|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - *
മലേഷ്യ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന സിനിമ പിന്നീട് ഒരു കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് ദൂരം. മഖ്ബൂൽ സൽമാൻ കൈകാര്യം ചെയ്യുന്ന ഡെന്നിസ് എന്ന കഥാപാത്രത്തിന്റെ കേന്ദ്രികരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത് . ഒരു വിമാനയാത്രക്കിടെയിൽ വച്ച് തന്റെ ആദ്യ പ്രണയിനിയുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയെ കാണുകയും അവർ തമ്മിൽ പ്രണയിതാരാവുകയും ചെയ്യുന്നു.തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതമായ സന്ദർഭങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു .
താരമൂല്യമില്ലാത്ത സിനിമ എന്നതിനപ്പുറം അഭിനയമികവ് ഒട്ടുമില്ലാത്ത നടിനടന്മാരെ കേന്ദ്രികരിച്ചു ചിത്രീകരിച്ചത് കൊണ്ടായിരിക്കണം സിനിമയുടെ നിലവാരം വളരെ കുറവാണ്.
അടുത്തിടെ ഇറങ്ങിയ ചില തമിഴ് -മലയാളം സിനിമകളിലെ കഥാസന്ദർഭങ്ങളും രംഗങ്ങളും അത് പോലെ തന്നെ ഈ സിനിമയിൽ പകർത്തിയിട്ടുണ്ട്.
മുഹമ്മദ് റിസ്‌വാൻ ഈണം പകർന്നിട്ടുള്ള ചിത്രത്തിലെ ഗാനങ്ങളൊന്നും മികച്ച നിലവാരം നിലനിർത്തിയിട്ടില്ല. എങ്കിലും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗിതം വളരെ മികച്ച രീതിയിലുള്ളതാണ് .
ഷൈൻ ടോം ചാക്കോ , മഖ്ബൂൽ സൽമാൻ , ഭഗത് എന്നിവരുടെ അഭിനയം കാണുമ്പോൾ തികച്ചും നാടകിയമായാണ് തോന്നുന്നത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന അയ്‌മ റോസ്മിയും സഹോദരി അയ്ന റോസ്മിയുമാണ് ചിത്രത്തിലെ നായികമാർ .ഇവർക്ക് പുറമെ സായികുമാർ , സുരാജ് വെഞ്ഞാറമൂട് , ശിവാജി ഗുരുവായൂർ ,എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
പല സിനിമകളിൽ നിന്നും എടുത്തിട്ടുള്ള സന്ദർഭങ്ങൾ കൂട്ടിയിണക്കി കൊണ്ട് ചിത്രീകരിച്ചെടുത്ത ഈ സിനിമ കാണുമ്പോൾ തിരിച്ചറിയുന്നത് സംവിധായകന്റെ പോരായ്മയാണ് .ആദ്യദിവസം തന്നെ സിനിമയുടെ നിലവാരം മനസിലാക്കിയത് കൊണ്ടായിക്കണം പ്രദർശന കേന്ദ്രങ്ങളിൽ അധികം ആരും ഉണ്ടായിരുന്നില്ല