Sunday, July 12, 2020
Movies
MOVIES MALAYALAM KALIMANNU

Kalimannu

Kalimannu is a Malayalam Drama movie directed by Blessy. Starring Shweta Menon,Biju Menon.


kalimannu
Kalimannu Cast / Crew
DIRECTOR: .
BANNER: Cherummuttadathu Films
GENRE:Drama
PRODUCER:Thomas Thiruvalla.
CINEMATOGRAPHER: Satheesh Kurup.
MUSIC DIRECTOR:,-.
SINGERS:Sudeep kumar,Sukhwinder Singh,Sonu kakkar,Vijay Yesudas,Haricharan,Mridula Warrier,Shreya Ghoshal,Suchitra,Janaki iyer,-.
LYRICIST:ONV.Kurup,O N V Kurup,-.

Kalimannu Review

Review By Vineetha Venugopal
Raing: 4/5

മസ്തിഷ്ക മരണം സംഭവിച്ചു ഭർത്താവ് നഷ്ടപ്പെടുന്നതിനെ തുടർന്ന് ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു സ്ത്രീയ്ക്ക് അവരുടെ ഭർത്താവിന്റെ തന്നെ കുട്ടിയെ പ്രസവിയ്ക്കുവാനുള്ള ആഗ്രഹവും അതേ തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് കളിമണ്ണിന്റെ പ്രതിപാദ്യ വിഷയം.

നഗരത്തിലെ ബാർ ഡാൻസർ ആയ മീര(ശ്വേത മേനോൻ) വളരെ ആകസ്മികമായി ഒരു ടാക്സി ഡ്രൈവറെ (ബിജു മേനോൻ ) വിവാഹം കഴിയ്ക്കുന്നു. ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു ഐറ്റം ഡാൻസർ ആയി മാറിയ മീരയുടെയും അവരുടെ ഭർത്താവിന്റെയും ജീവിതത്തിലേയ്ക്ക് അവിചാരിതമായി കടന്നു വരുന്ന ദുരന്തത്തിലൂടെ കഥ മുന്നോട്ട് പോകുന്നു.

പ്രേക്ഷകരെ മടുപ്പിയ്ക്കാതെ കഥ അവതരിപ്പിയ്ക്കുന്നതിൽ ബ്ലെസി നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്. ആദ്യന്ത്യം ശ്വേതയുടെ കഥാപാത്രത്തിനാണ് പ്രാധാന്യമെങ്കിലും തനിയ്ക്ക് കിട്ടിയ കഥാപാത്രത്തോട് പരിപൂർണ്ണ ആത്മാർഥത പുലർത്താൻ ബിജുവിന് കഴിഞ്ഞിട്ടുണ്ട്. സുഹാസിനിയും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ഇതിൽ അവതരിപ്പിയ്ക്കുന്നു. വിവാദങ്ങൾക്കും സദാചാര വാദങ്ങള്ക്കും കൃത്യമായ മറുപടി നൽകിക്കൊണ്ടാണ് സിനിമ അവസാനിയ്ക്കുന്നത്. കഥയ്ക്ക് അനിവാര്യമെങ്കിലും ഇടയ്ക്കിടയ്ക്കുള്ള നാടകീയ സംഭാഷണങ്ങൾ ഒഴിച്ചാൽ പറയത്തക്ക കുറ്റങ്ങളൊന്നും തന്നെ സിനിമയ്ക്കില്ല. ഐറ്റം ഡാൻസുകൾ സന്ദർഭത്തിന് അനിയോജ്യമാണെങ്കിലും വേണമെങ്കിൽ ഒഴിവാക്കാമായിരുന്നവ ആയിരുന്നു. ഏറെ ചര്ച്ചകള്ക്ക് വഴിവച്ച പ്രസവ ചിത്രീകരണം വിവാദ പ്രസ്താവനക്കാരുടെ വായടപ്പിയ്ക്കുന്നതാണ്.

പ്രണയവും കുടുംബവും മാതൃത്വവും പലരും മനസ്സിലാക്കാതെ പോകുന്ന ചില ജീവിത സത്യങ്ങളും മനോഹരമായി വരച്ചു കാണിയ്ക്കാൻ സംവിധായകനും അഭിനയിച്ചു പ്രതിഫലിപ്പിയ്ക്കുവാൻ ശ്വേത അടക്കമുള്ള അഭിനേതാക്കൾക്കും സാധിച്ചിട്ടുണ്ട്.

എല്ലാത്തരം പ്രേക്ഷകർക്കും അസ്വദിയ്ക്കാവുന്ന ഒരു സിനിമ എന്നതിലുപരി തീയറ്റർ വിട്ടാലും പ്രേക്ഷക മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു നല്ല സിനിമയാണ് കളിമണ്ണ്.


Review :Mini Shijosh
Raing: 4/5

മുംബൈയിലെ ഒരു ബാര്‍ നര്‍ത്തകിയായ മീരയുടെ ജീവിതത്തില്‍ സംഭവിച്ച ദൂരന്തനുഭവങ്ങളുടെയും അതിനെയേല്ലാം അതിജീവിച്ച് അവള്‍ ജീവിതം കൈഎത്തിപ്പിടിക്കുന്നതുമാണ്‌ സിനിമയുടെ പ്രമേയം.

