Wednesday, April 24, 2024
Movies
MOVIES MALAYALAM KARINKUNNAM 6S

Karinkunnam 6S

Karinkunnam 6S is a Malayalam Sports, Drama movie directed by Deepu Karunakaran. Starring Manju Warrier,Anoop Menon,Babu Antony,Suraj Venjaramoodu,Lena,Sudheer Karamana,Maniyanpilla Raju,Santhosh Keezhattoor,Major Ravi,Padmaraj Ratheesh,Baiju,Sudev Nair,Jacob Gregory,Nandhu,Shyamaprasad,Gayathri Suresh,Manikuttan,Anjana Appukuttan,Rony David.


karinkunnam-6s
Karinkunnam 6S Cast / Crew
DIRECTOR: Deepu Karunakaran.
GENRE:Sports, Drama
PRODUCER:Anil Biswas ,Jayalal Menon.
CINEMATOGRAPHER: Jaya Krishna Gummadi.
MUSIC DIRECTOR:.
SINGERS:Najim Arshad,Rahul Raj, Arun Alat, Joju Sebastian.
STORY WRITER:Arunlal Ramachandran.
EDITOR: V. Saajan.

Karinkunnam 6S Review

Review By : Vishnu Dutt Menon
Rating - ***

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ദിപു കരുണാകരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കരിങ്കുന്നം 6s . പേര് പോലെ തന്നെ ഒരു വോളിബോൾ മത്സരത്തിന്റെ ടീമിനെ കേന്ദ്രികരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത് .

മഞ്ജു വാര്യർ എന്ന അഭിനയ പ്രതിഭയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ സിനിമയിലെ വന്ദന. ഈ അടുത്തിറങ്ങിയ മഞ്ജു വാര്യർ സിനിമകളിൽ എല്ലാം ഭർത്താവായി വരുന്ന കഥാപാത്രങ്ങൾക്ക് ഒരു നെഗറ്റിവ് പരിവേഷം കൊടുക്കുന്നത് പതിവാണ്. എന്നാൽ കരിങ്കുന്നം 6s ലെ വന്ദന തന്റെ ഭർത്താവിന് വേണ്ടി ഒരു ദൗത്യം ഏറ്റെടുത്ത് ചെയ്യുകയാണ്.

വോളിബോൾ താരവും കോച്ചുമായ എബിയുടെ ഭാര്യയാണ് വന്ദന. വോളിബോൾ പ്രീമിയർ ലീഗ് (വിപിഎൽ) എന്ന എബിയുടെ ആശയം സാക്ഷാൽക്കരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവം കാര്യങ്ങൾ തകിടം മറിക്കുന്നു. തുടർന്ന് ഭർത്താവിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വന്ദന മുന്നിട്ടിറങ്ങുന്നു . അതിനു വേണ്ടി, ടിം ഓണറും കോച്ചുമായ വന്ദന, SP യുടെ സഹായത്തോടെ കളിക്കാരെ തേടി ജയിലിലേക്ക് ഇറങ്ങുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വോളിബോളിന്റെ പശ്ചാത്തലത്തിൽ നല്ലൊരു സിനിമ ഒരുക്കാൻ സംവിധായകൻ ദിപു കരുണാകരനു കഴിഞ്ഞിട്ടുണ്ട്.

വന്ദന എന്ന വോളിബോൾ കോച്ചിന്റെ കഥാപാത്രത്തെ മഞ്ജു വാര്യർ അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. വോളിബോൾ എന്ന കളിക്കുവേണ്ടി ജീവൻ കൊടുക്കുന്ന ഒരു നല്ല സ്പോർട്സ്മാൻ കഥാപാത്രത്തെ അനൂപ് മേനോൻ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയിൽ ജയിലിൽ ജീവിക്കുന്നവരുടെ മാനസികാവസ്ഥയും സ്വഭാവവും എടുത്തുകാണിക്കുന്നുണ്ട് . വളരെ മികച്ച രീതിയിലാണ് സ്പോർട്സ് സീക്വൻസ് ഛായഗ്രഹകനായ ജയകൃഷ്ണ കുമഡി കൈകാര്യം ചെയ്തിരിക്കുന്നത് .ചിത്രത്തിലെ എല്ലാ സന്ദർഭങ്ങളും പൂർണത ലഭിക്കാൻ പശ്ചാത്തല സംഗീതവും എല്ലാ നടിനടന്മാരുടെ പ്രകടനവും സഹായിച്ചിട്ടുണ്ട്. രാഹുൽ രാജ് ആണ് മനോഹരമായ പശ്ചാത്തല സംഗീതം നിർവഹിച്ചിട്ടുള്ളത്.

രണ്ടാം പകുതി മുതലാണ് കരിങ്കുന്നം ടീം കളിക്കാൻ ഇറങ്ങുന്നത് . എന്നാൽ അത് ആദ്യപകുതി മുതൽ ആയിരുന്നെങ്കിൽ പ്രേക്ഷകരിലെ ആവേശം കൂട്ടമായിരുന്നു .മാത്രമല്ല ആദ്യത്തെ സെലക്ഷൻ മാച്ച് മുതൽ സെമി ഫൈനൽ വരെയുള്ള മാച്ചുകൾക്ക് ഒട്ടും പ്രാധാന്യം കൊടുക്കാതെ ചിത്രീകരിച്ചതിൽ പ്രേക്ഷകർക്ക് നിരാശയുണ്ട്.

സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച നെൽസൺ എന്ന പോലീസ് കഥാപാത്രം ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ്. മാത്രമല്ല മറ്റ് താരങ്ങളായ ബാബു ആന്റണി, ബൈജു, പദ്മരാജ് രതീഷ്, സുദേവ് നായർ , സുധീർ കരമന, സതീഷ് കീഴാറ്റൂർ എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തുന്ന ഒരു തമിഴ് താരം പ്രേക്ഷകരുടെ ആവേശം കൂട്ടുന്നുണ്ട് .വോളിബോൾ എന്ന കളിയുടെ ആവേശം ഒട്ടും ചോരാതെ ചിത്രീകരിച്ച കരിങ്കുന്നം 6s , 2016 ലെ മികച്ച സ്പോർട്സ് സിനിമകളിൽ ഒന്നാണ്.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Karinkunnam 6S Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
  • img10
  • img11
  • img12
  • img13
  • img14
  • img15
  • img16
  • img17
  • img18
  • img19
  • img20
  • img21
  • img22
  • img23
  • img24
  • img25
  • img26
  • img27
  • img28
  • img29
  • img30
Karinkunnam 6S,Karinkunnam 6S Malayalam Movie, Karinkunnam 6S trailer Karinkunnam 6S Malayalam Movie trailer on movie.webindia123.com

Karinkunnam 6S trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Karinkunnam 6S Songs

Singers : Rahul Raj,Arun Alat.
Ulakathin 
Singers : Najim Arshad.
Medapoompattum Chutti
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z