Friday, April 19, 2024
Movies
MOVIES MALAYALAM KAMMATTIPAADAM

Kammattipaadam

Kammattipaadam is a Malayalam Action Thriller movie directed by Rajeev Ravi,,. Starring Dulquer Salmaan,Vinayakan,Manikandan Achari,Vinay Forrt,Shine Tom Chacko,Soubin Shahir,P. Balachandran,Suraj Venjaramoodu,Muthumani Somasundaran,Shaun Rom,Anjali Aneesh Upasana,Shane Nigam,Alencier,Ganapathi,Manju Sunichen, .


kammattipaadam
Kammattipaadam Cast / Crew
DIRECTOR: ,,.
GENRE:Action Thriller
PRODUCER:Prem Menon.
CINEMATOGRAPHER: Madhu Neelakandan.
MUSIC DIRECTOR:K, John P. Varkey,,-,,.
SINGERS:Karthik, Nikhil, Ranjith, Yassin Nissar, Jithin, Ayyappan,,.
LYRICIST:Anwar Ali,,.
STORY WRITER:P. Balachandran.
EDITOR:Ajith Kumar. B.

Kammattipaadam Review

Review By : Vishnu Dutt Menon
Rating - ***1/2

സ്വാഭാവിക അവതരണ രീതി കൊണ്ട് എന്നും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനായ രാജീവ് രവിയുടെ കമ്മട്ടിപാടം എന്ന സിനിമ, അല്ല ജീവിതചിത്രം, ഇന്നത്തെ കൊച്ചി നഗരത്തിന്റെ ചരിത്രം പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.

ചങ്കൂറ്റം മാത്രം ആയുധമാക്കി ജീവിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് രവിയുടെ കമ്മട്ടിപ്പാടം. വെറും 40 വർഷത്തിനുള്ളിൽ കൊച്ചിയിലെ ഒരു ചെറുഗ്രാമത്തിൽ സംഭവിച്ച സത്യമാണ് അവരിലൂടെ വെളിവാക്കപ്പെട്ടത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത് .

കമ്മട്ടിപ്പാടത്തിലെ എടുത്തു പറയേണ്ടുന്ന പ്രത്യേകത ഇതിലെ കാസ്റ്റിംഗ് തന്നെയാണ്. സിനിമയ്ക്ക് വേണ്ടത് വെറും ഭംഗി മാത്രമല്ല അഭിനയിക്കാൻ അറിയുന്ന നടന്മാരെയാണ് എന്ന് എടുത്തു പറയുന്നതാണ് ഈ ചിത്രം. കേന്ദ്ര കഥാപാത്രങ്ങളായ ഗംഗയേയും ബാലനേയും അവതരിപ്പിച്ച വിനായകനും മണികണ്ഠനും അഭിനന്ദനം അർഹിക്കുന്നു.ക്വട്ടേഷന്‍ കഥാപാത്രമായി സ്ഥിരപ്പെട്ടയാളാണ് വിനായകന്‍. ഈ നടന്റെ അഭിനയശേഷി കൊച്ചുറോളുകളില്‍ തളയ്ക്കപ്പെടേണ്ടതല്ലെന്ന് ഈ സിനിമ നമ്മളെ ഓർമ്മപ്പെടുത്തും . ഗംഗനായി മൂന്ന് കാലഘട്ടങ്ങളിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്റേത്.

കമ്മട്ടിപ്പാടം എന്ന സിനിമയുടെ മറ്റൊരു വലിയ കണ്ടെത്തലാണ് ബാലേട്ടന്‍ എന്ന കഥാപാത്രമായി ജീവിച്ച മണികണ്ഠന്‍,സവിശേഷമായ അഭിനയ മികവുമായി മറ്റെല്ലാവരെയും പിന്നിലാക്കുന്നുണ്ട് മണികണ്ഠന്‍. മറ്റെല്ലാ സവിശേഷകളും മാറ്റിനിര്‍ത്തിയാല്‍ ഈ രണ്ട് അഭിനേതാക്കള്‍ വേണ്ടി മാത്രം കാണാവുന്ന ചിത്രവുമാണ് കമ്മട്ടിപ്പാടം.

ദുല്‍ഖര്‍ സല്‍മാന്‍ ഓരോ സിനിമ കഴിയുന്തോറും പക്വതയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന നടനാണ്. വളരെ സൂക്ഷമമായ പ്രകടനമാണ് ഈ സിനിമയിൽ . ചെറുപ്പവും പ്രായമായ അവസ്ഥയും ഒരു പോലെ മികച്ച രീതിയിൽ ദുല്‍ഖര്‍ ഈ സിനിമയിൽ കാഴ്ചവെച്ചിട്ടുണ്ട് .

ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാത്ത കുറേ അഭിനേതാക്കളുടേതുമാണ് ഈ സിനിമ. എല്ലാവരും അഭിനന്ദനം അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും ഷോണ്‍ റോമി (അനിത), ഷൈൻ ടോം ചാക്കോ, അലൻസിയർ, പി ബാലചന്ദ്രൻ, വിനയ്‍ ഫോർട്ട്, സുരാജ് വെഞ്ഞാറമൂട് തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ഡയലോഗ് ഒന്നുമില്ലാതെ എത്തിയ സൗബിനും കലക്കി.

