Friday, May 3, 2024
Movies
MOVIES MALAYALAM KUNJIRAMAYANAM

Kunjiramayanam

Kunjiramayanam is a Malayalam - movie directed by Basil Joseph. Starring Vineeth Sreenivasan,Aju Varghese,Dhyan Sreenivasan,Neeraj Madhav,Srinda Ashab,Kalpana,Mamukkoya,Sneha Unnikrishnan,Deepak Parambol,Hareesh Perumanna.


kunjiramayanam
Kunjiramayanam Cast / Crew
DIRECTOR: Basil Joseph.
PRODUCER:Suvin K Varkey.
CINEMATOGRAPHER: Vishnu Sharma.
MUSIC DIRECTOR:Justin Prabhakaran.
SINGERS:Shankar Mahadevan,Masala Coffee Band .
LYRICIST:Manu Manjith.
STORY WRITER:Deepu Pradeep.
EDITOR:Appu Bhattathiri.

Kunjiramayanam Review

Review By : Vishnu Dutt Menon
Rating - **1/2

മലയാളത്തിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന അവതരണ രീതിയാണ്‌ കുഞ്ഞിരാമായണം എന്ന സിനിമയിൽ കാണാൻ കഴിയുന്നത്‌. തികച്ചും സാങ്കല്പ്പികമായ ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവ ബഹുലമായ കാര്യങ്ങളും വളരെ നല്ല രീതിയിൽ നവാഗത സംവിധായകൻ ബേസിൽ അവതരിപ്പിച്ചിട്ടുണ്ട്.

കഥയുടെയും കഥാപാത്ര നിരൂപണത്തിന്റെയും ഉള്ളടക്കം പരിശോധിക്കുകയാണെങ്കിൽ എല്ലാം തികച്ചും അവിശ്വസനീയമാണ്, എന്നാൽ അന്യഭാഷ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രത്യേക രീതിയിലാണ്‌ ഈ സിനിമയിൽ നർമ്മത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദേശം എന്ന പേരിലുള്ള ഒരു സാങ്കല്പ്പിക ഗ്രാമത്തിന്റെയും ആ ഗ്രാമവാസികളുടെ ചില അന്ധവിശ്വാസങ്ങളെയും വളരെ രസകരമായി ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്‌.

തിരക്കഥാകൃത്തും സംവിധയകനും ഗായകനുമായ വീനിത് ശ്രീനിവാസൻ ഇതുവരെ കാഴ്ച വെച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അഭിനയമാണ് ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. വിനീതിനു പുറമേ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, ശ്രിന്ദാ അഷാബ്, മാമുക്കോയ എന്നിവരും വളരെ മനോഹരമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്‌.

വീനിത് അവതരിപ്പിക്കുന്ന കുഞ്ഞിരാമൻ എന്ന കഥാപാത്രത്തിനെ ആസ്പദമാക്കിയുള്ള കഥയിൽ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത 2 താരങ്ങളും കടന്നു വരുന്നുണ്ട്.

കേരളത്തിന്റെ ഏതു ഭാഗത്താണ് ഈ ഗ്രാമമെന്നു പലർക്കും സംശയം തോന്നും എങ്കിലും, പാലക്കാടിന്റെ ഗ്രാമാന്തരീക്ഷതിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

സൽസാ എന്ന മദ്യത്തിനെ ആസ്പദമാക്കിയുള്ള ഗാനത്തിനു ഏറെ പ്രാധാന്യം നൽകി എങ്കിലും, സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ പാടിയ പാട്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

അവതരണ പുതുമ കൊണ്ടും, നർമ്മത്തിന്റെ പ്രാധാന്യം കൊണ്ടും ഓണത്തിനു ഇറങ്ങിയ മറ്റു ചിത്രങ്ങളെക്കാൾ ഈ സിനിമ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു പരീക്ഷണാർത്ഥം എടുത്ത ഈ സിനിമ തീർച്ചയായും ഒരു വിജയം കൈവരിച്ചിരിക്കുന്നു .
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Kunjiramayanam First Look

Kunjiramayanam Poster

Kunjiramayanam Wallpaper

Kunjiramayanam Stills

  • img1
  • img2
  • img3
  • img4
  • img5
- -

Kunjiramayanam trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Kunjiramayanam Songs

Singers : Shankar Mahadevan,.
Thumba Poove Sundari 
Singers : Masala Coffee Band .
Salsa Song 
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z