Friday, May 3, 2024
Movies
MOVIES MALAYALAM VISHUDHAN

Vishudhan

Vishudhan is a Malayalam Family Thriller movie directed by Vysakh. Starring Kunchacko Boban,Miya George,Nandhu,Vanitha Krishnachandran,Lal,Suraj Venjaramood,Joju George,Shaalin Zoya,Krishna Kumar.


vishudhan
Vishudhan Cast / Crew
DIRECTOR: .
BANNER: Anto Joseph Productions
GENRE:Family Thriller
PRODUCER:Anto Joseph.
CINEMATOGRAPHER: Shehnad Jalal.
MUSIC DIRECTOR:.
LYRICIST:Rafeeq Ahmed,Murugan Kattakada.

Vishudhan Review

വിശുദ്ധൻ...(ദൈവം മനുഷ്യൻ ചെകുത്താൻ) വൈശാഖ് സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം. ഇതിൽ അദ്ദേഹം സംവിധാനം എന്ന ഭാരിച്ച ഉത്തരവാദിത്വത്ത്തിന് പുറമേ തിരക്കഥ എന്നതിൽ കൂടെ കൈ വെച്ചിട്ടുണ്ട്. ഇത് വരെ ചെയ്ത നാലു സിനിമകളും പക്കാ എന്റെർറ്റൈനെർ ആയിരുന്നു. പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ ഒരു വ്യത്യാസം തോന്നിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. മനുഷ്യനായി ജനിച്ച ഒരാൾ ദൈവത്തിന്റെ പ്രതി പുരുഷനായ വൈദികൻ ആകുന്നതും വീണ്ടും സാഹചര്യങ്ങൾ അവനെ പാപം ചെയ്തു ചെകുത്താൻ ആക്കുന്നതും ആണ് കഥയുടെ ഇതിവൃത്തം .പാപം എന്നത് ആപേക്ഷികമാണ്താനും. പക്ഷെ വേറിട്ട സംവിധാന ശൈലി + തിരക്കഥ എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ പൂര്‍ണമായ് കഴിഞ്ഞോ എന്ന് പലപ്പോഴും സിനിമ കണ്ടപ്പോൾ തോന്നി.

കുഞ്ചാക്കോ ബോബന് 2013ൽ തന്നെ വീണ്ടും ഒരു പള്ളീലച്ചൻ ആകാൻ സാധിച്ചു. റോമൻസിൽ ഗതികേട് കൊണ്ട് അച്ഛനാകേണ്ടി വന്നെങ്കിൽ ഇതിൽ ഗതികേട് കൊണ്ട് അച്ഛൻ പട്ടം ഉപേക്ഷിക്കേണ്ടി വന്നു. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ.

എന്തായാലും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചു. മിയ കാണാൻ മനോഹരി. അഭിനയവും മോശമാക്കിയിട്ടില്ല.. എടുത്തു പറയേണ്ടത് വില്ലനായി വന്ന ഹരീഷ് പെരടി. കാലം ചെയ്ത അനശ്വര കലാകാരന്മാര്കൊപ്പം പിടിച്ചു നില്ക്കാൻ പറ്റിയ ഒരു ഒന്നൊന്നര ഐറ്റം ആണ് ഇയാൾ.. ഓരോ സിനിമ കഴിയുന്തോറും തന്റെ ഗ്രാഫ് ഉയർത്തികൊണ്ട് വരാൻ ശ്രമിക്കുന്ന ഒരു നടൻ.. അഭിനേതാക്കളിൽ ശലിൻ,നന്ദു മുതലായവര്‍ മികച്ച നിലവാരം പുലര്‍ത്തി.

വാഗമണ്‍ സൌന്ദര്യം ഒപ്പിയെടുക്കാൻ ഷെഹ്നദ് ജലാൽനു സാധിച്ചു. ഈ സൌന്ദര്യം ഗാന രംഗങ്ങളിൽ ഗോപി സുന്ദറിനെ സഹായിച്ചിട്ടും ഉണ്ട്. ഗാനങ്ങളോ സംഗീതമോ ഉന്നത നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ കൂടി.

