|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ***
മുസ്ലിം യുവാവായ ഇർഫാന്റെയും ദളിത് യുവതിയായ അനിതയുടെയും പ്രണയകഥ പറയുന്ന ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത് പൊന്നാനി ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് . 1 മണിക്കൂറും 45 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ വളരെ തന്മയത്വത്തോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇവരുടെ പ്രണയം എത്ര മാത്രം ആഴത്തിലാണെന്ന് ആദ്യ പകുതിയിൽ തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.
പോലീസ് സ്റ്റേഷനിൽ സഹായം ആവശ്യപ്പെട്ട് ഇർഫാനും അനിതയും എത്തുന്നു. തുടർന്ന് അവർ നേരിടുന്ന അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സിനിമയുടെ രണ്ടാം പകുതിയിലാണ് ആ കമിതാക്കളുടെ പ്രണയകഥ വ്യക്തമാക്കുന്നത്.
ഇപ്പോഴും, നമ്മുടെ സമൂഹത്തിൽ മിശ്രവിവാഹത്തിനോടുള്ള എതിർപ്പിനെയും അത്തരം വിവാഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്‍നങ്ങളെയും എടുത്തു കാണിക്കുന്ന ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും യോജിച്ച രീതിയിലുള്ള നടി നടന്മാരാണ് അഭിനയിച്ചിട്ടുള്ളത്.
രാഷ്ട്രീയപരമായും മതപരമായും ഉള്ള തന്റെ അനുഭാവവും പ്രതികരണവും തുറന്ന് കാണിക്കാൻ സംവിധായകൻ പലപ്പോഴും ഈ സിനിമയിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. മുസ്ലിം കുടുംബങ്ങളിലെ അനാവശ്യവും അസ്സഹനിയവുമായ ചില ചട്ടക്കൂടിനെ വിശദമായി തന്നെ ഈ സിനിമയിൽ പ്രതിബാധിക്കുന്നുണ്ട്.
ഇന്നത്തെ കാലത്തെ ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന അന്യായങ്ങൾ വ്യക്തമായി തുറന്ന് കാണിക്കാനുള്ള ധൈര്യം സംവിധായകനായ ഷാനവാസ് K ബാവക്കുട്ടി തുറന്നു കാണിച്ചിട്ടുണ്ട്. സിനിമാ- മിമിക്രി താരമായ അബിയുടെ മകനായ ഷെയ്ൻ നിഗം തന്റെ നായക കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് കാഴ്ച വച്ചിട്ടുള്ളത്. അവതാരകയായ ശ്രുതി മേനോൻ നായികയായി ഒപ്പത്തിനൊപ്പം എന്ന പോലെ മത്സരിച്ഛ് അഭിനയിച്ചു. ചിത്രത്തിലെ മറ്റു താരങ്ങളായ വിനയ് ഫോർട്ട് , സുനിൽ സുഗത ,സജിത മഠത്തിൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചീട്ടുണ്ട്.
ചിത്രത്തിലെ പല തരത്തിലുള്ള ഭാഗങ്ങളും സന്ദർഭങ്ങളും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ പശ്ചാത്തല സംഗീതവും ഗാനങ്ങളും സഹായിച്ചിട്ടുണ്ട്.
7 ഗാനങ്ങളോളം വരുന്ന ഈ സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ളത് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരുമാണ്
സുരേഷ് രാജന്റെ ക്യാമറ കണ്ണുകൾ അതിമനോഹരമായി പൊന്നാനി നഗരത്തിന്റെ ദൃശ്യ ഭംഗിയും കഥാസന്ദർഭങ്ങളും ഒപ്പി എടുത്തിട്ടുണ്ട്.
ഇന്നത്തെ കാലത്ത് സംഭവിക്കുന്ന ഇത്തരം പ്രണയവും അതിലൂടെ നല്ല ഒരു പാട് സന്ദേശങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഷാനവാസ് K ബാവക്കുട്ടിക്ക് ഇനിയും ഇത്തരത്തിലുള്ള ഒരു പാട് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയട്ടെ.
The winners of the renowned 48th Kerala State Film Awards were announced on Tuesday. Vidhu Vincent,Vinayakan, Rajisha Vijayan sweep top honours.Read More