ധ്യാൻ ശ്രിനിവാസാൻ , നീരജ് മാധവ് , അജു വർഗീസ് , എന്നിവരെ കേന്ദ്ര കഥാപാത്രാമാക്കി നവാഗത സംവിധായകനായ ജോണ്‍ വർഗീസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് "അടി കപ്യാരെ കൂട്ടമണി ". ഒരു കോളേജിന്‍റെയും ഹോസ്റ്റലിന്‍റെയും പാശ്ചതലത്തിൽ ചിത്രികരിക്കുന്ന ഈ സിനിമ ഒരു ക്യാമ്പസ് കഥ പറയുന്നു.
വളരെ ചെറിയ ഒരു പ്രമേയം നല്ല രീതിയിൽ ചിത്രീകരിക്കുന്നതിലൂടെ സിനിമ മുന്നോട്ട് പോകുന്നത്. ഒരു മെൻസ് ഹോസ്റ്റലിൽ അരങ്ങേറുന്ന സംഭവങ്ങൾ നർമ്മത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ധ്യാൻ ശ്രിനിവാസാൻ , നീരജ് മാധവ് , അജു വർഗീസ് എന്നിവർക്കു പുറമെ നമിത പ്രമോദ് , മുകേഷ് , ബിജു കുട്ടൻ, എന്നീവരും ചിത്രത്തിൽ നല്ല രീതിയിൽ അഭിനയിച്ചിരിക്കുന്നു. ആകാംക്ഷ നിറഞ്ഞ പല സന്ദർഭങ്ങളിലും നടീ-നടന്മാരുടെ കഴിവ് എടുത്തു കാണിക്കുന്നുണ്ട്.
കഥാസന്ദർഭങ്ങൾക്ക് അനുയോജ്യമായ പാശ്ചതലസംഗിതം ഒരുക്കിയ ഷാൻ റഹ്മാൻ എന്ന സംഗിത സംവിധായകന്‍റെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ് .
ചിത്രത്തിലെ ഒരു ഗാനരംഗം മുഴുവൻ ഒരു ഷോട്ടിൽ എടുത്തതിൽ ഛായഗ്രഹകന്‍റെയും കൊറിയോഗ്രാഫറുടെയും കഴിവ് പ്രകടമാവുന്നുണ്ട്.
ഒരു ചെറിയ പ്രേമയം ചിത്രികരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി എങ്കിൽ അതിന്‍റെ മുഴുവൻ അംഗികാരവും അർഹിക്കുന്നത് ചിത്രത്തിന്‍റെ സംവിധായകനായ ജോണ്‍ വർഗീസിനാണ്.
ഒരു പാട് പ്രതിക്ഷകൾ തന്ന് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലേക്ക് കൊണ്ട് പോകുകയാണ് ക്ലൈമാക്സിൽ. എന്നാൽ പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി. ഇതു പ്രേക്ഷകരിൽ നിരാശയ്ക്ക് കാരണമായി.
വളരെ തുച്ഛമായ മുതൽ മുടക്കിൽ ചിത്രികരിച്ചിരിക്കുന്ന ഈ ചിത്രം നല്ല കളക്ഷൻ നിലനിർത്തി കൊണ്ട് മുന്നേറുന്നു.