Tuesday, July 17, 2018
Movies
MOVIES MALAYALAM KOHINOOR

Kohinoor

Kohinoor is a Malayalam - movie directed by Vinay Govind. Starring Asif Ali,Indrajith,Aju Varghese,Chemban Vinod Jose,Shraddha Srinath,Saiju Kurup,Aparna Vinod,Vinay Forrt,Sudheer Karamana,Mamukkoya.


kohinoor
Kohinoor Cast / Crew
DIRECTOR: Vinay Govind.
BANNER: Adams World of Imagination
PRODUCER:Asif Ali,Brijeesh Mohamed,Sajin Jaffar.
MUSIC DIRECTOR:.
LYRICIST:BK Harinarayanan,Harinarayanan B.K.

Kohinoor Review

Review By : Vishnu Dutt Menon
Rating - ***

കിളി പോയി എന്ന ചിത്രത്തിനു ശേഷം വിനയ് ഗോവിന്ദ്‌ സംവിധാനം ചെയ്ത ചിത്രമാണ് കോഹിനൂർ. ഇരട്ടക്കഥാകൃത്തുക്കളായ സലിൽ മേനോനും, രഞ്ജിത്ത് കമല ശങ്കറും ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത് .

മുംബൈയിലെ ഒരു തെരുവിൽ നിന്ന് തുടങ്ങുന്ന സിനിമ ഒരുപാട് കഥാപാത്രങ്ങളെ കോർത്തിണക്കിക്കൊണ്ട് കേരളത്തിലേക്ക് നീങ്ങുന്നു.

കേരളത്തിലെ ഒരു അനാഥാലയത്തിൽ നിന്ന് ചില സാഹചര്യങ്ങൾ കൊണ്ട് ഒളിച്ചോടിയ 2 കുട്ടികൾ പിന്നീട് വലിയ കള്ളന്മാരാവുന്ന കഥാ സന്ദർഭങ്ങൾ ആണ് ഒരു ഭാഗത്ത്‌ എങ്കിൽ മുംബൈയിലെ അധോലോകത്തു വളർന്ന ഒരു കഥാപാത്രവും അയാളുടെ ജീവിത പശ്ചാത്തലവുമാണ് മറുഭാഗത്ത്. വലിയ ഒരു കളവിന്റെ കഥയാണ് ഈ സിനിമ.

നായകനായെത്തിയ ആസിഫ് അലിയും, ഇന്ദ്രജിത്തും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കൂടെ ഈ സിനിമയിൽ വിനയ് ഫോർട്ട്,​ ചെമ്പൻ വിനോദ്,​ സുധീർ കരമന, അജു വർഗീസ്, നായികാ അപർണ വിനോദ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ജനങ്ങൾ നെഞ്ചിലെറ്റിയ 'ഹേമന്തമെൻ കൈക്കുബ്ബിളിൽ' എന്ന വിജയ്‌ യേശുദാസ് ആലപിച്ച പ്രണയഗാനവും, ഗാനരംഗവും ചിത്രത്തിന്‍റെ ശ്രദ്ധേയമായ ഭാഗമാണ്. ഈ ഗാനത്തിനു പുറമെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും രാഹുൽ രാജാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

1980 - കളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിലെ കലാസംവിധാനവും ഛായാഗ്രഹണവും എടുത്തു പറയേണ്ട ഘടകമാണ്. പ്രദീഷ് വർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ സിനിമയിൽ ഓരോ ഷോട്ടിലും പണ്ടത്തെ പശ്ചാത്തലം കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്.

ഒരുപാട് വഴിത്തിരിവുകളും, നർമ്മങ്ങളും കോർത്തിണക്കിക്കൊണ്ടാണ് കോഹിനൂറിന്‍റെ കഥ മുന്നോട്ടു പോകുന്നത്. പ്രണയരംഗങ്ങൾ കൊണ്ടും ആകാംഷ നിറഞ്ഞ കഥ പശ്ചാത്തലം കൊണ്ടും സാധാരണ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റിയ സിനിമയാണ് കോഹിനൂർ.
MORE reviews
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Kohinoor First Look

Kohinoor Poster

Kohinoor Wallpaper

Kohinoor Stills

  • img1
- -

Kohinoor trailer

MORE trailers

Kohinoor Songs

Singers : Vijay Yesudas,.
Hemanthamen  
Dum Dum Dum 

Kohinoor MOVIE EVENTS

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z