Rani Padmini is a Malayalam Adventure drama movie
directed by Aashiq Abu,.
Starring Manju Warrier,Rima Kallingal,Jinu Joseph,Sajitha Madathil,Dileesh Pothan,Sreenath Bhasi,Soubin Shahir,Ambika Mohan,Srinda Ashab,Sana Althaf,Kunjan.
രണ്ടു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് റോഡ് മൂവി ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണ് ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനി.
തികച്ചും വ്യത്യസ്ത സ്വഭാവമുള്ള റാണിയും, പത്മിനിയും ഒരു യാത്രയിൽ വെച്ച് പരിചയപ്പെടുകയും നല്ല കൂട്ടുകാരാവുന്നതുമാണ് ഈ സിനിമയുടെ പ്രമേയം. എന്നും വ്യത്യസ്തമാർന്ന അവതരണ ശൈലി കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകനായ ആഷിക്ക് അബു അദ്ദേഹത്തിന്‍റെ പുതിയ സിനിമയായ റാണി പത്മിനിയിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. റാണി എന്ന തന്‍റെടിയായ സ്ത്രീ കഥാപാത്രത്തെ റിമ കല്ലിങ്കലും,പത്മിനിഎന്ന നാട്ടിൻപുറത്തെ അച്ചടക്കമുള്ള പെണ്‍കുട്ടിയുടെ കഥാപാത്രത്തെ മഞ്ജു വാര്യരും അവതരിപ്പിച്ചിരിക്കുന്നു.
സ്വഭാവത്തിലും പെരുമാറ്റത്തിലും അങ്ങനെ ഒരു തരത്തിലും സാദൃശ്യമില്ലാത്ത രണ്ടു പേർ തങ്ങളുടെ ജീവിത സാഹചര്യം കൊണ്ട് ഒരു യാത്ര പോകുന്നു.ആ യാത്രയിലാണ് അവർ കണ്ടുമുട്ടുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു സ്നേഹബന്ധം ഉള്ളതുകൊണ്ട് രണ്ടുപേരും നല്ല സുഹൃത്തുക്കളാകുന്നു. അവരുടെ ആ സൗഹൃദം പലപ്പോഴും പരസ്പരം ഓരോ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങളായിരുന്നു. വളരെ കൃത്യതയുള്ള കാസ്റ്റിംഗ് ആണ് ഈ സിനിമയുടെത്. സംവിധായകന്‍ തങ്ങളിൽ ഏൽപ്പിച്ച വിശ്വാസം ഒട്ടും നഷ്ടപ്പെടുത്താതെ മനോഹരമായി തന്നെ റിമയും, മഞ്ജുവും തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് കുഞ്ചൻ,ശ്രിന്ദ അഷബ്, സജിത മഠത്തിൽ, ശ്രിനാഥ് ഭാസി , ജിനു ജോസഫ് എന്നിവരുടെ പ്രകടനമാണ്.
ഒരു ഹിമാലയ യാത്രയും, ഓഫ് റോഡ് റാലിയുടെയും പാശ്ചാത്തലത്തിൽ മുന്നോട്ടു പോകുന്ന ഈ സിനിമയിലെ ചായഗ്രാഹകന്‍റെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്.ഡൽഹിയുടെയും ഹിമാലയത്തിന്‍റെയും ദൃശ്യഭംഗി ഒട്ടും കുറയാതെ ഒപ്പിയെടുത്തിട്ടുണ്ട്. അതു കൊണ്ടുതന്നെ ഈ സിനിമ കണ്ടു തിരിച്ചു വരുമ്പോൾ ഒരു ഹിമാലയ യാത്ര കഴിഞ്ഞു വന്ന പോലെ തോന്നി പോകും.
വളരെ മനോഹരങ്ങളായ ഗാനങ്ങളാണ് സിനിമയിലുള്ളത്.സംഗിത സംവിധാനം ചെയ്ത ബിജിബാലിന്‍റെ കഴിവ് ചിത്രത്തിലെ ആദ്യഗാനത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. ഒരു ഹോളിവുഡ്ബോളിവുഡ് രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് സാധാരണക്കാരായ മലയാളി പ്രേക്ഷകർക്ക് സിനിമയുടെ ശൈലി ഇഷ്ട്ടപ്പെടാതെ വന്നേക്കാം. സംഭാഷണങ്ങളിലൂടെ അല്ലാതെ ദൃശ്യങ്ങളിലുടെ കഥ മനസിലാവുന്ന രിതിയിലാണ് സിനിമ ചിത്രികരിച്ചിരിക്കുന്നത്. എങ്കിലും ഇത്തരം പുതുമയുള്ള സിനിമകൾ ഇനിയും മലയാളസിനിമരംഗത്ത് ആവശ്യമാണ്.