മലയാള സിനിമാ യുവപ്രേക്ഷകരുടെ ഇഷ്ടതാരം പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എഴുതിയ കമ്മട്ടിപ്പാടം പ്രേക്ഷകരുടെ കൈയടി നേടി കഴിഞ്ഞു.

പ്രമേയം ആവശ്യപ്പെടുന്ന നിറ വിന്യാസത്തിലൂടെ പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി ഇരിക്കാന്‍ ദൃശ്യങ്ങളിലേക്ക് ഇറങ്ങിചെന്ന മധു നീലകണ്ഠന്റെ ക്യാമറ മികച്ച ദൃശ്യാനുഭവമായി.കമ്മട്ടിപ്പാടത്തിന്റെ ഹരിതാഭയും മാറിയ പ്രകാശ പൂരിതമായ കൊച്ചിയുടെയും വിപരീത ഭാവങ്ങള്‍ ചിത്രത്തിന്റെ പ്രമേയത്തെ കരുത്തുറ്റതാക്കി.

രംഗങ്ങളുടെ ഭാവം മനസ്സിലാക്കി തരുന്ന പശ്ചാത്തല സംഗീതം ഈ സിനിമയുടെ നട്ടെല്ലാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കെ, ജോണ്‍ പി വര്‍ക്കി, വിനായകന്‍ എന്നിവരാണ്. ഗാനങ്ങളും മികച്ചതാണ് , പ്രത്യേകിച്ചും ഗംഗ ആലപിക്കുന്ന ‘അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്മകനെ,... എന്ന ഗാനം.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്‌ളീല പരാമര്‍ശങ്ങളും ഉള്‍പ്പെടുന്ന പല ചിത്രങ്ങളെയും കുടുംബസമേതം കാണാനായി അനുവദിക്കുന്ന സെന്‍സര്‍ ബോര്‍ഡ്, വയലന്‍സിനെ പ്രമേയത്തിന്റെ ഭാഗമായി മാത്രം അവതരിപ്പിച്ച സിനിമയ്ക്ക് ഒരു ജാതിയുടെ പേര് പറഞ്ഞു എന്ന കാരണത്താൽ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയായില്ല എന്നു വേണം കരുതാന്‍.

മലയാള സിനിമയുടെ ആസ്വാധന ശൈലിക്ക് പുതിയ മാനം നൽകുന്നു സിനിമയുടെ മുന്നേറ്റം സാധ്യമാകണമെങ്കില്‍ കമ്മട്ടിപ്പാടത്തെ കയ്യടിച്ചാനയിക്കേണ്ടതുണ്ട്..

പല കഷ്ണങ്ങളായി ഫ്ലാറ്റുകൾക്കും ഫാക്ടറികൾക്കും വഴി മാറുമ്പോൾ ജീവിതം തന്നെ നഷ്ടപെടുന്ന കുറേ മനുഷ്യർ, അവരുടെ കഥയാണ്‌ കമ്മട്ടിപ്പാടം. കാഴ്ചയുടെ പുത്തൻ അവതരണ ശൈലി നമുക്ക് സമ്മാനിച്ച രാജീവ് രവിയുടെ സിനിമ ജിവിതത്തിലെ ഒരു നാഴിക കല്ലാണ് . രാജീവ് രവിയിൽ നിന്നും ഇനിയും ഇതു പോലുള്ള കലാ സൃ ഷ്ട്ടി മലയാളസിനിമയ്ക്ക് ലഭിയ്ക്കട്ടെ

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Kammattipaadam Movie News

Madhavan, Samantha win at Filmfare Awards South

R. Madhavan won the Best Actor for Tamil sports drama "Irudhi Suttru" while Samantha Ruth Prabhu bagged the Best Actress trophy for her role in Telugu romantic drama "A...Aa" for 2016 at a star-studded 64th Filmfare Awards southern edition.Read More

Kerala State Film Awards 2016 - Complete Winner's List

The winners of the renowned 48th Kerala State Film Awards were announced on Tuesday. Vidhu Vincent,Vinayakan, Rajisha Vijayan sweep top honours.Read More

Kammattipaadam Synopsis

Dulquer Salmaan's upcoming Malayalam movie, 'Kammatipaadam' directed by Rajeev Ravi. The movie narrates the story of an old place in Kochi that was once the heart of the city. Vinayakan, Shaun Romy, Amalda Liz, Rasika Dugal, Vinay Forrt, Shine Tom Chacko, Suraj Venjaramoodu, Alencier Ley and P Balachandran in pivotal roles.Scripted by P Balachandran and produced by Prem Menon under the banner of Global United Media

MORE previews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.

Kammattipaadam Teaser

Kammattipaadam First Look

Kammattipaadam Wallpaper

Kammattipaadam Stills

  • img1
  • img2
  • img3
  • img4
Kammattipaadam, Kammattipaadam Malayalam Movie, Kammattipaadam trailer Kammattipaadam Malayalam Movie trailer on movie.webindia123.com

Kammattipaadam trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Kammattipaadam Songs

Singers : Karthik.
Kathirunna Pakshi 
Singers : Anoop Mohandas Chorus: Sharath Aalaps, Shyam Aalaps, Sunil Mathai, Greeshma, Sonu, Anju, Shinil Joseph, Anoop G. Krishnan, Abin Peter, Gagul Joseph, Kannan, Ayyappan, Jithin, Yassin Nissar, Ranjith, Nikhil.
Para Para 
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z