Thursday, April 25, 2024
Movies
MOVIES MALAYALAM KOCHAVVA PAULO AYYAPPA COELHO

Kochavva Paulo Ayyappa Coelho

Kochavva Paulo Ayyappa Coelho is a Malayalam Drama - Comedy movie directed by Sidhartha Siva. Starring Kunchacko Boban,Anusree,Mukesh,Aju Varghese,Nedumudi Venu,Suraj Venjaramoodu,K. P. A. C. Lalitha,Irshad,Maniyanpilla Raju,Parvathy Ratheesh,Muthumani Somasundaran,Mithun Ramesh.


kochavva-paulo-ayyappa-coelho
Kochavva Paulo Ayyappa Coelho Cast / Crew
DIRECTOR: .
GENRE:Drama - Comedy
PRODUCER:Kunchacko Boban.
CINEMATOGRAPHER: Neil Dcunha.
MUSIC DIRECTOR:,Anil Johnson,.
SINGERS:Job Kurian,Vijay Yesudas,Shweta Mohan,Shaan Rahman,Hesham Abdul Wahab,Shankar Mahadevan, Sooraj S. Kurup,Mishal, Sooraj S Kurup,Sherya S Ajith, Chinmayi S Nath,Fathimathul Liyana,Jayakrishnan R.
LYRICIST:Vayalar Sarath Chandra Varma,Manu Manjith, Vishaa,Dinanath Puthenchery,Sooraj S Kurup.
STORY WRITER:Sidhartha Siva.
EDITOR:Vineeb Krishnan.

Kochavva Paulo Ayyappa Coelho Review

Review By : Vishnu Dutt Menon
Rating - ***1/2

മലയാളത്തിലെ ആദ്യനിര്‍മ്മാണകമ്പനിയായ ഉദയാ സ്റ്റുഡിയോ 30 വർഷങ്ങൾക്കു ശേഷം ഇറക്കിയ സിനിമയാണ് 'കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ'. പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരനായ 'പൗലോ കൊയ്‌ലോ' തന്റെ പ്രസിദ്ധ നോവലായ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലിൽ പറയുന്ന "നമ്മളെന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍, അത്‌ സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും" എന്ന വാചകം അടിസ്ഥാനമാക്കിയാണ് സംവിധായകനായ സിദ്ധാര്‍ത്ഥ ശിവ ഈ സിനിമയുടെ തിരക്കഥയും, സംവിധാനവും നിർവ്വഹിച്ചിച്ചിട്ടുള്ളത്.

സ്കൂൾ വിദ്യാർത്ഥിയായ അയ്യപ്പദാസ് അഥവ അപ്പുവിന്റെ ഓർമ്മവെച്ച നാൾ മുതൽ ഉള്ള ആഗ്രഹമാണ് വിമാനത്തിൽ യാത്ര ചെയ്യണം എന്നത്. ഇത് സാക്ഷാത്കരിക്കുന്നതിനായി അവന്റെ സുഹൃ ത്തായ കൊച്ചൗവ്വ, അപ്പുവിനെ സഹായിക്കാൻ വരുന്നതും തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ അടിസ്ഥാനപ്രമേയം.

കൊച്ചൗവ്വ, നാട്ടിലെ പരോപകാരിയും, സന്മനസ്സുള്ളവനുമാണ്. കുട്ടികളെ നീന്തലും, സൈക്കിൾ ഓടിക്കാനും മറ്റും പഠിപ്പിക്കുകയും എല്ലാവരെയും സഹായിച്ചുമാണ് അയാൾ തന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ കുഞ്ചാക്കോ ബോബനാണ് കൊച്ചൗവ്വ, എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുട്ടികൾക്കും മറ്റു നാട്ടുകാർക്കും ധൈര്യം പകരാനായി പലപ്പോഴും കൊച്ചൗവ്വ പറയുന്ന 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലിലെ വാചകം മുൻപും പല സിനിമകളിലും വന്നിട്ടുണ്ടെങ്കിലും, ഇത്ര നല്ല രീതിയിൽ മുൻപൊന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല.

