Oru Murai Vandu Parthaaya is a Malayalam Romantic Drama movie
directed by Sajan K Mathew,.
Starring Unni Mukundan,Prayaga Rose Martin,Aju Varghese,Sudheer Karamana,Sadiq,Bindu Panicker,Sudhi Koppa,.
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഭിലാഷ് ശ്രീധരൻ തിരക്കഥ എഴുതി സാജൻ മാത്യൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഒരു മുറൈ വന്ത് പാര്‍ത്തായ'
മല്ലാപുരം എന്ന പാലാക്കാടൻ ഗ്രാമത്തിലെ കഥ പറയുന്ന ഈ സിനിമ ഒരു ഹൊറർ -കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയാണ്. പല വഴിത്തിരിവുകളും ഇട കലർന്നു വരുന്ന ഈ സിനിമയിൽ, സനുഷയും പ്രയാഗയുമാണ് നായികമാര്‍.
പ്രണയവും ഗുസ്തിയും അമാനുഷികമായ സന്ദർഭങ്ങളും ഒരു പാടുള്ള സിനിമയിൽ തിരക്കഥയിൽ ഒരുപാട് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പ്രേതം എന്ന സങ്കൽപ്പത്തെ കേന്ദ്രികരിച്ച് ഒരു പാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇത്രയും അമാനുഷികമായി അധികം സിനിമകളിൽ കാണിച്ചിട്ടില്ല .പ്രേക്ഷകർക്ക് തികച്ചും ഉൾകൊള്ളാൻ കഴിയാത്ത തരത്തിലുള്ള കഥയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
തികച്ചും ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രികരിച്ച ഈ സിനിമയിൽ നിഷ്കളങ്കനായ ഒരു നാട്ടിൻ പുറത്തുകാരനാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രം അവിചാരിതമായി ഒരു മരത്തിൽ തറച്ചിരിക്കുന്ന ആണി പറിക്കുന്നതിലൂടെ പാർവതി എന്ന ആത്മാവ് അവനോടൊപ്പം യാത്ര തിരിക്കുന്നു. തുടർന്ന് സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
യുക്തി ഇല്ലാത്ത സിനിമയുടെ രണ്ടാം പകുതിയും, ക്ലൈമാക്സും പ്രേക്ഷകരെ അസ്വസ്തമാക്കുന്നുണ്ട്.ഹാസ്യ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും പല നർമ്മരംഗങ്ങൾക്കും പ്രേക്ഷകരെ ചിരിപ്പിക്കാനായില്ല.
ചിത്രത്തിൽ എടുത്തു പറയേണ്ട നല്ല ഘടകങ്ങളിൽ ഒന്നാണ് സംഗീതം.വിനു തോമസ് ഈണം പകർന്നിട്ടുള്ള സിനിമയിലെ എല്ലാ ഗാനങ്ങളും വളരെ മികച്ചതാണ്. അതുപോലെ ചിത്രത്തിലെ കാസ്റ്റിംഗ് വളരെ നന്നായിട്ടുണ്ട് .
പിസാസ്സ് എന്ന തമിഴ് ചിത്രത്തിലുടെ ശ്രദ്ധേയായ പ്രയാഗ മാർട്ടിൻ, മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച സിനിമക്കൂടിയാണ് ഈ ചിത്രം . തന്റെ കഥാപാത്രത്തെ പ്രയാഗ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അശ്വതിയെ സനുഷ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.സംഘട്ടന രംഗങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്ത ഉണ്ണി മുകുന്ദൻ ചില അഭിനയ മുഹുർത്തങ്ങൾ നിലവാരം കുറഞ്ഞോ എന്നു തോന്നുന്നു .എങ്കിലും നാട്ടിന്‍പുറത്തുകാരനായ പ്രകാശനായി ഉണ്ണി മുകുന്ദന് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ, സാബു മോന്‍ ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍, ടിനിടോം തുറ്റങ്ങിയ വലിയൊരു താര നിരതന്നെ ഈ ചിത്രത്തിലുണ്ട്.
വ്യത്യസ്തമാർന്ന സിനിമകൾ മലയാളസിനിമയ്ക്ക് ആവശ്യമാണ് .എങ്കിലും യുക്തി വിചാരത്തിന് എതിരെയുള്ള ഇത്തരം തിരക്കഥകൾ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി, തുടക്കക്കാരാന്റെ പോരായ്മകൾ എല്ലാം പരിഹരിച്ച് അടുത്ത സിനിമ വളരെ മികച്ച രീതിയിൽ ചിത്രീകരിക്കാൻ സാജൻ മാത്യൂസിന് കഴിയട്ടെ.
Oru Murai Vandu Parthaaya , Oru Murai Vandu Parthaaya Malayalam Movie, Oru Murai Vandu Parthaaya trailer Oru Murai Vandu Parthaaya Malayalam Movie trailer on movie.webindia123.com