Saturday, April 27, 2024
Movies
MOVIES MALAYALAM ANN MARIA KALIPPILAANU

Ann Maria Kalippilaanu

Ann Maria Kalippilaanu is a Malayalam Drama - Comedy movie directed by Midhun Manuel Thomas. Starring Sara Arjun,Saiju Kurup,Leona Lishoy,John Kaippallil,Sethu Lakshmi,Althaf Manaf,Master Vishal Krishna,Bijukuttan,Anjali Aneesh Upasana,Sunny Wayne,Siddique,Aju Varghese,Shine Tom Chacko,Dharmajan,Dulquer Salmaan.


ann-maria-kalippilaanu
Ann Maria Kalippilaanu Cast / Crew
BANNER: Goodwill Entertainments
GENRE:Drama - Comedy
PRODUCER:Alice George.
CINEMATOGRAPHER: Vishnu Sharma.
MUSIC DIRECTOR:.
LYRICIST:Manu Manjith.
STORY WRITER:Midhun Manuel Thomas.
SCRIPT WRITER:Midhun Manuel Thomas, John Manthrichal.
EDITOR:Lijo Paul.

Ann Maria Kalippilaanu Review

Review By : Vishnu Dutt Menon
Rating - ***1/ 2

സാറാ അർജ്ജുൻ എന്ന ബാലതാരത്തെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ മാനുവൽ ജോർജ്ജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ആൻ മരിയ കലിപ്പിലാണ്'.

തന്റെ സിനിമയുടെ പേരിലും അവതരണരീതിയിലും എന്നും ഒരു വൈവിധ്യം കാത്തുസൂക്ഷിക്കുന്ന സംവിധായകനാണ് മിഥുൻ മാനുവൽ ജോർജ്ജ്. ഇന്നത്തെ കാലത്തെ അണുകുടുംബങ്ങളിലെ കുട്ടികൾക്ക് നഷ്ട്ടപ്പെടുന്ന സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും കഥ പറയുന്ന ഈ സിനിമ കുട്ടികളെ കേന്ദ്രികരിച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്.

സമ്പന്നരായ ഡോക്ടർ ദമ്പതിമാരുടെ ഏകമകൾ ആണ് ആൻമരിയ. ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, പക്വത കൈവരിക്കാത്ത ആൻ മരിയുടെ കാഴ്ചപ്പാടിലൂടെയാണ് പ്രേക്ഷകരിലേക്ക് സംവിധായകൻ എത്തിക്കുന്നത്. സ്നേഹമുള്ള രക്ഷിതാക്കളുടെ അഭാവത്തിൽ കുട്ടികൾ തങ്ങളുടെ ആവശ്യങ്ങൾക്കായി പുതിയ വഴികൾ കണ്ടെത്തുകയും തുടർന്ന് ഉണ്ടാകുന്ന രസകരവുമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

ആൻ മരിയയുടെ കാഴ്ചപ്പാടിൽ നിന്ന് അവൾ മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്ത ചില കാര്യങ്ങൾ കാണുമ്പോൾ എം ടി യുടെ ഓപ്പോൾ എന്ന ചെറുകഥയുടെ അവതരണ ശൈലിയോട് സാമ്യം തോന്നിയേക്കാം.

ആൻമരിയയുടെ അമ്മയായി ലിയോണയും അച്ഛനായി സൈജു കുറുപ്പം അഭിനയിച്ചിരിക്കുന്നു. ആൻ മരിയ എന്ന കഥാപാത്രത്തെ സാറ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടാ കഥാപാത്രത്തെ സണ്ണി വെയ്‌നും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളായ അജു വർഗീസ്സ്, ഷൈൻ ടോം ചാക്കോ ,സിദ്ദിഖ് എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഒരു മാലാഖയുടെ പരിവേഷത്തോടെ വരുന്ന ദുൽഖർ സൽമാൻ തന്റെ അതിഥി കഥാപാത്രത്തെ മികച്ചതാക്കി. വില്ലൻ കഥാപാത്രമായ PT മാസ്റ്ററായി എത്തിയ ജോൺ കൈപ്പള്ളിൽ എന്ന പുതുമുഖ നടന്റെ അഭിനയം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഷാൻ റഹ്മാൻ ഈണം പകർന്നിട്ടുള്ള ഗാനങ്ങളും മികച്ചതാണ്. 'ആട് ഒരു ഭീകര ജീവിയാണ്' എന്ന തന്റെ ആദ്യ സിനിമയിലൂടെ കഴിവ് തെളിയിച്ച സംവിധായകന്റെ പുതിയ സിനിമയിലും ആടിനോട് സാമ്യം തോന്നുന്ന ചില പ്രത്യകതകൾ ഉണ്ട്.

സിനിമ കണ്ട് തിയറ്ററിന് പുറത്ത് ഇറങ്ങിയാലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും നമ്മൾ ഓർക്കും. കുട്ടികളെ കേന്ദ്രീകരിച്ചെടുത്തിട്ടുള്ള ഈ സിനിമയിൽ നർമ്മത്തിനും വൈകാരികതയ്ക്കും ഒരു പോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്

ചെയ്യാൻ പേടിയുള്ള കാര്യം ആദ്യം തന്നെ ചെയ്യണം . അങ്ങനെ അതിനോടുള്ള ഭയം മാറണം, ചെറിയ കുട്ടികളുടെ ചെറിയ ആഗ്രഹങ്ങൾ കഴിയുന്നതും സാധിച്ചു കൊടുക്കണം അല്ലെങ്കിൽ ഉണ്ടാകുന്ന നഷ്ട്ടം ചിലപ്പോൾ വലുതായിരിക്കും, എന്നിങ്ങനെ ഉപദേശഭാവത്തിലുള്ള ഒരുപാട് ഗുണപാഠങ്ങളും സന്ദേശങ്ങളും ഈ സിനിമയിൽ ഉണ്ട്.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Ann Maria Kalippilaanu Teaser

Ann Maria Kalippilaanu First Look

Ann Maria Kalippilaanu Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
Ann Mariya Kalippilaanu Malayalam Movie trailer on movie.webindia123.com Ann Mariya Kalippilaanu , Ann Mariya Kalippilaanu Malayalam Movie, Ann Mariya Kalippilaanu trailer ,Ann Mariya Kalippilaanu Movie details

Ann Maria Kalippilaanu trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Ann Maria Kalippilaanu Songs

Kurumbathi Chundari Nee 
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z