നാട്ടിൻപുറത്തെ നിഷ്കളങ്കമായ നേർക്കാഴ്ച എടുത്തു കാണിച്ചിട്ടുള്ള ഈ സിനിമയിലെ കൊച്ചൗവ്വയെ കാണുമ്പോൾ പലർക്കും തങ്ങളുടെ ബാല്യത്തിൽ സ്വന്തം സഹോദരങ്ങളെക്കാൾ നമ്മൾ സ്നേഹിച്ച നാട്ടിൻപുറത്തെ ഏട്ടന്മാരെ ഓർമ്മ വരും. തന്റെ എഴുപത്തിയഞ്ചാമത് ചിത്രമായ ഈ സിനിമയിൽ കുഞ്ചാക്കോ ബോബന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പക്ഷെ, കൊച്ചൗവ്വ എന്ന കഥാപാത്രത്തെക്കാൾ പ്രാധാന്യം അർഹിക്കുന്ന കഥാപാത്രമാണ് അയ്യപ്പദാസ്(രുദ്രാക്ഷ്)എന്ന ചെറിയകുട്ടിയുടേത്. സിനിമാ നടനായ സുധീഷിന്റെ മകൻ ആണ് രുദ്രാക്ഷ്. അയ്യപ്പദാസിന്റെ കഥാപാത്രത്തെ രുദ്രാക്ഷ്, അതിമനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റു അഭിനേതാക്കളായ അനുശ്രീ, നെടുമുടി വേണു, കെപിഎസി ലളിത, സുധീഷ്, മണിയൻ പിള്ള രാജു, മുത്തുമണി, ഇർഷാദ്, അജു, അബനി, ആദി എന്നിങ്ങനെ എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ ഭംഗിയാക്കി.

ഒരുപക്ഷെ , മലയാളത്തിൽ ഈയിടെ ഇറങ്ങിയ ചിത്രങ്ങളിൽ തന്മയത്വത്തോട് കൂടിയുള്ള ചിത്രീകരണരീതിയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന സിനിമയായിരിക്കും കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ'. ചെയ്തിട്ടുള്ള 2 സിനിമകൾക്കും ദേശിയ പുരസ്ക്കാരം ലഭിച്ച സിദ്ധാര്‍ഥ് ശിവയുടെ സംവിധാനമികവ് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കുന്നു. .

ഭൂരിഭാഗം ഷോട്ടുകളും വളരെ ദൈർഘ്യമേറിയതാണെങ്കിലും, വളരെ വേഗത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. അത്തരത്തിൽ വേഗത ഏറിയ കഥയുടെ യാത്ര പ്രേക്ഷകന് നല്ല രീതിയിൽ ഉൾക്കൊള്ളാൻ സഹായിച്ചത് നീല്‍ ഡീക്കുഞ്ഞ എന്ന ഛായാഗ്രാഹകന്റെ മികവ് തന്നെയാണ്.

ഷാന്‍ റഹ്മാൻ ഈണം പകർന്നിട്ടുള്ള ഗാനങ്ങൾ ചിത്രത്തെ മനോഹരമാക്കുന്നതിനു കൂടുതൽ സഹായിച്ചു .

സിനിമയെ പല സന്ദേശങ്ങളും പങ്കുവെക്കാൻ പാകത്തിനുള്ള നല്ലൊരു മാധ്യമമായി ഉപയോഗിക്കാമെന്നും ഈ സിനിമ തെളിയിക്കുന്നു. മലയാള സിനിമയുടെ നിലവാരം വാനോളം ഉയർത്തുവാൻ 'കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ' പോലുള്ള സിനിമകൾ സഹായിക്കും തീർച്ച.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Kochavva Paulo Ayyappa Coelho Teaser

 

Kochavva Paulo Ayyappa Coelho First Look

Kochavva Paulo Ayyappa Coelho Poster

Kochavva Paulo Ayyappa Coelho Wallpaper

Kochavva Paulo Ayyappa Coelho Stills

  • img1
  • img2
  • img3
  • img4
- -

Kochavva Paulo Ayyappa Coelho trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z