ഒരമ്മയാവുക എന്നത് ഏതൊരു പെണ്ണിന്റെയും അവകാശ്മാനെന്ന് പറയുമ്പോഴും സമൂഹം അവളെ അതില്‍ നിന്ന് ഇല്ലാത്ത ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്തതിരിപ്പിക്കുന്ന മതപുരോഹിതന്മാരും നിയമവുമെല്ലാം സാമൂഹിക നേതാക്കന്മാരും എതിര്‍ക്കുന്നതുമെല്ലാം ഇന്ന് നമ്മുടെ കാലത്തു സംഭവിക്കുന്ന നേര്‍ കാഴ്ചകള്‍ സംവിധായകന്‍ വളരെ ലളിതമായി ചിത്രീകരിച്ചിട്ടുണ്ട്‌.

എത്ര വലിയ സെലെബ്രിടീ ആണെങ്കിലും അയാളിലെ മാനുഷിക വികാരങ്ങളെ മാനീക്കാത്ത സമൂഹത്തേയ്യും പത്ര മാധ്യമങ്ങളെയും ഇതില്‍ വളരെ പച്ചയായി പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ ഇന്നും നമ്മുടെ സമൂഹത്തിനു കൂടുതല്‍ അറിയാന്‍ പാടില്ലാത്ത organ donation, IVF, Sperm Cell Storing എന്നിവയെക്കുറിച്ച്‌ സമൂഹത്തിനു ഒരു അവബോധം സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌... കൂടാതെ അമ്മയും കുഞ്ഞുമായുള്ള ബന്ധം ഗര്‍ഭാവാസ്തയില്‍ തന്നെ ഉണ്ടാകുന്നതാണെന്ന് ഈ സിനിമ നമ്മളോട് പറയുന്നു.

ഒരു പാട്ട് ഒഴികെ ബാക്കിയെല്ലാം ഒന്നിനൊന്നു മികച്ചതും അവാസരോചിതം ആയിരുന്നു. ഹിന്ദി ഗാനം തികച്ചും അനാവശ്യവും പ്രേക്ഷകന്‌ മടുപ്പ് ഉണ്ടാക്കുന്നതുമാണ്.

സിനിമയുടെ അവസാന വേളയില്‍ മീര പത്ര മാധ്യമങ്ങളോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങളും നമ്മളോട് നാം ചോദികുന്നത്‌ പോലെ. ഏറെ വിവാദം സൃഷ്ടിച്ച പ്രസവ രംഗം ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല എന്നുള്ളതാണു ഈ സിനിമയുടെ ജീവന്‍. ആ സമയം ഒരു അമ്മ അനുഭവിക്കുന്ന വേദന മാത്രം നേര്‍കാഴ്ചയില്‍ കാണിക്കുന്നു.അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍ കൊടി ബന്ധം മുറിച്ചു മാറ്റുമ്പോള്‍ നമ്മള്‍ അറിയതെയെങ്കിലും അമ്മയെ ഓര്‍ത്തു പോകും.

മുംബൈ വളരെ നന്നായി ക്യാമറയില്‍ ഒപ്പിയെടുത്ത സതീഷ് കുറുപ്പിന് അഭിനന്ദനങ്ങള്‍.. .. വളരെ നാളുകള്‍ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന സുഹാസിനി എവിടെയൊക്കെയോ നമ്മള്‍ കണ്ടു മറന്ന ഒരു കൂട്ടുകാരി.. ഒരു ചേച്ചിയെ ഓര്‍മീപ്പിക്കുന്നു.. ശ്വേതാ മേനൊന്റെ അഭിനയ ജീവിതത്തിലും യഥാര്‍ഥ ജീവിതത്തിലും ഒരു നാഴിക കല്ലായിരിക്കും ഈ സിനിമ. ഒരു ഗര്‍ഭിണ്നിയുടെ മാനസിക - ശാരീരിക അസ്വസ്ഥതകള്‍ ഇത്ര നന്നായി അവതരിപ്പിക്കാന്‍ ആത്മാര്‍ഥത കാണിച്ച ആ അഭിനേത്രി തീര്‍ത്തും പ്രശംസ അര്‍ഹിക്കുന്നു.

മലയാളം കണ്ടതില്‍ നല്ല സ്ത്രീ കഥാപാത്ര സിനിമകളില്‍ മികച്ചതും വേറിട്ട് നില്കുന്നതുമാണ് കളിമണ്ണ്.. ഇന്നത്തെ തലമുറ കാണേണ്തതും സ്ത്രീയേ അറിയേണ്ടതുമാണെന്ന് ഈ ചിത്രം നമ്മള്ലോട്‌ പറയുന്നു. തികച്ചും കാണേണ്ട ചിത്രം. ബ്ലെസീ ഇനിയും നല്ല സിനിമകള്‍ എടുക്കട്ടെ.

MORE reviews
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Kalimannu Synopsis

Blessy`s dream of making a movie that showcases conversation between a mother and foetus is now going to be real. His new film with Shweta will go an extra mile by projecting the importance of sharing between a man and a woman during her most important period in her life - during her pregnancy and delivery.Shweta Menon has given a nod to filmmaker Blessy to make a film highlighting on her various stages of pregnancy

`Kalimannu` is produced by Thomas Thiruvalla under the banner of Cherummuttadathu Films. Biju Menon will portray another major character in the film.

MORE previews

Kalimannu Poster

Kalimannu Wallpaper

Kalimannu Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8

Kalimannu Songs

Singers : Sudeep Kumar,Mridula Warrier.
Lalee Lalee... 
Singers : Shreya Ghoshal.
Shalabhamai.. 
Badnaami Hogai
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z