Jacobinte Swargarajyam is a Malayalam Family Drama movie
directed by Vineeth Sreenivasan.
Starring Nivin Pauly,Renji Panicker,Saikumar,Aju Varghese,Sreenath Bhasi,T. G. Ravi,Lakshmy Ramakrishnan,Dinesh Prabhakar,Gautham Menon.
മലർവാടി ആർട്സ് ക്ലബ് , തട്ടത്തിൻ മറയത്ത് , എന്നി ചിത്രങ്ങൾക്കു ശേഷം വിനീത് ശ്രിനിവാസൻ -നിവിൻ പോ ളി കൂട്ടുക്കെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം .
ഒരു പ്രവാസി കുടുംബത്തിന് സംഭവിക്കുന്ന ചില പ്രശ്നങ്ങളും അതിന് പരിഹാരം കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം .
സിനിമയുടെ ആദ്യഭാഗം സന്തോഷം നിറഞ്ഞ ഒരു കുടുംബത്തിനെ കേന്ദ്രികരിച്ച് ആണെങ്കിൽ ആദ്യപകുതിയുടെ അവസാനം മുതൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രികരിച്ചിട്ടുള്ളത് . സാമ്പത്തികമായി ഒരു പാട് നഷ്ട്ടം വരുന്നതിലൂടെ ഒരു കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എടുത്തുക്കാണിക്കുന്ന ഈ സിനിമയിൽ ഒരു നല്ല കുടുംബത്തിന്റെ സ്നേഹബന്ധങ്ങളുടെ ആഴവും വ്യക്തമാക്കുന്നുണ്ട്.
നായക കഥാപാത്രത്തെ നിവിൻ പോളി നല്ല രീതിയിൽ കൈകാര്യം ചെയ്തു എങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അച്ഛന്റെ കഥാപാത്രം അവതരിപ്പിച്ച രഞ്ജി പണിക്കരാണ് .ഇവർക്ക് പുറമെ ലക്ഷ്മി രാമകൃഷ്ണൻ , ശ്രിനാഥ് ഭാസി , സായി കുമാർ , ടി.ജി രവി , വിനീത് ശ്രിനിവാസൻ , അജു വർഗ്ഗിസ്, എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് .
സന്ദർഭത്തിനു അനുസരിച്ചു കൊണ്ടും സിനിമയുടെ ജീവൻ നിലനിർത്തി കൊണ്ടും ദൃശ്യങ്ങളൊരുക്കിയ ജോമോൻ ടി ജോണിന്റെ ഛായഗ്രഹണം എടുത്തു പറയേണ്ടതാണ് . ചിത്രത്തിന്റെ ഭാവം മാറുന്നതിന് അനുസരിച്ച് ജോമോൻ അതിമനോഹരമായി ഛായഗ്രഹണത്തെ വ്യത്യാസപ്പെടുത്തുന്നുണ്ട്.
ഓണത്തിനെ കുറിച്ചുള്ള ആദ്യഗാനം മുതൽ എല്ലാ ഗാനങ്ങളും പശ്ചാത്തല സംഗീതത്തിനും സിനിമയുടെ ഉള്ളടക്കം മനസിലാക്കി തരാൻ സഹായിക്കുന്നുണ്ട്.
ചിത്രത്തിന്റെ അവസാനം, ഇനിവരുന്ന നാളുകൾ എല്ലാം കൊണ്ടും നല്ല നാളുകളാവും എന്ന പ്രതീക്ഷ നൽകിയാണ് അവസാനിപ്പിക്കുന്നത് . കുറച്ചു വലിച്ചു നീട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിലും സിനിമയുടെ ആശയം നല്ലതായതു കൊണ്ട് അതൊരു തെറ്റായി തോന്നില്ല .
ചിത്രത്തിന്റെ അവസാന രംഗങ്ങളിൽ നിന്ന് നമുക്ക് മനസിലാകും ഈ ചിത്രം യഥാർത്ഥത്തിൽ സംഭവിച്ച ഒരു ജിവിതത്തിന്റെ ദൃശ്യവിഷ്കാരമാണ് എന്ന് .
തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനിത് ശ്രിനിവാസന്ടെ ഒരു സുഹൃത്തിന്റെ ജീവിതകഥ ഈ സിനിമയ്ക്ക് വേണ്ടി ദത്ത് എടുത്തതാണ്.
വിനിത് ശ്രിനിവാസനും കൂട്ടുക്കാരും വൈവിധ്യങ്ങളാർന്ന സിനിമകളാണ് ഇതു വരെ ചെയ്തത് .ഇനിയും നല്ല സിനിമകൾ ഈ കൂട്ടു ക്കെട്ടിൽ നിന്ന് പ്രതിക്ഷിക്കുന്നു .
From superstar Rajinikanth's Tamil gangster drama 'Kabali' to Mohanlal's Malayalam action-drama 'Puli Murugan', southern cinema thrived on the business made by these biggies and at the same time also witnessed the surprise hits of low-budget, content-driven films such as 'Pellichoopulu' and 'U-Turn'.Read More