|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ***1/2
ഗപ്പി മൽസ്യങ്ങളെ വളർത്തുന്നതിനാൽ ഗപ്പി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മാസ്റ്റർ ചേതൻ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ കൗമാരകാലത്തിലെ കഥ പറയുന്ന ഈ സിനിമയുടെ തിരക്കഥയും ചിത്രീകരണരീതിയും വളരെ മികച്ചതാണ്.
കടലിനോട് അടുത്ത് കിടക്കുന്ന ഒരു കോളനിയിലാണ് ഗപ്പിയുടെ വീട്. ഗപ്പി മീനുകളെ വിറ്റു കിട്ടുന്ന പൈസ കൊണ്ടാണ് അവന്റെ കുടുംബം ജീവിക്കുന്നത്. സുഖമില്ലാത്ത തന്റെ അമ്മയെ നല്ലരീതിയിൽ പരിചരിക്കുന്നതിനും ഒപ്പം, കൂട്ടുകാരുമൊത്ത് സമയം ചിലവിടുന്ന ഗപ്പിയ്ക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും താൻ വളർത്തുന്ന ഗപ്പി മൽസ്യങ്ങളോടാണ് പങ്കു വയ്ക്കുന്നത്. തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെയാണ് ഗപ്പി മീനുകളെ അവൻ കാണുന്നത്.
കൂടുതലും പുതുമുഖ താരങ്ങളാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്എങ്കിലും, വളരെ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ച വയ്ക്കുന്നത്.
ഗപ്പിയുടെ ദിനചര്യകൾക്ക് ഒപ്പം ആ നാടിന്റെയും കഥ വളരെ നിഷ്കളങ്കമായി ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയിൽ ശ്രീനിവാസൻ റെയിൽവേ ഗേറ്റ്മാന്റെ കഥാപാത്രത്തെ മനോഹരമായി കാഴ്ച വച്ചിരിക്കുന്നു.
ഒരുപാട് വഴിത്തിരിവുകളിലൂടെ കടന്നു പോകുന്ന സിനിമയിൽ, വൈകാരികതയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട് . ആദ്യ പകുതിയ്‌ക്ക് തൊട്ടു മുൻപായി ഒരു വില്ലൻ കഥാപാത്രമായി എത്തുന്ന ടോവിനോ പിന്നീട് പല തലങ്ങളിലേക്കും പരിണാമം ചെയ്യുന്നുണ്ട്.
ഈ സിനിമയിലെ ഓരോ കഥാപാത്രത്തിനും തന്റെതായ കഥകൾ ഉണ്ട്. അതെല്ലാം സംഭാഷണങ്ങളിലൂടെയും പല സന്ദർഭങ്ങളിലൂടെയും പ്രേക്ഷകർക്ക് വ്യക്തമാക്കി തരാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. ഒരു സാധാരണ സിനിമ എന്നതിലുപരി മനുഷ്യജീവിതത്തെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞ അനുഭവമാണ് നല്ല രീതിയിൽ സിനിമ ആസ്വദിച്ച ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നത്.
ഗപ്പി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മാസ്റ്റർ ചേതന് ഒരു പാട് അവാർഡുകൾ ഈ സിനിമ നേടി കൊടുക്കാൻ സാധ്യതയുണ്ട് . ചിത്രത്തിലെ മറ്റു താരങ്ങളായ ദിലീഷ് പോത്തൻ , സുധീർ കരമന എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
പരീക്ഷണാർത്ഥമാണെങ്കിലും ഇതു പോലെ പുതുമയേറിയ ചിത്രീകരണ രീതിയോടുള്ള സിനിമകൾ മലയാള സിനിമയുടെ തന്നെ നിലവാരം കൂട്ടും തീർച്ച.
The winners of the renowned 48th Kerala State Film Awards were announced on Tuesday. Vidhu Vincent,Vinayakan, Rajisha Vijayan sweep top honours.Read More
Nivin Pauly's next will be with 'Guppy' directorAfter making a splash with Malayalam drama 'Guppy' earlier this year, director Johnpaul George has confirmed that his next directorial will feature Nivin Paul in the lead. The project will go on the floors next year.Read More