|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ***
ബിജു മേനോൻ , ആസിഫ് അലി എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ ഖാലിദ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രമാണ് 'അനുരാഗ കരിക്കിൻ വെള്ളം. '
രഘു എന്ന പോലീസുകാരന്റെയും മകനായ അഭിലാഷ്ന്റെയും ജീവിതകഥ പറയുന്ന അനുരാഗ കരിക്കിൻ വെള്ളം കുടുംബസമേതം ആർക്കും പോയി ആസ്വദിക്കാവുന്ന ഒന്നാണ്. ആദ്യപകുതിയിൽ ഒരു പരുക്കൻ കഥാപാത്രമെന്നു തോന്നിക്കുന്ന രീതിയിലാണ് ഇടിയനും പരുക്കനുമായ രഘു എന്ന കഥാപാത്രത്തെ ബിജു മേനോൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ പിന്നീടുള്ള ചില സന്ദർഭങ്ങളിലൂടെ രഘുവിന് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ആസിഫ് അലി കൈകാര്യം ചെയ്യുന്ന അഭിലാഷ് എന്ന കഥാപാത്രത്തിന്റെ ഒരുപാട് വഴിത്തിരിവുകൾ നിറഞ്ഞ പ്രണയകഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം.
എടുത്തു പറയാൻ മാത്രം ഒരു കഥ ഈ സിനിമയ്ക്ക് ഇല്ല ,എങ്കിലും കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിലാണ് നർമ്മരംഗങ്ങൾ തന്മയത്വത്തോടെയുള്ള ചിത്രീകരണ രീതികൊണ്ടും സിനിമ മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ട്.
രഘു എന്ന പോലീസുകാരനായും മികച്ച കുടുംബനാഥനായും ബിജു മേനോന്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. രഘുവിന്റെ ഭാര്യയുടെ കഥാപാത്രത്തെ ആശാ ശരത് മനോഹരമായി തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല മറ്റു താരങ്ങളായ സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, ഇർഷാദ് എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രമാണ് അഭിലാഷിന്റെ പ്രണയിനിയായ എലിസബത്ത്. എലിസബത്തിനെ വിശ്വസനീയമായി, അതിന്റെ പൂർണത ഒട്ടും നഷ്ട്ടപ്പെടാതെയാണ് പുതുമുഖമായ രജിഷ വിജയൻ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷെ, ആസിഫ് അലിയുടെ കഥാപാത്രത്തിന് എന്തോ പാളിച്ച ചിലയിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.
ഗാനങ്ങൾക്കും അത് ചിത്രകരിച്ചിട്ടുള്ള രീതിയിലും ഒരു പാട് പ്രത്യകതകൾ ഉണ്ട് .പ്രശാന്ത് പിള്ളയാണ് മനോഹരങ്ങളായ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുള്ളത്.
കൊച്ചി നഗരത്തിന്റെ വളരെ വ്യത്യസ്തമാർന്ന ഒരു ദൃശ്യഭംഗിയാണ് ഈ സിനിമയിൽ എടുത്തു കാണിച്ചിട്ടുള്ളത്. ഛായാഗ്രഹകനായ ജിംഷി ഖാലിദിന്റെ മികവ് അത്തരത്തിലുള്ള എല്ലാ ഷോട്ടുകളിലും പ്രകടമാണ്.
ചിത്രത്തിന്റെ ക്ലൈമാക്സിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കുറച്ചു മാറ്റം വരുത്തിയിരുന്നുവെങ്കിൽ ചിത്രത്തിന്റെ നിലവാരം ഇനിയും മെച്ചപ്പെടുത്താമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും റംസാൻ റിലീസ് ചിത്രങ്ങളിൽ മികച്ച ചിത്രം ഇതു തന്നെയാണ്.
The winners of the renowned 48th Kerala State Film Awards were announced on Tuesday. Vidhu Vincent,Vinayakan, Rajisha Vijayan sweep top honours.Read More
Parallel Malayalam films get major Kerala State AwardsThe 47th Kerala State Film Awards on Tuesday were swept by the parallel cinema, leaving the big names and the mainstream film industry in the backseat.Read More
Anuraga Karikkin Vellam is an upcoming Malayalam film directed by debutant Khalid Rahman. The film features Asif Ali in the lead role along with Biju Menon . The film is produced jointly by Prithviraj, Santhosh Sivan, Arya and Shaji Nadesan under the banner of August Cinema. The other cast includes Asha Sarath,Sreenath Bhasi, Soubin Shahir.