Loham is a Malayalam Action Thriller movie
directed by Ranjith,.
Starring Mohanlal,Andrea Jeremiah,Siddique,Ajmal Ameer,Mythili,Aju Varghese,Tini Tom,Joju George,Vijayaraghavan,Renji Panicker,K. P. A. C. Lalitha,Suresh Krishna,Santhosh Keezhattoor,Muthumani Somasundaran,Niranjana Anoop,Thesni Khan,Manikuttan,Aju Varghese,Pearle Maaney,Srinda Ashab,Abu Salim,Irshad,Shanker Ramakrishnan,Rajesh Sharma (Malayalam).
മലയാള സിനിമയ്ക്ക് അഭിമാനമായ രഞ്ജിത്ത് തന്റെ തിരക്കഥയിലെ പ്രമേയം കൊണ്ട് കഥാപാത്ര നിരൂപണത്തിലും മുൻപേ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രം തന്റെ മറ്റു ചിത്രങ്ങളിൽ നിന്നെല്ലാം ഒരുപാടു വ്യത്യസ്തമാണ്. കുറേ കാലത്തിനു ശേഷം രഞ്ജിത്ത് ചെയ്ത ഒരു വാണിജ്യ സിനിമയാണ് ലോഹം.
ഒരു ഹോളിവുഡ് സിനിമയുമായി താരതമ്യം ചെയ്യാൻ മാത്രം നല്ല പ്രമേയമാണ് ഈ ചിത്രതിന്റേത്. തിരക്കഥയ്ക്ക് ഉപരി സിനിമ എടുത്തിരിക്കുന്ന രീതിയാണ് കൂടുതൽ വിശേഷിപ്പിക്കേണ്ടത്.
സിനിമയുടെ ആദ്യത്തെ 10 മിനിറ്റിൽ ഒരു വൈകാരിക ഭാവത്തോടെ ആരംഭിക്കുന്നു എങ്കിലും പിന്നീടു ആർക്കും പ്രവചിക്കാൻ പറ്റാത്ത തരത്തിലുള്ള വഴിത്തിരിവുകളോടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. വിശ്വനായകൻ ശ്രീ മോഹൻലാൽ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നു. ആദ്യ പകുതിയിൽ നർമ്മത്തോടെയും മറ്റും അവതരിച്ച നായക കഥാപാത്രം ഇടവേളയ്ക്കു മുന്പായി തന്റെ യഥാർത്ഥ മുഖം പുറത്തെടുക്കുന്നതോടെ കാണികളുടെ ജിജ്ഞാസ കൂടുന്നു. സംഭാഷണത്തിലെ മൂർച്ചയേറിയതും രസകരവുമായ വാചകങ്ങൾ കാണികൾ നിറകയ്യോടെ സ്വീകരിച്ചു കഴിഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരുപാടു സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും രസകരമായ വഴിത്തിരിവുകൾ ഉള്ള ഒരു കഥ ഇത് ആദ്യമായാണ്.
മോഹൻലാലാലിനു പുറമേ, ആന്ട്രിയ, രണ്ജി പണിക്കർ, സിദ്ധിക്ക്, സുരേഷ് കൃഷ്ണ, അജ്മൽ എന്നിവരും തന്റെ കഥാപാത്രങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
മോഹൻലാലാലിന്റെ സാധാരണ മീശ പിരിച്ച കഥാപാത്രങ്ങളിൽ കാണുന്ന അമാനുഷികമായ ഒന്നും ഈ സിനിമയിൽ ഇല്ല. വളരെ സൂത്രശാലിയായ ഒരു കഥാപാത്രത്തിനു ചേരുന്ന രംഗങ്ങൾ മാത്രമേ ഈ സിനിമയിൽ ഉള്ളു. രണ്ടാം പകുതിയിൽ മീശ പിരിക്കുമ്പോൾ ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും ചിത്രത്തിൽ എടുത്ത പറയേണ്ട ഒന്നാണ്.
ലോഹത്തിൽ രണ്ടു മനോഹരങ്ങളായ ഗാനങ്ങൾ ഉണ്ട്.കഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ക്യാമറ ചലനങ്ങൾ ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ഒരു രണ്ടാം അദ്ധ്യായത്തിന് സാധ്യത ഒരുക്കിക്കൊണ്ടാണ് ഈ സിനിമ ക്ലൈമാക്സിലേക്ക് കടക്കുന്നത്, എന്നാൽ കഥയുടെ വഴിത്തിരിവുകൾ ശ്രദ്ധിച്ചു മനസ്സിലാകുന്നവർക്ക് മാത്രമേ ഈ സിനിമ നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയൂ. ഇന്നുവരെ തന്റെ കഥകളിൽ എല്ലാം വ്യത്യസ്ഥതയും, പുതുമയും കൊണ്ട് വന്ന രഞ്ജിത്ത് എന്ന മഹാപ്രതിഭയ്ക്ക് കാലം അണിയിച്ച ആംഗീകാരത്തിന്റെ കിരീടത്തിലേക്കുള്ള ഒരു പൊൻതൂവലാണ് ലോഹം.