Hallelooyya is a Malayalam Family Drama comedy movie
directed by Sudhi Anna.
Starring Narain,Meghana Raj,Sunil Sukhada,Sasi Kalinga,Devi Ajith,Sajitha Madathil,Ganesh Kumar,Rajmohan Unnithan,Kalabhavan Niyas,Poojapura Radhakrishnan,Saju Navodaya.
നവാഗത സംവിധായകനായ സുധി അന്ന , നരേൻ -മേഘ്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ സിനിമയാണ് ഹല്ലേല്ലുയ.
നരേൻ അവതരിപ്പിക്കുന്ന റോയ് എന്ന കഥാപാത്രം വർഷങ്ങൾക്ക് ശേഷം താൻ ബാല്യം ചിലവിട്ട ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത് .
ആദ്യപകുതിയിൽ ഒരു ഫ്ലാഷ് ബാക്കിലൂടെ നായക കഥാപാത്രത്തിന്റെ ബാല്യകാല ജീവിതത്തെ നല്ല രീതിയിൽ ചിത്രികരിച്ചിട്ടുണ്ട്.
നല്ല ഒരുപാട് ഗുണപാഠങ്ങളുള്ള സിനിമ അനാവശ്യമായ ഒരു പാട് രംഗങ്ങൾ കാരണം അതിന്റെ നിലവാരം നഷ്ട്ടപെട്ടു എന്നതാണ് സത്യം.
ഇന്നത്തെ വിദ്യഭ്യാസരീതിയിലുള്ള പ്രശ്നങ്ങൾ ഈ സിനിമയിൽ എടുത്ത് കാണിക്കുന്നുണ്ട് .പഠിപ്പിക്കുന്ന അദ്ധ്യപകർക്ക് വിദ്യാർത്ഥിയോട് വ്യക്തി വൈരാഗ്യം തോന്നിയാൽ അത് പിന്നീട് കുട്ടിയുടെ ഭാവിക്ക് തന്നെ ദോഷകരമാവും എന്ന് ഈ സിനിമയിലൂടെ മനസ്സിലാകും.
ടിച്ചർ പറഞ്ഞ് തന്നതിലും കൂടുതൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുട്ടിയാണ് റോയ്. അതുകൊണ്ടു തന്നെ പഠിപ്പിക്കുന്ന ടിച്ചർക്കു അവനോട് ഒരു വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു .പിന്നിട് ആ ടിച്ചർ തന്നെ അവനെ ഒരു കള്ളത്തരത്തിലൂടെ കള്ളനായി മാറ്റുകയാണ് ഉണ്ടായത്. ആ സംഭവത്തിൽ മനസ്സ് വേദനിച്ചാണ് റോയ് ആ നാട് വിട്ട് പോകുന്നത് ,പിന്നീട് ഒരുപാട് കാലങ്ങൾക്ക് ശേഷം വരുന്ന റോയ് നഷ്ട്ടങ്ങളെ ഓർത്ത് വിലപിക്കുന്നുണ്ട് .
ആസ്വദകർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ള ഉള്ളടക്കമാണ് ഈ സിനിമയുടേത് .എങ്കിലും അനാവശ്യമായ കുറേ വഴിത്തിരിവുകളും മനസ്സിലാക്കാൻ തന്നെ പ്രയാസമായ നർമ്മ രംഗങ്ങളും കാരണം പ്രേക്ഷകർ അസ്വസ്ഥരാണ് .
നരേനും മേഘ്നയും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി കൈകാര്യം ചെയ്തതുപോലെ തന്നെ മറ്റു താരങ്ങളായ സുധീർ കരമന , സജിത മഠത്തിൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് .
ചിത്രീകരണ രീതി മെച്ചപ്പെടുത്തി ഇനിയും നല്ല ഉള്ളടക്കമുള്ള സിനിമകൾ സുധി അന്ന എന്ന സംവിധായകനിൽ നിന്നും മലയാള പ്രേക്ഷകർക്ക് ലഭിക്കട്ടെ .