|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ***
നരഭോജികളായ വരയൻ പുലികളുടെ കാലനായ പുലിമുരുകനെ വളരെ മികച്ച രീതിയിലാണ് മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളത്. ഉദയ് കൃഷ്ണയുടെ അതിമനോഹരമായ തിരക്കഥയും വൈശാഖ് എന്ന സംവിധായകന്റെ ചിത്രീകരണ മികവും മറ്റു ചിത്രങ്ങളെക്കാൾ ഈ സിനിമയെ വേറിട്ടു നിർത്തുന്നു. മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുള്ള എല്ലാ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളും ഒറ്റ ദിവസം കൊണ്ട് തിരുത്തി എഴുതിയ സിനിമയാണ് പുലിമുരുകൻ.
25 കോടിയോളം മുതൽ മുടക്കി സിനിമ നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ് . ഒക്ടോബർ 7 നു റിലീസ്സ് ചെയ്ത സിനിമ ഇതിനോടകം തന്നെ മുതൽമുടക്ക് തിരിച്ചു പിടിക്കുകയും പല റെക്കോർഡുകളും മറികടന്നു മുന്നോട്ട് കുതിക്കുകയാണ്.
പുലിയൂർ എന്ന ആദിവാസി ഗ്രാമത്തിലെ പുലിവേട്ടക്കാരനാണ് പുലിമുരുകൻ .തന്റെ നാട്ടുകാരുടെ സുരക്ഷക്കായി നരഭോജികളായ വരയൻ പുലിയെ കൊല്ലുന്ന മുരുകന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും മറ്റും നല്ല രീതിയിൽ ഈ സിനിമയിൽ എടുത്തു കാണിക്കുന്നുണ്ട് . ബുദ്ധിശക്തിയും മെയ്‌വഴക്കത്തിലും ആർക്കും തോൽപ്പിക്കാനാകാത്ത പുലിമുരുകൻ എന്ന കഥാപാത്രത്തിന്റെ ജീവിതകഥ വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ട്.
മുരുകൻ എന്ന കഥാപാത്രത്തിന്റെ ശക്തമാർന്ന പ്രകടനവും കാട്ടിൽ പുലി ഇറങ്ങുമ്പോൾ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന ഭീതിക്കും പ്രധാനകാരണം ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതവും സംഗീത സംവിധാനവുമാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഷാജികുമാറിന്റെ ക്യാമറയും ജോൺകുട്ടിയുടെ എഡിറ്റിങ്ങും ഒത്തു ചേർന്നപ്പോൾ ഒരു ദൃശ്യവിസ്മയമായി മാറി ഈ സിനിമ. ഒരു മാസ്സ് എന്റർറ്റെയ്നറിനു വേണ്ട എല്ലാ ചേരുവകളും ഈ സിനിമയ്ക്കുണ്ട്. മുരുകനെ കേന്ദ്രികരിച്ചു ചിത്രീകരിച്ച സിനിമയിൽ മുരുകന്റെ അമ്മാവനായ ബലരാമൻ എന്ന കഥാപാത്രത്തിനും സിനിമയിൽ വലിയ പങ്കുണ്ട്. സംവിധായകനും നടനുമായ ലാൽ ആണ് ആ കഥാപാത്രത്തെ അനശ്വരമാക്കിയിട്ടുള്ളത് . മറ്റു താരങ്ങളായ വിനു മോഹൻ , ബാല , സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് , നന്ദു , കാമിലാനി മുഖർജി, നമിത എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്..
ആദ്യം മുതൽ അവസാനം വരെ ഒരേ ആവേശത്തിലാണ് പ്രേക്ഷകർ ഈ സിനിമയെ പ്രദർശനകേന്ദ്രങ്ങളിൽ വരവേൽക്കുന്നത്.
Following the arrest of Malayalam superstar Dileep in connection with the abduction and molestation of a popular actress in February, the work in progress on two of his films has come to an abrupt end, say industry sources.Read More
Mohanlal revisits ancestral home after three decadesMalayalam superstar Mohanlal turned nostalgic after paying a visit to his ancestral home after over three decades.Read More