Friday, December 13, 2024
Movies
MOVIES MALAYALAM MAHESHINTE PRATHIKAARAM

Maheshinte Prathikaaram

Maheshinte Prathikaaram is a Malayalam Comedy movie directed by Dileesh Pothan,. Starring Fahadh Faasil,Soubin Shahir,Anusree,Alancier Lay,Jaffer Idukki,Dileesh Pothan,Aparna Balamurali,Alencier,Lijo Mol Jose,Manju Sunichen,Vijilesh.


maheshinte-prathikaaram
Maheshinte Prathikaaram Cast / Crew
DIRECTOR: ,.
GENRE:Comedy
PRODUCER:Aashiq Abu.
CINEMATOGRAPHER: Shyju Khalid.
MUSIC DIRECTOR:,.
SINGERS:Sangeetha Sreekanth,Sudeep Kumar,Nikhil Mathew,Bijibal ,.
STORY WRITER:Syam Pushkaran.
EDITOR:Saiju Sreedharan.

Maheshinte Prathikaaram Review

Review By : Vishnu Dutt Menon
Rating - ***

ആഷിക് അബുവിന്‍റെ നിർമ്മാണത്തിൽ നവാഗത സംവിധായകനായ ദിലീഷ് പോത്തൻ, ഫഹദ് ഫാസിലിനെ നായകനാക്കി അണിയിച്ചൊരുക്കിയ സിനിമയാണ് മഹേഷിന്റെ പ്രതികാരം .

സിനിമയുടെ പേര് കേട്ട് വലിയൊരു ത്രില്ലർ സിനിമയാണ് എന്നു തെറ്റിദ്ധരിക്കണ്ട, ഇത് സാധാരണക്കാരുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയാണ്. ചിത്രീകരണരീതിയിലെ പുതുമയും, അവതരണ ശൈലിയും വളരെ നന്നായിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് അടുത്തുള്ള പ്രകാശ്‌ എന്ന സ്ഥലത്തെ സാധാരണക്കാരുടെ ജീവിതത്തിന്റെ കഥ പറഞ്ഞു കൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ഫോട്ടോഗ്രാഫറാണ്, ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന മഹേഷ് എന്ന കഥാപാത്രം.

മഹേഷിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില ചെറിയ പ്രശ്നങ്ങളും അത് മനക്കരുത്ത് കൊണ്ട് നേരിടുന്ന സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ശ്യാം പുഷ്കരൻ എന്ന തിരക്കഥാകൃത്ത് വളരെ ലളിതമായി തന്നെ മഹേഷ്‌ എന്ന ഒരു പാവം ചെറുപ്പക്കാരന്റെ ചെറിയൊരു പ്രതികാരത്തിന്റെ കഥയുടെ രചന നിർവഹിച്ചിട്ടുണ്ട്.

മഹേഷിന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില പ്രശ്നങ്ങൾ കാരണം അതുവരെ ഒരു മനക്കരുത്ത് ഇല്ലാതിരുന്ന അവന്റെ ഉള്ളിൽ പ്രതികാരത്തിന്റെയും വാശിയുടെയും പ്രവണത ഉണർന്നു വരുന്നു. അങ്ങിനെ പ്രശ്നങ്ങൾ നേരിടുന്നതിലൂടെ അവന്റെ ഉള്ളിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.

ചിത്രത്തിൽ ഉടനീളം ഫോട്ടോഗ്രഫിയെപ്പറ്റിയും പ്രതിബാധിക്കുന്നുണ്ട്. 'ഫോട്ടോഗ്രഫി പഠിക്കാൻ പറ്റും പക്ഷെ ആർക്കും പഠിപ്പിക്കാനാവില്ല' എന്ന ഒരു സംഭാഷണത്തിൽ ഒരുപാട് അർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്.

ഫഹദ് ഫാസിലും നായികമാരിൽ ഒരാളായ അനു ശ്രീയും സഹനടനായ സൌബിൻ ഷാഹിറും ഒഴികെ ബാക്കി എല്ലാ നടീ നടന്മാരും പുതുമുഖങ്ങളാണ് എന്നൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്.

സൌബിൻ ഷാഹിർ എന്ന നടന്റെ വളരെ തന്മയത്വം നിറഞ്ഞ നർമ്മ രംഗങ്ങൾ സിനിമയ്ക്ക് കൂടുതൽ കരുത്തു നൽകിയിട്ടുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലാണ് . ഇടുക്കി ജില്ലയിയെ വർണ്ണിച്ചു കൊണ്ടുള്ള മനോഹരമായ ഈ ഗാനം ഇതിനോടകം ജനഹൃദയങ്ങളെ കീഴടക്കി കഴിഞ്ഞു.

സംഗീതത്തോടൊപ്പം ദൃശ്യഭംഗിയും കൂടി ചേരുമ്പോളാണ് ആ ഗാനരംഗത്തിനു പൂർണത ലഭിക്കുന്നത്. വളരെ മികച്ച രീതിയിൽ ഇടുക്കിയുടെ ദൃശ്യഭംഗി ഒപ്പി എടുത്തിട്ടുള്ളത് ഷൈജു ഖാലിദാണ്.

അവതരണശൈലി കൊണ്ട് ഈ സിനിമ ജനശ്രദ്ധ ആകർഷിക്കാൻ കഴിയും എന്ന് ഉറപ്പാണ്‌. എങ്കിലും അനാവശ്യമായ ചില രംഗങ്ങൾ പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കി. നർമ്മത്തിന്റെ പുതിയ പരീക്ഷണങ്ങളിൽ ഇത്തരം കാര്യങ്ങൾ പതിവാണ് .

പുതിയ പരീക്ഷണങ്ങളും, അവതരണരീതികളുമാണ് ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യം, അങ്ങിനെ ചിന്തിക്കുമ്പോൾ ഈ സിനിമ മറ്റു സിനിമകളെക്കാളും ഒരുപാട് വ്യത്യസ്ഥമാണ്.

ഇനിയും ദിലീഷ് പോത്തൻ എന്ന സംവിധായകനിൽ നിന്ന് നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Maheshinte Prathikaaram Movie News

Priyadarshan's next to roll from July 19

Filmmaker Priyadarshan has teamed up with actor-producer Udhayanidhi Stalin for the yet-untitled Tamil remake of Malayalam blockbuster "Maheshinte Prathikaaram". The project will roll from July 19.Read More

Samuthirakkani in Tamil remake of 'Maheshinte Prathikaram'.

When Dileesh Pothen's National Award winning film 'Maheshinte Prathikaram' is being remade in Tamil by Priyadarshan, Samuthirakkani will play the villain role of Jimson played by Sujith Shankar in Malayalam.Read More

Maheshinte Prathikaaram Poster

Maheshinte Prathikaaram Stills

  • img1
  • img2
  • img3
  • img4
  • img5
- -

Maheshinte Prathikaaram trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Maheshinte Prathikaaram Songs

Singers : Bijibal .
Idukki Song
Singers : Sudeep Kumar,Sangeetha Sreekanth.
Theliveyil
Cheru Punjiri
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z