Thursday, April 25, 2024
Movies
MOVIES MALAYALAM LENS

Lens

Lens is a Malayalam Thriller movie directed by Jayaprakash Radhakrishnan. Starring Jayaprakash Radhakrishnan.


lens
Lens Cast / Crew
DIRECTOR: Jayaprakash Radhakrishnan.
GENRE:Thriller
CINEMATOGRAPHER: SR Kathir.
MUSIC DIRECTOR:Siddharth Vipin.
STORY WRITER:Jayaprakash Radhakrishnan.
CAST

Jayaprakash Radhakrishnan

Lens Review

Review By : Vishnu Dutt Menon
Rating - ***1/2

നവാഗത സംവിധായകനായ ജയപ്രകാശ് രാധാകൃഷ്ണൻ കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലെൻസ്‌.

സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാത്ത ഈ സിനിമയുടെ തിരക്കഥ വളരെ മികച്ചതാണ് .മലയാളികളാണ് ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് . എങ്കിലും ഇംഗ്ലീഷിലാണ് സിനിമ ജനങ്ങളിലേയ്ക്ക് എത്തുന്നത്. സാധാരണക്കാർ പുറത്തിറക്കിയ ഒരു അസ്സാധാരണ സിനിമയായി ലെൻസിനെ നമുക്ക് കണക്കാക്കാം .

വളരെ കുറഞ്ഞ മുതൽ മുടക്കിൽ ചിത്രീകരിച്ചിട്ടുള്ള ഈ സിനിമ ഒരു ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്നതാണ്. വളരെ ലളിതമായി ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഓൺ ലൈൻ സോഷ്യൽ മീഡിയകളെ കുറിച്ചാണ് വിശകലനം ചെയ്യുന്നത്.

തിരക്കഥകൃത്തും സംവിധായകനും നിർമ്മാതാവുമായ ജയപ്രകാശ് രാധാകൃഷ്ണൻ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത്‌.

ആദ്യപകുതി കാണുമ്പോൾ ശരാശരി ഒരു പ്രേക്ഷകന് അനുഭവപ്പെടുന്ന കഥയുടെ രീതിയിൽ നിന്ന് ഒരുപാട് വൈവിധ്യമാർന്ന സന്ദർഭങ്ങളിലൂടെ പ്രേക്ഷകരുടെ പ്രതിക്ഷയ്ക്ക് വിപരിതമായാണ് കഥ മുന്നോട്ടു പോകുന്നത്.

സോഷ്യൽ മിഡിയയിൽ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ഒളിക്യാമറകളിൽ പകർത്തിയ അശ്ലില ചിത്രങ്ങൾക്കും മറ്റും എതിരെയാണ് ചിത്രത്തിന്റെ ഉള്ളടക്കം.

പ്രേക്ഷകരുടെ ചിന്താശേഷിയേ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ട് പോകുന്ന ചിത്രീകരണ രീതിയാണ് ഈ സിനിമയിൽ ഉള്ളത് .കണ്ണ് ചിമ്മാതെ ഇടവേളയ്ക്ക് പോലും തിയറ്ററിൽ നിന്നും പുറത്ത് പോകാതെ കാണികളെ പിടിച്ചിരുത്തുന്ന ഇത്തരം സിനിമകൾ ചിത്രീകരിച്ച്‌ എടുക്കുന്നതിൽ സംവിധായകന്റെ പങ്ക് വളരെ വലുതാണ്‌ .

പുതിയ ഉള്ളടക്കമുള്ള ഇത്തരം സിനിമകൾ എങ്ങനെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത് എന്ന് പ്രവചിക്കാൻ കഴിയില്ല , പക്ഷെ ഇത്തരം സിനിമകൾ വരും കാല സംവിധായകർക്കും ആസ്വദകർക്കും ഒരു വലിയ ഒരു വലിയ പ്രതിക്ഷയാണ് നൽകുന്നത്. താരമൂല്യത്തിൽ അല്ല തിരക്കഥയിലാണ് സിനിമയുടെ ആത്മാവ് എന്ന് മനസ്സിലാക്കി തരുന്ന ഈ സിനിമ 2016 കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Lens Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
- -

Lens trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z