|

|
EDITOR'S PICK
Reviewed :വിഷ്ണു ദത്ത് മേനോൻ
നവാഗത സംവിധായകൻ അരുണ്‍ ശങ്കർ തിരക്കഥ യും സംവിധാനവും നിർവഹിച്ച ഈ സിനിമ കുടുംബ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു നല്ല ചിത്രമാണ്.
തമാശ രൂപത്തിലാണ് കഥ അവതരിപ്പിക്കുന്നത് എങ്കിലും, നല്ല ഒരുപാട് ഗുണപാഠങ്ങളും സന്ദേശങ്ങളും ഈ സിനിമയിൽ ഉണ്ട് . നാട്ടിൻ പുറങ്ങളിലെ കുട്ടികളുടെ കളികളും, വിദേശത്തേയും തമ്മിലുള്ള ഒരു വ്യത്യാസം ഈ സിനിമയിൽ നിന്ന് മനസിലാക്കാം ,
തൃശ്ശൂരിലെ ഒരു നാട്ടിൻ പുറത്തെ കൃഷികാരനായ യുവാവിന്ടെ കഥാപാത്രാമാണ് ജയസുര്യ അവതരിപ്പിക്കുന്ന കുട്ടേട്ടൻ. വിദേശത്തു ജോലി ചെയ്യുന്ന സഹോദരിയുടെ മക്കൾ കൊടൈക്കനാലിലെ സ്കൂളിൽ ചേരാൻ നാട്ടിൽ വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങൾ വളരെ നർമ്മരൂപത്തിൽ ഈ ചിത്രം അവതരിപ്പിക്കുന്നു.
തൃശൂർ ഭാഷരീതി കൈകാര്യം ചെയ്യുന്നതിൽ മുൻപേ കഴിവ് തെളിയിചിട്ടുള്ള നടനാണ് ജയസുര്യ ,കുട്ടൻ ഏന്ന യുവകർഷകന്ടെ വേഷം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് .മങ്കിപെൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ബാലതാരം ഗൌരവ് ആദ്യാവസാനം വരെ നല്ല പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട് ,കുടാതെ അനിയത്തി കുട്ടിയായി അഭിനയിച്ച സയുരിയും നന്നായിട്ടുണ്ട്. ഇവർക്ക് പുറമെ വിജയരഘവൻ , കെ .പി എ സ് സി ലളിത ,ശാലി , രമ്യ നമ്പീശൻ , ധർമജൻ എന്നിവരും നല്ല രീതിയിൽ കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയിരിക്കുന്നു.
ദുബായിലും തൃശ്ശൂ രിലും , കൊടൈക്കനാലിലും ,പഴനി യിലുമായാണ് ചിത്രതിന്ടെ ചിത്രികരണം നടന്നിട്ടുള്ളത്. ചായഗ്രഹകൻ ആൽബി ആന്റണി വളരെ മനോഹരമായാണ് ഈ നാലു സ്ഥലങ്ങളിലായി ചിത്രികരിചിരിക്കുനത്.അതിൽ ആൽബി ആന്റണിയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ് .കോടമഞ്ഞും ഹെയർ പിൻവളവുകൾ നിറഞ്ഞ കൊടൈക്കനാലിന്ടെ ഭംഗി അതുപോലെ തനെ ഈ സിനിമയിൽ കാണാം.
മനോഹരമായാ 3 പാട്ടുകളാണ് ഈ സിനിമയിൽ ഉള്ളത് .ബിജിപാൽ ഈണം നല്കിയിരിക്കുന്ന പാട്ടുകളിൽ ജയചന്ദ്രൻ പാടിയ 'ഞാനൊരു മലയാളി' എന്നാ ഗാനം പ്രേക്ഷകർക്ക് പ്രിയപെട്ടതായി കഴിഞ്ഞു. തൃശ്ശൂരിന്ടെ ഗ്രാമഭംഗി എടുത്തു കാണിക്കുന്ന തരത്തിലാണ് ഗാനാരംഗം ചിത്രികരിചിട്ടുള്ളത് .
ഈ അടുത്തിറങ്ങിയ ചിത്രങ്ങളിൽ വച്ച് വളരെ ലളിതമായ ഒരു സിനിമയാണ് ജിലേബി. പേര് പോലെ തനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന സിനിമയാണ്.നാട്ടിൻപുറത്തെ നന്മയും,മാതൃ സ്നേഹത്തിന്ടെ മഹത്വവും കുട്ടികളുടെ വിദ്യഭ്യാസത്തെയും കുറിച്ചുള്ള ഒരു നല്ല സന്ദേശത്തോടെ ഈ സിനിമ അവസാനിക്കുന്നു .