Friday, April 19, 2024
Movies
MOVIES MALAYALAM LORD LIVINGSTONE 7000 KANDI

Lord Livingstone 7000 Kandi

Lord Livingstone 7000 Kandi is a Malayalam Fantasy movie directed by Anil Radhakrishnan Menon. Starring Kunchacko Boban,Nedumudi Venu,Reenu Mathews,Jacob Gregory,Sudheer Karamana,Bharath,Sunny Wayne,Chemban Vinod Jose,Priya Lal,Subiksha,Thara Kalyan.


lord-livingstone-7000-kandi
Lord Livingstone 7000 Kandi Cast / Crew
DIRECTOR: Anil Radhakrishnan Menon.
GENRE:Fantasy
PRODUCER:Prem Menon.
CINEMATOGRAPHER: Jayesh Nair.
MUSIC DIRECTOR:.
EDITOR:Manoj Kannoth.

Lord Livingstone 7000 Kandi Review

Review By : Vishnu Dutt Menon
Rating - **

വളരെ ആകാംഷയോടെയാണ് മലയാള സിനിമാപ്രേമികൾ ഈ സിനിമ കാത്തിരുന്നത്. തിരക്കഥക്കൃത്തും സംവിധായകനുമായ അനിൽ രാധാകൃഷ്ണൻ മേനോന്‍റെ മുൻ ചിത്രങ്ങളായ 24 നോർത്ത് കാതം,സപ്തമ ശ്രീ തസ്കര:എന്നീ സിനിമകളെ പോലെ തന്നെ തികച്ചും പുതുമ നിറഞ്ഞ ഒരു പ്രമേയമാണ് ഈ സിനിമയുടെതും.

കലാസംവിധാന മികവുകൊണ്ടും വിഷ്വൽ ഇഫെക്റ്റസ് കൊണ്ടും പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുമെങ്കിലും,പ്രതിക്ഷിച്ചതുപോലെ മികച്ച ഒരു സിനിമയാകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല.തികച്ചും അമാനുഷികവും അവിശ്വസനിയവുമായ കഥയും കഥാ സന്ദർഭങ്ങളും ആണെങ്കിലും ദൃശ്യാഭംഗി കൊണ്ടും ചിത്രീകരണരിതി കൊണ്ടും ലോർഡ്‌ ലിവിങ്ങ്സ്റ്റ്ണ്‍ 7000 കണ്ടി ശ്രദ്ധിക്കപ്പെടും.

ദൈവത്തിന്‍റെ വരദാനമായ കാടിനേയും പ്രകൃതിയേയും സംരക്ഷിക്കണം എന്നതാണ് സിനിമയുടെ സന്ദേശം.ഒരു സഞ്ചാരിയുടെ (കുഞ്ചാക്കോ ബോബൻ) കഥാപാത്രത്തിലൂടെയാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്.7000 കണ്ടി എന്ന ഒരു ഉൾക്കാട്ടിലെ ആദിവാസി ഗ്രാമത്തിന്‍റെ സംരക്ഷണത്തിനായി തന്നെ കൊണ്ട് പറ്റാവുന്ന രീതിയിൽ ശ്രമിക്കുകയാണ് നായക കഥാപാത്രം.അതിനു സഹായമായി എത്തിച്ചേരുന്നതാണ് റീനു മാത്യൂസ്,നെടുമുടി വേണു,ഗ്രിഗറി,സുധീർ കരമന,സണ്ണി വെയ്ൻ,ചെമ്പൻ വിനോദ്,ഭരത് എന്നിവർ.

സിനിമയുടെ ആദ്യപകുതിയിൽ കാട്ടിലൂടെയുള്ള മനോഹരമായ യാത്രയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് എങ്കിൽ,രണ്ടാം പകുതി ഛായാഗ്രാഹകനായ ജയേഷ് നായർ തന്‍റെ മനോഹരമായ ഫ്രെയിംവര്‍ക്കിലൂടെയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. വനാന്തരീക്ഷത്തിലെ വെല്ലുവിളി നിറഞ്ഞ പല സന്ദര്‍ഭങ്ങളും ഛായാഗ്രാഹകന്‍റെ ക്യാമറക്കണ്ണുകൾ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ സിനിമയുടെ VFX ചെയ്തിരിക്കുന്നത്'ലൈഫ് ഓഫ് പൈ'യുടെ VFX കൈകാര്യം ചെയ്ത ടീമിലെ അംഗങ്ങളായിരുന്ന വരുണ്‍ കൃഷ്ണനും ദിലീപ് വർമ്മയുമാണ്.

