|
|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - **
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ, മമ്മൂട്ടിയെ നായകനാക്കി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കസബ. font>
കസബ എന്ന പേര് കൊച്ചിയിലെ കസബ സ്റ്റേഷനെ കേന്ദ്രീകരിച്ചുള്ള സിനിമയാണെന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുമെങ്കിലും, സിനിമയിലെ ഭൂരിഭാഗവും കേരള കർണ്ണാടക ബോർഡറിലെ കാളിപുരം എന്ന സ്ഥലത്താണ് അരങ്ങേറുന്നത്. font>
പോലീസ് ഡിപ്പാർട്മെന്റിലെ വളരെ വ്യത്യസ്തനും, തന്നിഷ്ടക്കാരനുമാണ് സർക്കിൾ ഇൻസ്‌പെക്ടർ രാജൻ സക്കറിയ. ഒരു ആത്മാർത്ഥ സുഹൃത്തിന്റെ മകന്റെ കൊലപാതകത്തിന്റെ കേസ് അന്വേഷിക്കാൻ അദ്ദേഹം കാളീപുരത്ത് എത്തുന്നതും തുടർന്ന് അവിടെ നേരിടേണ്ടി വരുന്ന ചില സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. font>
റിലീസിന് വളരെ മുൻപ് തന്നെ പ്രേക്ഷകരിൽ ഒരു പാട് പ്രതീക്ഷ ഉണർത്തിയ സിനിമയാണ് കസബ. എന്നാൽ ഒരു ശരാശരി സിനിമ എന്നതിൽ ഉപരി മറ്റൊന്നും ഈ സിനിമയ്ക്ക് അവകാശപ്പെടാൻ കഴിയില്ല എന്നതാണ് വാസ്തവം. തമിഴ് - ഹിന്ദി പോലീസ് സിനിമകളിൽ കാണുന്ന രീതിയിലുള്ള ചിത്രീകരണ ശൈലിയുള്ള ഈ സിനിമയിൽ, മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിന്റെ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമയിലെ മിക്ക രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. font>
തനിക്ക് അനായാസം അവതരിപ്പിക്കാൻ കഴിയുന്ന പാറ്റേണിലുള്ള കഥാപാത്രമായ താന്തോന്നിയായ രാജൻ സക്കറിയ എന്ന കഥാപാത്രത്തിലൂടെ ആദ്യാവസാനം മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്. പ്രശസ്ത തമിഴ്‍ നടൻ ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മി, കമല എന്ന കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. ജഗദീഷ്, മക്ബൂൽ സൽമാൻ, സിദ്ദിഖ് ,ഷഹീൻ, നേഹ സക്‌സേന, സമ്പത് എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. font>
പറയാൻ മാത്രം മികവ് ഇല്ലാത്ത ഈ സിനിമയിലെ സംഭാഷണങ്ങളെല്ലാം പ്രേക്ഷകർക്ക് തൃപ്തികരമായ രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. font>
സാധാരണ ഒരു പോലീസുകാരന്റെ സിനിമയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സസ്പെൻസ് സീനുകൾ കസബയിൽ കുറഞ്ഞത് പ്രേക്ഷകരിലെ ആവേശം കുറയാൻ കാരണമായി. font>
ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് സംഗീതം. രാഹുൽ രാജ് ആണ് ഈ സിനിമയിലെ മനോഹരമായ ഒരു ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും, പ്രേക്ഷകരിൽ ആവേശം കൂട്ടാൻ സഹായിച്ച പശ്ചാത്തല സംഗീതം ഒരുക്കിയതും. സമീർ ഹക്കിന്റെ ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. font>
കഥാമൂല്യം കുറച്ചു കൂടി ഉയർത്തിയിരുന്നെങ്കിൽ സിനിമയുടെ നിലവാരത്തിൽ നല്ല രീതിയിൽ ഒരു മാറ്റം ഉണ്ടാകുമായിരുന്നു. എങ്കിലും മികച്ച രീതിയിൽ സിനിമകൾ ചെയ്യാൻ നിതിൻ രഞ്ജി പണിക്കറിനു സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. font> Kasaba is helmed by debutant Nithin, who had assisted
his father Renji Panicker and director Shaji Kailas in many movies. It is
one of the most anticipated films of the year as Mammootty will be seen as a
police officer after a gap of five years. He plays CI Rajan Zacharia in the
movie. Popular tamil actress Varalaxmi Sarathkumar who is the
daughter of actor Sarathkumar, makes her Malayalam movie debut with Kasaba. She
is playing the female lead. Tamil actor Sambath, who is popular among in
Mollywood for his negative roles is the antagonist. Neha Saxena, Kalabhavan
Navas and Badai Bungalow fame Manoj Guinnes play the supporting roles in the
movie. Scripted by Nithin, is being produced by Alice George under
the banner of Goodwill Entertainments.While Sameer Haq handles cinematography,
the music is composed by Rahul Raj. The movie is schedled to hit the theatres as
Eid release MORE reviews
Kasaba Synopsis
MORE previews
Kasaba Teaser
Kasaba First Look
Kasaba Poster
Kasaba Wallpaper
Kasaba Stills
Kasaba Songs