Saturday, April 27, 2024
Movies
MOVIES MALAYALAM LEELA

Leela

Leela is a Malayalam Comedy entertainer movie directed by Ranjith. Starring Biju Menon,Vijayaraghavan,Suresh Krishna,Indrans,Sudheer Karamana,Jagadish,Priyanka Nair,Parvathy Nambiar,Muthumani Somasundaran,Kochu Preman.


leela
Leela Cast / Crew
DIRECTOR: .
BANNER: Capitol Theate
GENRE:Comedy entertainer
PRODUCER:Ranjith.
CINEMATOGRAPHER: Prashanth Ravindran.
MUSIC DIRECTOR:.
SINGERS:Biju Menon.
STORY WRITER:Unni R.
EDITOR:Manoj Kannoth.

Leela Review

Review By : Vishnu Dutt Menon
Rating - ***

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്മാരിൽ ഒരാളായ രഞ്‌ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലീല.ഉണ്ണി R രചിച്ച ഒരു ചെറു കഥയാണ്‌ സിനിമയുടെ പ്രമേയം.

കഥാപാത്ര നിരൂപണത്തിൽ ഏറെ പ്രാധാന്യം കൊടുക്കുന്ന എഴുത്തുകാരനാണ് R ഉണ്ണി . ലീലയിലെ കുട്ടിയപ്പന്റെ കഥാപാത്രത്തെ അടുത്തറിഞ്ഞാൽ നമുക്ക് മനസിലാകും തിരക്കഥാകൃത്തിന്റെ മികവ് . തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത് ആദ്യമായാണ്‌ മറ്റൊരാളുടെ തിരക്കഥയിൽ സിനിമ ചെയ്യുന്നത്. റീലിസിങ്ങ് ദിവസം തന്നെ ഓൺലൈനിൽ റീലിസ് ആകുന്ന ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഉണ്ട് ഈ സിനിമയ്ക്ക്. സമകാലിക സദാചാരത്തിന് എതിരെയാണ് സിനിമയുടെ പ്രമേയം. കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പൻ തന്റെ ചിന്തകൾ പ്രവൃത്തികമാക്കാനായി കാണിച്ചുകൂട്ടുന്ന പ്രവൃത്തികളിലൂടെ മലയാളസിനിമ ഇതു വരെ കാണാത്ത നർമ്മത്തിന്റെ പുതിയ മുഖമാണ് രഞ്‌ജിത് പരിചയപ്പെടുത്തി തരുന്നത്.

അസ്സാധാരണമായ കുട്ടിയപ്പന്ടെ ചിന്താഗതിയും സ്ത്രികളോടുള്ള സമീപനവും വളരെ നല്ല രിതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

മദ്യപാനവും പരസ്ത്രി ബന്ധവുമായി ജിവിക്കുന്ന കുട്ടിയപ്പന്ടെ ജിവിതത്തിൽ തോന്നുന്ന പുതിയൊരു ആശയത്തെ പിൻതുടർന്നാണ്‌ കഥ മുന്നോട്ടു പോകുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സ്‌ എത്ര വർണ്ണിച്ചാലും മതിയാവാത്ത ഒന്നാണ് . തിന്മയുടെ വഴിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയപ്പന് തിരിച്ചറിവ് കിട്ടി എന്ന് തോന്നുന്ന സമയത്താണ് അപ്രതീക്ഷിത മായി ഒരു വഴിത്തിരിവ് ഉണ്ടാകുന്നത് .

1മണിക്കൂർ.44 മിനിട്ട് മാത്രം ദൈർ ഘ്യമുള്ള ഈ സിനിമയിൽ മലയാള സിനിമ കാണാത്ത വളരെ വ്യത്യസ്താമാർന്ന ചിത്രികരണരീതിയാണ് .

അസ്സാധാരണമായ കുട്ടിയപ്പന്റെ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചിട്ടുള്ളത് ബിജു മേനോൻ ആണ് .പല സൂപ്പർ താരങ്ങളും ഇത്തരം ഒരു കഥാപാത്രത്തെ ഏറ്റെടുക്കാൻ മടിച്ചപ്പോൾ ബിജു മേനോനാണ് ധൈര്യപൂർവ്വം ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. ബിജു മേനോന്റെ അഭിനയ ജിവിതത്തിലെ തന്നെ നാഴികക്കല്ലാണ് കുട്ടിയപ്പൻ . ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച വച്ചതാണ് സിനിമയുടെ ജീവൻ നിലനിർത്താൻ സഹായിച്ചിട്ടുള്ളത് .വിജയരാഘവൻ കൈകാര്യം ചെയ്ത പിള്ളേച്ചൻ എന്ന കഥാപാത്രം കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് .ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ഇന്ദ്രൻസ് , ജഗദീഷ്, കവിത നായർ , പാർവതി നമ്പീശൻ , പ്രിയങ്ക എന്നിവരും നല്ല രീതിയിൽ തങ്ങളുടെ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട് .

ചിത്രത്തിന്റെ തുടക്കം മുതൽ ക്ലൈമാക്സ്‌ രംഗം വരെയുള്ള പശ്ചത്തല സംഗിതം ഓരോ സന്ദർഭങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് .സിനിമ ആരംഭിക്കുന്നത് തന്നെ ബിജു മേനോന്റെ കോട്ടയം ജില്ലയെ പറ്റിയുള്ള ഒരു നാടൻ പാട്ടിലൂടെയാണ് .പശ്ചത്തല സംഗിതത്തിലും സംഗിത സംവിധാനത്തിലും കഴിവ് തെളിയിച്ച ബിജിപാലിന്റെ പങ്ക് ഈ സിനിമയിൽ വളരെയധികമാണ് .

പ്രശാന്ത് രവിന്ദ്രന്റെ ക്യാമറ കണ്ണുകൾ പശ്ചത്തലം മാറുന്നതിന് അനുസരിച്ച് പുതുമ ഏറിയ രീതിയിൽ ദൃശ്യങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട് .

വളരെ കുറവ് മാത്രം മുതൽ മുടക്ക് വരുന്ന ഈ സിനിമയിൽ ചൂണ്ടി കാണിക്കുന്ന ആശയം വളരെ വലുതാണ്‌ .സ്ത്രിയും കാമവും പ്രധാന വിഷയങ്ങളായി വരുന്ന ഈ സിനിമ പച്ചയായ രീതിയിൽ ആവിഷ്കരിക്കാൻ ധൈര്യം കാണിച്ച സംവിധായകൻ രഞ്‌ജിത്തിന്റെ കഴിവിനെയും ചങ്കുറ്റത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല .

വൈവിധ്യമാർന്ന സിനിമകളും ചിത്രീകരണ രീതിയും മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള രഞ്ജിത് എന്ന സംവിധായകനിൽ നിന്ന് ഇനിയും വൈവിധ്യമാർന്ന സിനിമകൾ പിറവി എടുക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു .

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Leela Movie News

Dileep's judicial remand extended, fans watch his new film

Even as the judicial custody of arrested superstar Dileep was extended on Thursday till October 12, his latest film "Ram Leela" was also released and saw fans arriving to watch it at nearly 130 theatres across the state.Read More

Superstar Dileep offered Rs 3 cr for abduction, Kerala HC told.

The prosecution in the actress abduction case on Wednesday informed the Kerala High Court that arrested Malayalam actor Dileep had offered Rs 3 crore for abduction of the actress in February this year.Read More

Leela Teaser

   

Leela First Look

Leela Poster

Leela Stills

  • img1
  • img2
  • img3
  • img4

Leela Songs

Singers : Biju Menon.
Vattolam Vaniyare 
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z