മലയാളം സിനിമ ഇതു വരെ കണ്ട ഏറ്റവും വലിയ സെറ്റ് ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരികുന്നത്.ജോതിഷ് ശങ്കര്‍ എന്ന കലാസംവിധായകനെ നമുക്ക് അംഗീകരിക്കാതെ വയ്യ.

സിനിമയ്ക്ക് സംഗീതം നല്‍കിയ റെക്സ് വിജയന്‍,ഓരോ ഗാനവും വളരെ മനോഹരമാക്കി,പ്രത്യകിച്ചും ആദിവാസികൾ ആലപിക്കുന്ന ഗാനം.പശ്ചാത്തല സംഗീതം ചെയ്ത സുഷിന്‍ ശ്യാം നമ്മെ ശരിക്കും 7000 കണ്ടി എന്ന ആ ഗ്രാമത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.

കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചിന്തിക്കുമ്പോൾ വളരെ അവിശ്വസനിയമായി തോന്നും.കഥാകൃത്തിന്‍റെ ഭാവനയിൽ താൻ സ്വയം സൃഷ്ട്ടിച്ചെടുക്കുന്ന ഒരു സാങ്കല്പിക ഗ്രാമമാണ് 7000 കണ്ടി.കണ്ടി എന്ന് പറഞ്ഞാൽ പണ്ട് കാലങ്ങളിൽ ഭുമിയും മരവും അളക്കാൻ ഉപയോഗിക്കുന്ന ഒരു അളവാണ്.ഒരു കണ്ടി എന്നാൽ ഏകദേശം 60 ഏക്കറോളം വരും.അങ്ങനെ അളക്കുമ്പോൾ 7000 കണ്ടി അളവ് വരുന്ന കാട്ടിലെ ഗ്രാമമാണ് 7000 കണ്ടി.കാട് വെട്ടിവെളുപ്പിക്കുന്ന ചില മുതലാളി കുത്തകകൾക്കെതിരെ കാടിന്‍റെ വിശ്വാസങ്ങളെ മുന്നിൽ നിർത്തി പൊരുതുകയാണ്,കഥാപാത്രങ്ങൾ.ആദിവാസികളെ കൂട്ട് പിടിച്ചാണ് അവരുടെ പോരാട്ടം.ആ പോരാട്ടത്തിനു ആയുധങ്ങളായി അവർ സ്വികരിക്കുന്നത് ശാസ്ത്രത്തിന്‍റെ ചില അത്ഭുതങ്ങളെയാണ്."പ്രകൃതിയെ സംരക്ഷിക്കണം"എന്നൊരു ചിന്ത തലമുറയ്ക്ക് കൈമാറാൻ ഈ സിനിമ സഹായിക്കും.

രണ്ടാം പകുതി മുതൽ കാണികളുടെ ശ്രദ്ധ ആകർഷിച്ചിരുന്ന ദൃശ്യങ്ങളും,വേഗതയിൽ നീങ്ങുന്ന കഥയും ആദ്യപകുതിയിൽ ഉൾക്കൊള്ളിക്കുകയായിരുന്നുവെങ്കിൽ,പ്രേക്ഷകരെ കുറച്ചുകൂടി ആകർഷിക്കുമായിരുന്നു.എങ്കിലും ഇത്തരം പുതുമയുള്ള പരീക്ഷണ ചിത്രങ്ങള്‍ ഇനിയും അനിൽ രാധാകൃഷ്ണൻ മേനോനിൽ നിന്നും പ്രതീക്ഷിക്കുന്നു.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Lord Livingstone 7000 Kandi Movie News

'Lord Livingstone...' most challenging project of my career: Director

Director Sreenu Vaitla says his forthcoming Telugu film "Bruce Lee: The Fighter" is as commercial as any of previous films but adds that he has attempted something different and has deviated from his regular template.Read More

'Lord Livingstone 7000 Kandi' promotions to start from space

Global United Media, the Kerala distributors of "Baahubali - The Beginning", who were instrumental behind the Guinness World Record for the largest poster, are gearing up for yet another feat -- this time for their maiden production in Malayalam, "Lord Livingstone 7000 Kandi"Read More

Lord Livingstone 7000 Kandi Teaser

   

Lord Livingstone 7000 Kandi First Look

Lord Livingstone 7000 Kandi Poster

Lord Livingstone 7000 Kandi Wallpaper

Lord Livingstone 7000 Kandi Stills

  • img1
  • img2
- -

Lord Livingstone 7000 Kandi trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Lord Livingstone 7000 Kandi Motion Poster

Lord Livingstone 7000 Kandi Video

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z