തുറുപ്പുഗുലാൻ , താപ്പാന എന്നീ സിനിമകൾക്കു ശേഷം മമ്മൂട്ടി -ജോണി ആൻറണി ടീമിന്റെ പുതിയ ചിത്രമാണ് തോപ്പിൽ ജോപ്പൻ .
കൗമാരകാലത്തെ ഒരു പ്രണയത്തെ തുടർന്ന് കാശുകാരനാവാൻ നാടുവിട്ടുപോയ ജോപ്പന്റെ (മമ്മൂട്ടി) തിരിച്ചു വരുന്നു. ഇതിനിടയിൽ , ജോപ്പന്റെ പ്രണയം പരാജയപ്പെടുന്നു. പ്രണയം പൊളിഞ്ഞ ജോപ്പൻ കള്ളുകുടിയിൽ അഭയം പ്രാപിക്കുന്നു. കള്ളുകുടിയനായ ജോപ്പനെ പെണ്ണു കെട്ടിക്കാന്‍ വീട്ടുകാരും കൂട്ടുകാരും നടത്തുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ സിനിമയ്ക്ക് മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ പല ചിത്രങ്ങളുടെ സാമ്യം തോന്നുന്നുണ്ടെങ്കിലും അവതരണ രീതിയിൽ വ്യത്യസ്തത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.ജോപ്പൻ എന്ന അച്ചായൻ കഥാപാത്രത്തെ വളരെ നല്ല രീതിയിലാണ് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്.
നർമ്മത്തിന്റെ പുതിയ രീതികൾ എന്നും പരീക്ഷിച്ചിട്ടുള്ള ജോണി ആന്റണിയുടെ സിനിമകളെ അപേക്ഷിച്ചു തോപ്പിൽ ജോപ്പനിൽ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിക്കാത്ത നർമ്മങ്ങളാണ് ഉള്ളത്. പ്രണയനൈരാശ്യം മൂലം മുഴുകുടിയനായി മാറിയ ജോപ്പൻ കൈകാര്യം ചെയ്യുന്ന നർമ്മങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരം ഇല്ല . അന്‍ഡ്രിയ ജെറമിയ, മംമ്താ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഈ സിനിമയുടെ ക്ലൈമാക്സ് വളരെ ലളിതമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്. മറ്റു താരങ്ങളായ അലൻസിയർ, രഞ്ജി പണിക്കർ , സാജു നവോദയ,ശ്രീജിത്ത് രവി എന്നിവരും മികച്ച പ്രകടനം കാത്തു സൂക്ഷിക്കുന്നു .
വിദ്യ സാഗർ ഈണം പകർന്നിട്ടുള്ള ചിത്രത്തിലെ എല്ലാ ഗാനങ്ങളും നല്ലതാണ്. എങ്കിലും അനാവശ്യമായ സാഹചര്യങ്ങളിലാണ് ഗാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സുനോജ് വേലായുധന്റെ ഛായാഗ്രഹണവും രാജു എബ്രഹാമിന്റെ എഡിറ്റിംഗും നല്ല നിലവാരം കാഴ്ച്ച വച്ചിട്ടുണ്ട്.
താരമൂല്യം മാത്രം കണക്കാക്കി ചിത്രീകരിച്ചതുകൊണ്ടും നിഷാദ് കോയയുടെ തിരക്കഥയിൽ മികവില്ലാത്തതുകൊണ്ടും ചിത്രത്തിന് ഒരു ശരാശരി നിലവാരവും ജനപിന്തുണയും മാത്രമേ ഉള്ളു.
തിരക്കഥയിലെ പാളിച്ചയും കഥാപാത്ര നിരൂപണവും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിൽ മെച്ചപ്പെട്ട രീതിയിൽ സിനിമ ചിത്രീകരിച്ചെടുക്കാമായിരുന്നു .
Thoppil Joppan malayalam movie trailerThoppil Joppan malayalam movie trailer,malayalam movie Thoppil Joppan trailer, trailer of Thoppil Joppan movie trailer