നവാഗത സംവിധായകനായ മനോജ് പാലോടൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇത് താൻട പോലീസ് . ആസിഫ് അലി , അഭിരാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിചൊരുക്കിയ ഈ സിനിമയിൽ ഒരു വനിതാ പോലീസ് സ്റ്റേഷന്റെ കഥ പറഞ്ഞു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
വനിതകൾ മാത്രം ഉള്ള പോലീസ് സ്റ്റേഷനിൽ ഡ്രൈവറായി ആസിഫ് അലി കൈക്കാര്യം ചെയ്യുന്ന രാമകൃഷ്ണൻ എന്ന കഥാപാത്രം എത്തുന്നു .തുടർന്ന് അവിടെ സംഭവിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. വനിതകൾ മാത്രം ഉള്ള പോലീസ് സ്റ്റേഷനും അവിടെ നേരിടുന്ന പ്രശ്നങ്ങളും നമ്മുക്ക് ഈ സിനിമയിൽ നിന്ന് മനസിലാക്കാം.
താരമൂല്യം ഇല്ലാത്തതു കൊണ്ടും ശക്തമാർന്ന തിരക്കഥ അല്ലാത്തതുകൊണ്ടും ഈ സിനിമ പ്രേക്ഷക ശ്രദ്ധയാകർഷിക്കാൻ സാധ്യത തീരെ കുറവാണ് . ഒരു നിരൂപകന്ടെ കണ്ണിലൂടെ നോക്കുമ്പോൾ ചിത്രത്തിന് ഒരു പാട് പോരായ്മകൾ ഉണ്ട്. ചിത്രത്തിനും സന്ദർഭത്തിനും ഒട്ടും യോജിക്കാത്ത രീതിയിലുള്ള ഗാനങ്ങൾ തന്നെ പ്രേക്ഷകരിൽ നിരാശ ഉണർത്തി. ഈ സിനിമയിലെ പല നർമ്മരംഗങ്ങളും, അവതരണരീതിയിലെ അപാകത മൂലം പ്രേക്ഷകനെ മുഷിപ്പിക്കുന്നു.
ചുരുക്കത്തിൽ ഈ ചിത്രത്തിൽ നിന്ന് വനിതാ സ്റ്റേഷനുകളെ പറ്റിയുള്ള കൂടുതൽ വിവരം അറിയാൻ കഴിയും എന്നതിനു പുറമെ വേറെ എടുത്തു പറയാൻ ഒന്നുമില്ല. എങ്കിലും നടി-നടന്മാർ എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് മികച്ച നീതി പുലർത്തിയിട്ടുണ്ട്.
ഒരു നവാഗത സംവിധായകന്റെ പ്രവർത്തിപരിചയകുറവുകൾ മെച്ചപ്പെടുത്തി മനോജ് പാലോടൻ എന്നാ സംവിധായകനിൽ നിന്നും കുറച്ചുക്കൂടി മെച്ചപ്പെട്ട സിനിമകൾ പ്രേക്ഷകർ പ്രതിക്ഷിക്കുന്നു.