|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - **1/2
സൂര്യ എന്ന കഥാപാത്രത്തെ വളരെ നല്ല രീതിയിലാണ് പ്രിഥ്വിരാജ് അവതരിപ്പിച്ചിട്ടുള്ളത്. തന്റെ കുടുംബത്തെ നശിപ്പിച്ചവരോട് വളരെ നാടകിയമായ രീതിയിൽ ,സൂര്യ പഠിച്ച ശാസ്ത്രത്തിന്റെ സഹായത്തോടെ വകവരുത്തുന്നതാണ് സിനിമയുടെ പ്രമേയം.
പ്രണയവും സഹോദര സ്‌നേഹവും പ്രതികാരവും എല്ലാം കോർത്തിണക്കി ചിത്രീകരിച്ചിട്ടുള്ള ഈ സിനിമ ഒരു Revenge drama കാറ്റഗറിയിൽപ്പെടുത്താവുന്നതാണ് .
സംഭവിക്കാൻ പോകുന്ന കഥയിൽ പറയാൻ മാത്രം രഹസ്യസ്വഭാവം ഇല്ലെങ്കിലും ചിത്രീകരണരീതികൊണ്ട് പ്രേക്ഷകർക്ക് നല്ല രീതിയിൽ ആസ്വാദിക്കാൻ കഴിയും.
മെമ്മോറിസ്, ദൃശ്യം എന്നി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജിത്തു ജോസഫിന്റെ ഈ സിനിമ റിലീസിങ്ങിന് മുൻപ് തന്നെ പ്രേക്ഷകരിൽ ഒരു പാട് പ്രതീക്ഷയുണർത്തിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഇല്ല എന്നതാണ് സത്യം .വളരെ സാധാരാണമാർന്ന ഒരു കഥയും തിരക്കഥയും പുതുമയാർന്ന രീതിയിൽ ചിട്ടപ്പെടുത്തി എടുത്തു എന്ന് മാത്രം.
പ്രിഥ്വിരാജ് തന്റെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ളതു പോലെ തന്നെ മറ്റു താരങ്ങളായ ബാലചന്ദ്ര മേനോൻ , നീരജ് മാധവ് , പശുപതി എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
ഷംദത്ത് സൈനുദ്ദീന്റെ ഛായാഗ്രഹണ മികവ് ഓരോ ഷോട്ടിലും എടുത്തറിയാൻ സാധിക്കുന്നുണ്ട്. സന്തോഷ് വർമ്മ രചിച് അനിൽ ജോൺസൺ ഈണം പകർന്നിട്ടുള്ള സിനിമയിലെ ഗാനങ്ങൾ റിലീസിന് മുൻപ് തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുണ്ട്.
ആദ്യപകുതിയിൽ ഒരു കുടുംബ പശ്ചാത്തലത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഈ സിനിമയുടെ രണ്ടാം പകുതിയിലാണ് സിനിമയുടെ ആശയം പൂർണ്ണമായി വ്യക്തമാവുകയുള്ളു.
പരിചിതമായ പ്രമേയമാണെങ്കിൽ പോലും അവതരണശൈലി കൊണ്ട് ഊഴം പതിവ് സസ്പെൻസ് ത്രില്ലർ സിനിമയിൽ നിന്നും വ്യത്യസ്തമാണ് .രണ്ടേകാൽ മണിക്കൂർ പ്രേക്ഷകരെ ആകാംഷയോടെ പിടിച്ചിരുത്താൻ ജിത്തു ജോസഫിന്റെ സംവിധാന മികവിന് സാധിച്ചിട്ടുണ്ട്. എങ്കിലും, ജിത്തു ജോസഫിന്റെ മുൻകാല ചിത്രങ്ങളായ മെമ്മറീസ് ,ദൃശ്യം എന്നി സിനിമകളുടെ നിലവാരം പ്രതീക്ഷിച്ചത്ര ഈ സിനിമയ്ക്കില്ല .
UAE-based business honcho B.R. Shetty on Monday announced that he will invest Rs 1,000 crore to produce the costliest ever Indian film titled "The Mahabharata".Read More