Valleem thetti Pullim Thetti is a Malayalam Comedy Drama movie
directed by Rishi Sivakumar.
Starring Kunchacko Boban,Shamili,Renji Panicker,Manoj K. Jayan,Saiju Kurup,Mia George,Seema G. Nair,Suresh Krishna,Sudheer Karamana,Sreejith Ravi,Muthumani Somasundaran.
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗത സംവിധായകനായ റിഷി ശിവകുമാർ കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി .
രണ്ട് ചേരികൾ തമ്മിലുള്ള പ്രശ്നവും അതിനിടയിൽ ഒരു നാടിന്റെ തന്നെ ഹൃദയ മിടിപ്പായി മാറിയ ഒരു പഴയ തിയറ്ററുമാണ് സിനിമയിലെ പ്രധാന വിഷയം.
പ്രണയവും സൗഹൃദവും ഇഴചേർന്ന് വരുന്ന ഈ സിനിമയുടെ പശ്ചാത്തലം ഒരു പാലക്കാടാൻ ഗ്രാമമാണ് സ്ഥലത്തെ പ്രധാന ധനികനും ദുഷ്ട്ടനുമായ വില്ലനാണ് സുരേഷ് കൃഷ്ണ. ഭഗവാൻ എന്ന അതിശക്തനായ വില്ലൻ കഥാപാത്രത്തെ അതിമനോഹരമായി സുരേഷ് കൃഷ്ണ അവതരിപ്പിച്ചിട്ടുണ്ട്.
നാട്ടിലെ ഒരേ ഒരു തിയറ്ററായ ശ്രിദേവി ടാക്കിസ്സിലെ ഓപ്പറേറ്റർ ആണ് നായക കഥാപാത്രമായ കുഞ്ചാക്കോ ബോബൻ. തിയറ്റർ ഉടമയായ മാധവൻ എന്ന കഥാപാത്രത്തിനും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട് . എന്നാൽ ഇവർക്കെല്ലാം പുറമെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് അവതരണ രീതി കൊണ്ട് ആവേശം കൊള്ളിച്ച മനോജ് K ജയൻ അവതരിപ്പിച്ച കഥാപാത്രമാണ്.
നായിക റോളിൽ എത്തിയ ശ്യാമിലിക്ക് കൈവീശികാണിച്ചും, സദാ ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന റോളേയുള്ളു. സൈജുകുറുപ്പ്, ശ്രീജിത്ത് രവി, സീമാ ജി. നായര്‍,, മുത്തുമണി, രണ്‍ജി പണിക്കര്‍ എന്നിവർ തങ്ങളുടെ പങ്ക് എല്ലാവരും ഭംഗിയാക്കിയിട്ടുണ്ട്.
ആദ്യ പകുതിയിൽ മുക്കാൽ ഭാഗവും നർമ്മവും പ്രണയവുമാണെങ്കിൽ രണ്ടാം പകുതിയിൽ വൈകാരികതയും പ്രതിക്ഷയും നൽകുന്ന തരത്തിലാണ് ചിത്രികരിച്ചിട്ടുള്ളത്.
കഥ നടക്കുന്നത് 1990 കളിലാണ് എങ്കിലും ചിത്രികരണ പുതുമ കൊണ്ട് ഒരു ന്യൂ ജനറേഷൻ സിനിമയായി കണക്കാക്കാം .അനാവശ്യമായ ഒരു പാട് ഗാനങ്ങളും ക്ലൈമാക്സും ഒഴിച്ചാൽ എന്തുകൊണ്ടും എല്ലാവർക്കും നല്ല രീതിയിൽ ആസ്വദിക്കാവുന്ന സിനിമയാണിത് .
നാട്ടിൻ പുറത്തെ നിഷ്ക്കളങ്കത ഈ സിനിമയിലൂടെ നമുക്ക് കാണാൻ സാധിക്കും.കുഞ്ഞുണ്ണി S കുമാറിന്റെ ക്യാമറ കണ്ണുകൾ ഗ്രാമഭംഗി നല്ല രീതിയിൽ ഒപ്പി എടുത്തിട്ടുണ്ട്.
സൂരജ് S കുറുപ്പ് സിനിമയ്ക്ക് ഈണം പകർന്നത്. അനാവശ്യമായി ഒരു പാട് ഗാനങ്ങൾ ഈ സിനിമയിലുണ്ടെങ്കിലും ഗാനങ്ങൾ നല്ലതായത് കൊണ്ട് പ്രേക്ഷകർക്ക് മുഷിച്ചിൽ വരാൻ സാധ്യതയില്ല .
ശ്രിദേവി ടാക്കിസ്സിനെ പറ്റി സിനിമയിൽ പറയുമ്പോൾ ഇന്ന് അന്യം നിന്നു പോകുന്ന ഗ്രാമങ്ങളിലെ ചെറിയ തിയറ്ററുകൾ നമുക്ക് ഓർമ്മയാവും. ഒരു ഗ്രാമത്തിലെ തിയറ്റർ നിർത്തുമ്പോൾ ആ ഗ്രാമവാസികൾ അനുഭവിക്കുന്ന വിഷമം നമുക്ക് നേരിട്ട് കാണിച്ചു തരുന്നുണ്ട് ഈ സിനിമയിൽ .
90 കളിലെ ജിവിതങ്ങളെ ഓർമ്മപ്പെടുത്തുന്ന ഈ ചിത്രം ഒരു പുതിയ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത് .എങ്കിലും സാധാരണ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ഇത്.
വൈവിധ്യമാർന്ന സിനിമകൾ ഇന്ന് ഒരുപാട് ഉണ്ട് .അവയിൽ നിലവാരമുള്ള ഒന്ന് ചിത്രീകരിച്ച് എടുത്തു എന്നതിൽ നവാഗത സംവിധായകൻ എന്ന നിലയ്ക്ക് റിഷി ശിവകുമാറിന് അഭിമാനിക്കാം.
Are tu chakkar, are tu chakkar
Are thu chakkarr, are thu chakkarr
Singers : Sooraj S Kurup.
Kannukal Kaalidari
×
Singer:Sooraj S Kurup. Lyricist:Sooraj S Kurup. Music Director:Sooraj S Kurup.
Kannukal Kaalidari Veenalinthenthe…
Ninte Kalla Nottam Konde…
Kannukal Kaalidari Veenalinthenthe…
Ninte Kalla Nottam Konde…
Nee Melle…
Nirthike Nirthike
Entha Udthesham
Ha Ha Music Aa Music
Musico?… Aam
Achanum Ammayumonnum Urangeetonnumilla
Athu Kuzhapam Onnum Illa
Namuke… Onnu Just Purathu
Paada Varambathu Poi Onnu Dance Chaothit Varam…. Ok…
Comman…
Nee Melle Nin Kannalenne Pulkie…
Innen Nenjil Kaarmekham Maanju Priye…