Wednesday, April 24, 2024
Movies
MOVIES MALAYALAM PAVADA

Pavada

Pavada is a Malayalam Family Drama comedy movie directed by G. Marthandan. Starring Prithviraj,Anoop Menon,Asha Sarath,Miya George,Maniyanpilla Raju,Sudheer Karamana,Chemban Vinod Jose,Nedumudi Venu,Kalabhavan Shajon,Sharafudheen,Sunil Sukhada,Manikuttan,Kunjan.


pavada
Pavada Cast / Crew
DIRECTOR: G. Marthandan.
GENRE:Family Drama comedy
PRODUCER:Maniyanpilla Raju,.
CINEMATOGRAPHER: Pradeep Nair.
MUSIC DIRECTOR:Abi Tom Cyriac,Aby Tom Cyriac.
SINGERS:Jayasurya.
LYRICIST:BK Harinarayanan,Harinarayanan BK.
STORY WRITER:Bipin Chandran.
EDITOR:John Kutty.

Pavada Review

Review By : Vishnu Dutt Menon
Rating - ****

മാര്‍ത്താണ്ഡന്‍ എന്ന സംവിധായകന്‍റെ 'ദൈവത്തിന്‍റെ സ്വന്തം ക്ലിറ്റ്സ്', 'അച്ഛാദിൻ' എന്നീ പരാജയങ്ങളായിരുന്ന ചിത്രങ്ങൾക്കു ശേഷം പ്രേക്ഷകരിൽ ഒരു വിശ്വാസ കുറവുണ്ടായിരുന്നുവെങ്കിലും പൃഥ്വിരാജിന്‍റെ അടുപ്പിച്ചുള്ള ഹിറ്റുകൾ പ്രേക്ഷകർക്ക്‌ പ്രതീക്ഷ നൽകിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലർ ഇറങ്ങിയതോടെ പൃഥ്വിരാജ് ഫാൻസും ആവേശത്തിലായിരുന്നു. ശ്രദ്ധേയമായ തിരക്കഥയുള്ള, സാമൂഹിക പ്രസക്തിയുള്ള, നര്‍മമുള്ള, വൈകാരികതയുള്ള, ഒരു ഫാമിലി എന്‍റെര്‍ടെയ്‌നറാണ് പാവാട.

അടുപ്പിച്ച് മൂന്ന് സിനിമകൾ 'എന്നു നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍, ആന്‍റെണി, അനാര്‍ക്കലി' സൂപ്പർ ഹിറ്റുകളാക്കിയ പൃഥ്വിരാജിന്‍റെ പുതിയ സിനിമയായ പാവാടയിൽ പ്രേക്ഷകര്‍ പ്രതിക്ഷിച്ചതിനേക്കാൾ ഏറെയാണ് ഉള്ളത്.

നർമ്മത്തിലൂടെയും സസ്പെൻസിലൂടെയും കഥ കൊണ്ടു പോകുന്നത് ഒരു പാട് വൈകരികത നിറഞ്ഞ സന്ദർങ്ങളിലേക്കാണ്. മദ്യപാനത്തിൽ തുടങ്ങി ചലച്ചിത്ര നിർമ്മാണരംഗത്തെ അനീതികൾ ചൂണ്ടി കാണിക്കുന്ന സിനിമയുടെ പ്രമേയം വളരെ മികച്ചതാണ്.

1983, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ ബിപിന്‍ ചന്ദ്രനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ബിബിൻ ചന്ദ്രന്‍റെ തിരക്കഥ ഈ സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ്.

പാമ്പു ജോയി(പൃഥ്വിരാജ്) എന്ന തറക്കുടിയനും പാവാട എന്ന ഇരട്ട പേരുള്ള മുന്‍ കോളേജ് അധ്യാപകനായ ബാബു ജോസഫുമാണ്(അനൂപ് മേനോന്‍) സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. അവിചാരിതമായ സാഹചര്യത്തിൽ ഇവർ തമ്മിൽ പരിചയപ്പെടുകയും തുടർന്നുള്ള അവരുടെ സൗഹൃദത്തിന്‍റെ കഥയാണ്‌ ആദ്യ പകുതിയിൽ.

രണ്ടു പേരും മദ്യപാനികളായ കഥാപാത്രങ്ങളെ അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. നർമ്മ രംഗങ്ങൾ കൈക്കാര്യം ചെയ്യാൻ പൃഥ്വിരാജിന് നിഷ്പ്രയാസം സാധിക്കും എന്നതിന്‍റെ പ്രധാന തെളിവാണ് ഈ സിനിമയിലെ ആദ്യ പകുതി. പാമ്പ് ജോയിക്കു കൂട്ടായി വിളക്കൂതി എന്ന കഥാപാത്രമായി പ്രേമം സിനിമയിലെ ഗിരിരാജൻ കോഴിയായി അഭിനയിച്ച ഷറഫുദ്ദീനും തന്‍റെ കഥാപാത്രത്തെ അനശ്വരമാക്കി.ഇവർക്ക് പുറമെ മണിയൻ പിള്ള രാജു , നെടുമുടി വേണു, മണിക്കുട്ടൻ, സുധീർ കരമന , മിയ, ആശ ശരത് എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്ന സിദ്ധിക്ക്, മുരളി ഗോപി, ചെമ്പൻ വിനോദ്, രഞ്ജി പണിക്കർ എന്നിവർ പ്രേക്ഷകർക്ക്‌ പ്രത്യേക ആവേശം നൽകുന്ന കഥാപാത്രങ്ങളായാണ് അവതരിപ്പിച്ചിരിക്കുനത്.

ചിത്രത്തിന്‍റെ ക്ലൈമാക്സിൽ അതിഥി കഥാപാത്രമായി മലയാളസിനിമയിലെ ഒരു സൂപ്പർ നായിക വരുന്നുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗിതം കൈകാര്യം ചെയ്തിരിക്കുന്നത് അത്ര നല്ല രിതിയിൽ അല്ല എന്ന അഭിപ്രായം പ്രേക്ഷകരിൽ ഉണ്ട്. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ നല്ലതായതിനാൽ പശ്ചാത്തല സംഗിതം ശ്രദ്ധിക്കുന്നില്ല .

നല്ല രിതിയിൽ ചിത്രികരിച്ചിരിക്കുന്ന ഈ ചിത്രം മാർത്താണ്ഡന് തന്‍റെ കഴിവ് പ്രകടമാക്കാൻ സാധിച്ചു. ഒരു പാട് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഈ സിനിമ കുടുംബ പ്രേക്ഷകർക്കും മറ്റു സിനിമ ആരാധകർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്. ആദ്യ ദിവസം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പാവാട 2016-ലെ ആദ്യ സൂപ്പർ ഹിറ്റായി മാറും തീർച്ച.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Pavada Teaser

Pavada First Look

Pavada Poster

Pavada Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
- -

Pavada trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Pavada MOVIE EVENTS

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z