Friday, April 26, 2024
Movies
MOVIES MALAYALAM OZHIVU DIVASATHE KALI

Ozhivu Divasathe Kali

Ozhivu Divasathe Kali is a Malayalam Social Drama movie directed by Sanal Kumar Sasidharan. Starring Nisthar Sait,Baiju Netto,Girish Nair,Pradeep Kumar,Reju Pillai,Abhija Sivakala,Arun Nair.


ozhivu-divasathe-kali
Ozhivu Divasathe Kali Cast / Crew
DIRECTOR: Sanal Kumar Sasidharan.
GENRE:Social Drama
STORY WRITER:Unni R.
CAST

Nisthar Sait

Baiju Netto

Girish Nair

Pradeep Kumar

Reju Pillai

Abhija Sivakala

Arun Nair

Ozhivu Divasathe Kali Review

Review By : Vishnu Dutt Menon
Rating - ***1/2

ഉണ്ണി R ന്റെ ചെറുകഥയെ ആസ്പദമാക്കി സനൽകുമാർ ശശിധരാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒഴിവ് ദിവസത്തെ കളി.

2015 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഈ സിനിമ, സംവിധായകനായ ആഷിക്ക് അബു വിതരണം ഏറ്റെടുത്താണ് തിയറ്ററിൽ റിലീസ് ചെയ്തിട്ടുള്ളത് .

ഇലക്ഷൻ അവധി ആഘോഷിക്കുന്ന അഞ്ചു കൂട്ടുകാർ ചേർന്ന് ഒരു യാത്ര പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

ആദ്യ പകുതിയിൽ കഥയുടെ ഉള്ളടക്കം മനസിലാക്കാൻ സാധിക്കില്ല എങ്കിലും തികച്ചും തന്മയത്വ ത്തോടെ ചിത്രീകരിച്ചിട്ടുള്ള സന്ദർഭങ്ങളിലെല്ലാം ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് ഈ സിനിമയിൽ.

മദ്യപിക്കുമ്പോൾ ശരാശരി ഒരു മലയാളിക്ക് തോന്നുന്ന വികാര വിചാരങ്ങളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾക്കുള്ളത് , എന്നാൽ അത് പലരുടെയും ചിന്തകളിലൂടെ പുറത്തു വരുമ്പോൾ, പ്രേക്ഷകർക്ക്‌ തങ്ങളുടെ ജിവിതത്തിൽ മുൻപ് കണ്ടിട്ടുള്ള ഏതോ സംഭവത്തിന്റെ നേർ കാഴ്ചയാണെന്ന് അനുഭവപ്പെടും തീർച്ച.

കഥയുടെ ഉള്ളടക്കം അതിന്റേതായ പുർണ്ണതയിൽ നമുക്ക് മനസ്സിലാക്കി തരുന്നത് സിനിമയുടെ രണ്ടാം പകുതിയിലാണ്. ഒരൊറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവൻ ചിത്രീകരിച്ചിട്ടുള്ളത്‌.

മദ്യലഹരിയിൽ സ്വഭാവം നഷ്ട്ടപ്പെട്ട അഞ്ചു കൂട്ടുക്കാർ ഒരുമിച്ചു ബാല്യത്തിൽ കളിച്ചിട്ടുള്ള കളി ഓർക്കുകയും അത് കളിക്കുകയും ചെയ്യുന്നു . എന്നാൽ നാനാർത്ഥങ്ങൾ ഉറങ്ങികിടക്കുന്ന രീതിയിലാണ് ആ കളി അവതരിപ്പിച്ചിരിക്കുന്നത്.രാഷ്ട്രിയവും സമൂഹവും അങ്ങനെ ഒരുപാട് അവ്യക്തമായ അർഥങ്ങൾ പറഞ്ഞു തരുന്ന കളി ഇന്നത്തെ സമൂഹത്തിന്റെ ഒരു നേർകാഴ്ചയാണ്.

പുതുമുഖങ്ങളാണെങ്കിലും വളരെ തന്മയത്വത്തോട് കൂടിയുള്ള അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടന്മാരാണ് നിസ്താർ അഹമ്മദ്, ബൈജു നെട്ടോ, പ്രദീപ് കുമാർ, റെജു പിള്ള എന്നിവർ. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രത്തിനു ജീവൻ പകർന്നിരിക്കുന്നത് അഭിജ ശിവകലയാണ് .

ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ഛായഗ്രഹണം. അതിമനോഹരവും സാഹസികവുമായ ഒരു പാട് ഷോട്ടുകൾ ഇന്ദ്രജിത്ത് S എന്ന ഛായഗ്രഹകന്റെ ക്യാമറയിലൂടെ തിരശിലയിൽ എത്തിയിട്ടുള്ളത്. മലയാള സിനിമയുടെ നിലവാരം കൂട്ടുകയും ,മലയാളി പ്രേക്ഷകരുടെ ചിന്താശേഷിയെ മറ്റൊരു തലത്തിലേക്ക് വളർത്തി എടുക്കുകയും ചെയ്യുന്ന ഇത്തരം സിനിമകൾ സമൂഹം അംഗികരിക്കേണ്ടതാണ്.

അനാവശ്യമായ ഒരു പാട് ദൈർഘ്യം സിനിമയിൽ സിനിമയിലുടനീളം അനുഭവപ്പെടും എന്നത് കൊണ്ട് കുടുംബ പ്രേക്ഷകർക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ ബുദ്ധിമുട്ടായിരിക്കും .എങ്കിലും സിനിമയെ കണ്ടറിഞ്ഞ് പഠിക്കുന്നവർക്കും നിരൂപകർക്കും ഈ സിനിമ ഒരു മുതൽ കൂട്ടാണ്.

ഇനിയും ഇത്തരം അവ്യക്തമാർന്ന ഉള്ളടക്കമുള്ള സിനിമകൾ ചിത്രീകരിച്ചെടുക്കാൻ തിരക്കഥാകൃത്തും സംവിധായകനുമായ സനൽകുമാർ ശ്രിധരന് കഴിയട്ടെ എന്ന് പ്രതിക്ഷിക്കുന്നു.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Ozhivu Divasathe Kali Poster

- -

Ozhivu Divasathe Kali trailer

 
MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z