My God is a Malayalam Family Drama movie
directed by M Mohanan.
Starring Suresh Gopi,Honey Rose,Sreenivasan,Joy Mathew,Indrans,Master Adarsh,Sreejith Ravi,Chali Pala,Lena,Manoj Guinness.
കഥ പറയുമ്പോൾ , മാണിക്യക്കല്ല് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിനു സമ്മാനിച്ച M .മോഹനന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മൈ ഗോഡ് '. സുരേഷ് ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ Jnr .ആദർശ് ആണ് കേന്ദ്ര കഥാപാത്രം. കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. കുട്ടികളിലെ അക്രമവാസാനയുടെയും , ദുർനടപ്പിന്‍റെയും പ്രധാനകാരണക്കാർ അവരുടെ മാതാപിതാക്കളാണ്. ഏതൊരു കുട്ടിയുടെയും കഥയെടുത്താൽ അവർ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിനു പിന്നിൽ മാതാപിതാക്കളായിരിക്കും കാരണക്കാർ. എല്ലാ കുട്ടികൾക്കും തങ്ങളുടെതായ സ്വപ്നങ്ങൾ ഉണ്ടാകും .ആ സ്വപ്നങ്ങൾ മനസ്സിലാക്കി കുട്ടികളുടെ കൂടെ നിൽക്കാൻ ഈ സിനിമ മാതാപിതാക്കൾക്ക് പ്രചോദനം നൽകും.
സാം എന്ന 15 കാരനാണ് കേന്ദ്ര കഥാപാത്രം. സാമിന്‍റെ ജിവിതതതിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. മാതാപിതാക്കളുടെ സാന്ത്വനം ലഭിക്കാത്തത് കൊണ്ട് സ്വയം അന്തർ മുഖനായ കുട്ടിയാണ് സാം . അവന്‍റെ ജിവിതത്തിലെ പല ദുരന്തങ്ങൾക്കും ഒടുവിൽ, സുരേഷ് ഗോപിയുടെ കഥാപാത്രം സാം എന്ന കുട്ടിക്ക് പുതുജീവൻ നൽകുകയാണ് . ആദ്യപകുതിയിൽ വ്യക്തമാകാത്ത കഥ രണ്ടാം പകുതിയിൽ ഏവർക്കും ഉൾകൊള്ളാവുന്ന രീതി യിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ സുരേഷ്ഗോപി - ഹണി റോസ് ദമ്പതിമാരുടെ സമൂഹത്തോടുള്ള സ്നേഹവും ത്യാഗവും എടുത്തു പറയേണ്ട ഒന്നാണ്.
ഇവർക്ക് പുറമെ ശ്രീനിവാസൻ , ജോയ് മാത്യു, ലെന, ഇന്ദ്രൻസ് എന്നിവരും സിനിമയിൽ നല്ല രിതിയിൽ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. കുട്ടികളെ കൗണ്‍സിലിംഗിനും കോണ്‍ടാക്റ്റ് ക്ലാസിനും കൊണ്ടുപോകുന്ന മാതാപിതാക്കളും അല്ലാത്തവരും ഈ സിനിമാകണ്ടാൽ മനസ്സിലാകും തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്ന് , പണത്തിനും സൗകര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കൾ പലരും ചി ന്തിക്കുന്നില്ല തന്‍റെ മക്കൾക്ക് വേണ്ടത് എന്താണെന്ന്. പഠിക്കാൻ നിർബന്ധിക്കുകയും പഠനത്തിൽ മറ്റു കുട്ടികളുമായി താരതമ്യം ചെയുകയും ചെയ്യുന്ന മാതാപിതാക്കൾ ചിന്തിക്കുന്നില്ല തങ്ങളുടെ മക്കളുടെ താത്പര്യങ്ങളും സ്വപ്നങ്ങളും എന്താണ് എന്ന്. ഇതെല്ലാം ഈ ചിത്രത്തിൽ നിന്ന് കണ്ടു മനസ്സിലാക്കാവുന്ന വളരെ കുറച്ചു കാര്യങ്ങൾ മാത്രം.
ബിജിപാൽ സംഗീതം നിർവഹിച്ചി രിക്കുന്ന ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഇമ്പമുള്ളതാണ്.
മലയാള സിനിമാരംഗത്തെ ചില കുത്തക മാഫിയകളും ചില സംഘടനകളും ഇത്ര നല്ല ചിത്രത്തിന് ഒരു പരിഗണനയും കൊടുക്കാതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാകുന്നില്ല. സുരേഷ് ഗോപി എന്ന നടൻ രാഷ്ട്രിയത്തിൽ പ്രവർത്തിക്കുന്നു എന്ന കാരണം കൊണ്ട് അവസാനം ഇറങ്ങിയ അദ്ദേഹത്തിന്‍റെ ചില മികച്ച സിനിമകൾക്കും ഈ അവസ്ഥ അനുഭവപ്പെട്ടിരുന്നു . എന്നാൽ ഈ സിനിമയെങ്കിലും അംഗീകരിക്കപ്പെടാതെ ഇരിക്കരുത്. മലയാളത്തിൽ അടുത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച തിരക്കഥയുള്ള ഈ സിനിമ വൻ വിജയം കൈവരിക്കട്ടെ .