ബാക്ക് ഗ്രൌണ്ട് ചിലയിടങ്ങളിൽ കല്ല്‌ കടി ആയി തോന്നി. പ്രതേകിച്ചും ഓമന തിങ്കൾ കിടാവോ,ഗാഗുൽത്ത മലയിൻ കീഴിൽ മുതലായ പാട്ടുകൾ ബാക്ക്ഗ്രൌണ്ട് ആയി ഉപയോഗിച്ച് കേട്ടപ്പോൾ.

വൈശാഖ് സംവിധാനത്തിൽ ശ്രദ്ധ കൊടുത്തപ്പോൾ പാളിപ്പോയ കുറച്ചധികം കഥ സന്ദർഭങ്ങൾ ഉണ്ട്. പലപ്പോഴും അതെന്താ അങ്ങനെ എന്ന് ചോദിക്കണം എന്ന് തോന്നും.(മിക്ക സിനിമക്കും തോന്നുന്നതെങ്ല്‍ങ്കിൽ കൂടി). അതെ പോലെ, സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റു പല മലയാളം സിനിമകളും മനസ്സിലോട്ടു അറിയാതെ ഓടി വന്നു. അതിൽ മോഹൻലാലിൻറെ സദയം,നിര്‍ണ്‍യം തുടങ്ങി കുഞ്ചാക്കോ ബോബന്റെ തന്നെ ഒരിടത്തൊരു പോസ്റ്മാൻ വരെ കേറി വന്നു. ഇംഗ്ലീഷ് സിനിമകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ പ്രചോദനം കിട്ടും എന്ന് മനസ്സിലായി.

പോസിറ്റീവ്സ്- കുഞ്ചാക്കോ ബോബൻ, ഹരീഷ് പെരടി, മിയ(സൌന്ദര്യം മാത്രം), നന്ദു, ഷെഹ്നദ്ന്റെ ക്യാമറ, ചില നല്ല ഡയലോഗുകൾ, വേറിട്ട ഒരു പ്രമേയം എടുത്തു അവതരിപ്പിക്കാൻ വൈശാഖ് കാണിച്ച മിടുക്ക്.

നെഗറ്റീവ്സ്- ബൈബിൾ വചനങ്ങളുടെ അതി പ്രസരം, സ്വാശ്രയ വിദ്യാഭ്യാസം, പാവപ്പെട്ടവന്റെ പഠനം, ഗതികേട്, അനാഥത്വം, ഭൂമിയോളം ക്ഷമ മുതലായ പഴകിയ സാധങ്ങളുടെ പുതിയ പതിപ്പ്.

ഇഷ്ടപ്പെട്ട ഡയലോഗ്- "പെണ്ണുങ്ങൾക്ക്‌ എല്ലാം മറക്കാനും പൊറുക്കാനും പുതിയ ജീവിതത്തിലോട്ട്‌ വരാനും പെട്ടെന്ന് സാധിക്കും. സണ്ണിച്ചൻ (കല്യാണം കഴിഞ്ഞപ്പോൾ പള്ളീലച്ചൻ സണ്ണി അച്ഛൻ പെട്ടെന്ന് പരിഷ്കരിക്കപ്പെട്ടതു ആണ്) ഇച്ചിരി സമയം എടുതോള്. സാരമില്ല". അത് വളരെ കറക്റ്റ്. ആരു എഴുതി തന്നതായാലും തോന്നിപ്പിച്ചതായാലും അതാണ് ദൈവത്തിന്റെ വികൃതി.

ഒരു തവണ കാണാം കേട്ടോ.. കാണണം. വൈശാഖ് ന്റെ എല്ലാ സിനിമകളും ബ്ലോക്ക്ബസ്റെർ മസാല എന്റെര്ടിനെര്സ് ആയിരുന്നു. അതില്‍ നിന്ന് വേറിട്ട്‌ നോക്കിയ ഈ ചിത്രവും നിങ്ങൾ കണ്ടു വിലയിരുത്തണം.. അഭിപ്രായം പറയണം.

Review By George Varghese

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Vishudhan Poster

Vishudhan Wallpaper

Vishudhan Stills

  • img1
  • img2
- -

Vishudhan trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z