയും ഈ ചിത്രം ശെരിക്കു തോണ്ടുന്നുണ്ട്... ആനയ്ക്ക് റോഡില്‍ പിണ്ഡം ഇടാം അത് കോരാന്‍ പാടില്ല എന്ന് പറയുന്ന വന്യജീവി സ്നേഹം... ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ 1993 യില്‍ പുറത്തിറങ്ങിയ മിഥുനം സിനിമയുടെ ഓര്‍മ്മകള്‍ മനസ്സിലോട്ടു ഓടിയെത്തി.. രണ്ടിലും ജീവിതം കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന മുതലാളീ ആയതു കൊണ്ട് മാത്രം.. ഇതില്‍ ജീവനക്കാന്‍ angry birds കളിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ താക്കൊല്‍ക്കാരന്‍ മുതലാളീ വരുന്ന ഒരു രംഗം ഉണ്ട്.. ഞാന്‍ ഉള്പെടുന്ന ജീവനക്കാര്‍ എത്ര മാത്രം ജോലി സമയത്തെ ബഹുമാനിക്കുന്നുണ്ട് എന്ന ചിന്ത ഉയര്ത്തിയ ഒരു രംഗം...

ജയസൂര്യ തൃശൂര്‍കാരനായ ജോയ് താക്കൊല്‍ക്കാരന്‍ എന്ന കഥാപാത്രത്തെ നോക്കിലും വാക്കിലും പ്രവര്‍ത്തിയിലും വിചാരത്തിലും വികാരത്തിലും കൊണ്ട് വന്നിട്ടുണ്ട്.. തീര്‍ച്ചയായും എന്റെ സിനിമ എന്ന് ജയസൂര്യക്ക് ഉറപ്പിച്ചു പറയാവുന്ന ചിത്രം... കൂടെ വാല് പോലെ എന്തിനും ഏതിനും ഗ്രീനൊ എന്ന കഥപാത്രമായി അജു.. നന്നായിത്തന്നെ ചെയ്തിരിക്കുന്നു.. ഇതില്‍ ഏറ്റവും കൂടുതല്‍ കൈയടി വാങ്ങിയത് അഭയ കുമാര്‍ എന്ന കഥാപാത്രമായ ശ്രീജിത്ത്‌ രവി ആണ്... കോമഡി ഇത്രയും നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും എന്ന് കാണിച്ചു തന്നതിന് സംവിധായകന് നന്ദി.. ഇന്നസെന്റ്, ടി.ജി.രവി,നിള ഉഷ, രചന നാരായന്കുട്ടി,സുനില്‍ സുഖത,ഇടവേള ബാബു,തെസ്നി ഖാന്‍ തുടങ്ങി എല്ലാവരും ഈ ചിത്രത്തിന് നല്ല സംഭാവനള്‍ തന്നെ നല്കിയിരിക്കുന്നു.. രഞ്ജിത്ത് ശങ്കര്‍ സംവിധായകന്‍ എന്ന തന്റെ ജോലി നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്.. ഗാനങ്ങള്‍ എല്ലാം അനുയോജ്യമായ സ്ഥലങ്ങളില്‍ എടുത്തു പ്രയോഗിച്ചിരിക്കുന്നു.. പശ്ചാത്തല സംഗീതവും ലളിതവും ഇമ്പമുള്ളതും തന്നെ... ബിജിബലിനു അഭിനന്ദനങ്ങള്‍.സുജിത് വാസുദേവിന്റെ ക്യാമറ നന്നായിട്ടുണ്ട്.. എടുത്തു പറയേണ്ടത് കഥയും തിരകഥയും ആണ്.. ഇത് എഴുതിയ രഞ്ജിത്ത് ശങ്കരിനും കൂട്ടുകാര്ക്കും അഭിവധനങ്ങൾ..

എവിടെ എങ്കിലും യാത്ര പോകുമ്പോള്‍ നമ്മള്‍ പറയാറുണ്ട് ആനയുടെ പുറം ഭാഗം കണ്ടാല്‍ നല്ല ഐശ്വര്യം ആണെന്ന്.. ഈ സിനിമയുടെ ആദ്യ പോസ്റ്റര്‍ തന്നെ ആന പിണ്ഡം ഇടുന്നതാണ്.. ആ പുറം ഭാഗം നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും ജയസൂര്യക്ക് ഐശ്വര്യം കൊണ്ട് വരും തീര്‍ച്ച.. ബുദ്ധി ജീവി ജാടകള്‍ അഴിച്ചു വെച്ച് ആസ്വദിക്കാന്‍സാധിക്കുന്ന ഒരു സിനിമ...

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Punyalan Agarbattis Synopsis

Punyalan Agarbattis is being produced jointly by Jayasurya and Ranjith Sankar, who shot to fame with Passenger. Ranjith has also directed Arjunan Sakshi and Molly Aunty Rocks

Jayasurya and radio jockey turned actor Nyla Usha playing the lead roles.

The other cast in the film includes Rachana Narayanankutty, Aju Varghese, Srijith Ravi, Mala Aravindan, Sunil Sukhada, Edavela Babu, Shivaji Guruvayur, who are seen in supporting roles.

MORE previews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.

Punyalan Agarbattis Poster

Punyalan Agarbattis Wallpaper

Punyalan Agarbattis Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
  • img10
  • img11
  • img12
  • img13
  • img14
  • img15
  • img16
  • img17
  • img18
  • img19
  • img20
  • img21
  • img22
  • img23
  • img24
  • img25
  • img26
  • img27
  • img28
  • img29
  • img30
  • img31
  • img32
  • img33
  • img34
  • img35
  • img36
  • img37
  • img38
  • img39
  • img40
  • img41
  • img42
  • img43
  • img44
  • img45
  • img46
  • img47
  • img48
  • img49
  • img50
  • img51
  • img52
  • img53
  • img54
  • img55
  • img56
  • img57
  • img58
  • img59
  • img60
  • img61
  • img62
  • img63
  • img64
  • img65
  • img66
  • img67
  • img68
  • img69
  • img70
  • img71
  • img72
  • img73
  • img74
  • img75
  • img76
  • img77
  • img78
  • img79
  • img80
  • img81
  • img82
  • img83
  • img84
  • img85
  • img86
  • img87
  • img88
  • img89
  • img90
  • img91
  • img92
  • img93
  • img94
  • img95
  • img96
  • img97
  • img98
  • img99
  • img100
  • img101
  • img102
  • img103
  • img104
  • img105
  • img106
  • img107
  • img108
  • img109
  • img110
  • img111
- -

Punyalan Agarbattis trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z