|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - *1/2
നർമ്മത്തെ കേന്ദ്രികരിച്ച് ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയിൽ പ്രണയവും സൗഹൃദവും വൈകാരിക രംഗങ്ങളും മനോഹരമായി എടുത്തു കാണിക്കുന്നുണ്ട്. ആദ്യ പകുതിയിൽ കഥാപാത്രങ്ങളെ വ്യത്യസ്തമാർന്ന രീതിയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന സിനിമയുടെ രണ്ടാം പകുതിയിലാണ് കഥയുടെ ഉള്ളടക്കം വിശദമാക്കുന്നത്.
ആദ്യപകുതി കൊച്ചിയിലും രണ്ടാം പകുതി മഹാരാഷ്ട്രയിലെ നാസിക്കിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സൗബിൻ സാഹിറിന്റെ അതിമനോഹരമാർന്ന പ്രകടനവും സിനിമയുടെ ഛായഗ്രഹണമികവും ഒഴിച്ചാൽ കൂടുതൽ നല്ല ഘടകങ്ങളൊന്നും സിനിമയിൽ എടുത്തു പറയാനില്ല.
സംവിധായകനായ അനീഷ് ഉപാസന തന്നെയാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഓരോ ഷോട്ടിലും അദ്ദേഹത്തിന്റെ മികവ് പ്രേക്ഷകർക്ക് എടുത്തറിയാൻ സാധിക്കുന്നുണ്ട്.
ആദ്യരംഗങ്ങളിൽ ഭഗത് മാനുവൽ ആണ് നർമ്മരംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ആ രംഗങ്ങളെല്ലാം തന്നെ പ്രേക്ഷകരെ അസ്വാസ്ഥരാക്കുന്നുണ്ട്. നിലവാരം വളരെ കുറഞ്ഞ തിരക്കഥയും പ്രമേയവും ആണെങ്കിലും ചിത്രീകരണ രീതി ശരാശരി നിലവാരം നിലനിർത്തുന്നുണ്ട്.
കേന്ദ്ര കഥാപാത്രങ്ങളായ ഷൈൻ ടോം ചാക്കോ ,സൃന്ദ അഷബ് എന്നിവരുടെ പ്രകടനത്തിൽ പലപ്പോഴും പോരായ്മകൾ തോന്നുന്നുണ്ട് . മറ്റു താരങ്ങളായ അഞ്ജലി അനീഷ് ഉപാസന ,സുധിർ കരമന എന്നിവരും ശരാശരി നിലവാരം മാത്രമേ തങ്ങളുടെ അഭിനയത്തിൽ കാഴ്ച വച്ചിട്ടുള്ളു.
അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി ,സെക്കൻഡ്‌സ് എന്നി ചിത്രങ്ങൾ ബോക്സ് ഓഫിസ്സിൽ വിജയിച്ചില്ല .എങ്കിലും ഒരു ശരാശരി നിലവാരവും അംഗീകാരവും ലഭിച്ചവയായിരുന്നു എന്നാൽ മൂന്നാം ചിത്രമായ പോപ്പ് കോൺ നിലവാരം തീരെ കുറവാണ്.
ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒരു എന്റെർറ്റൈനെർ കാറ്റഗറിയിൽ പോലും ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്നതാണ് സത്യം .